Tharun Moorthy: ‘ആ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടൻ ചോദിച്ചു, ഇളയരാജയാണ്, കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു’: തരുൺ മൂർത്തി

Tharun Moorthy -Mohanlal Film Thudarum: ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം കമ്പത്തേക്ക് പോകുന്ന സീൻ എടുത്തതിനെ കുറിച്ചാണ് തരുൺ പറയുന്നത്. ആ സമയത്ത് മോഹൻലാൽ ചെയ്യുന്ന ഷൺമുഖൻ എന്ന കഥാപാത്രം കിളി പോയി ഇരിക്കുന്ന അവസ്ഥയാണെന്നും തരുൺ‌ പറയുന്നു.

Tharun Moorthy: ആ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടൻ ചോദിച്ചു, ഇളയരാജയാണ്, കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു: തരുൺ മൂർത്തി

Tharun Moorthy (1)

Published: 

10 May 2025 12:17 PM

ചിത്രം ഇറങ്ങി മൂന്നാം ആഴ്ചയും തീയറ്ററുകളിൽ ​ഗംഭീര പ്രതികരണം നേടി മുന്നേറി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. തങ്ങൾ ആ​ഗ്രഹിച്ച ലാലേട്ടനെ വീണ്ടും കാണാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇതോടെ പല വമ്പൻ റെക്കോർഡുകളും മറികടന്ന് ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് തുടരും. ബോക്സോഫീസിൽ ഇതിനകം 160 കോടിക്ക് മുകളിൽ ചിത്രം സ്വന്തമാക്കി.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവത്തെ കുറിച്ച് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് തരുൺ മൂർത്തി. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം കമ്പത്തേക്ക് പോകുന്ന സീൻ എടുത്തതിനെ കുറിച്ചാണ് തരുൺ പറയുന്നത്. ആ സമയത്ത് മോഹൻലാൽ ചെയ്യുന്ന ഷൺമുഖൻ എന്ന കഥാപാത്രം കിളി പോയി ഇരിക്കുന്ന അവസ്ഥയാണെന്നാണ് തരുൺ‌ പറയുന്നത്.

Also Read:‘ജെതിന്റെ ഇരട്ട സഹോദരനായി എന്നെ മൂന്നാം ഭാഗത്ത് ഉൾപ്പെടുത്താം; പി.കെ. രാംദാസിന് ആരുമറിയാത്ത ഒരു മകൻ’; ടൊവിനോ

അതുകൊണ്ട് ആ സമയത്ത് പാസ്റ്റിലെ കാര്യവുമായി കണക്ട് ചെയ്ത് ചെയ്യാൻ ഇളയരാജയുടെ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടൻ തന്നോട് ചോദിച്ചുവെന്നും എന്നാൽ ഇളയരാജയാണ്, കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ട’ എന്ന് താൻ മോഹൻലാലിനോട് പറഞ്ഞെന്നും തരുൺ മൂർത്തി പറയുന്നു.

ആകെ കുറച്ച് പാട്ടിന്റെ കോപ്പിറൈറ്റ് മാത്രമേ നമ്മുട കൈയിലുള്ളൂ. അതുകൊണ്ട് കൂടുതൽ പാട്ട് ചേർത്താൽ വീണ്ടും പ്രശ്നമാകാൻ സാധ്യതയുണ്ടെന്ന് മോഹൻലാലിനോട് താൻ പറഞ്ഞുവെന്നും തരുൺ കൂട്ടിച്ചേർത്തു.ഏതൊക്കെ പാട്ടാണെന്ന് ചോദിച്ച് മനസിലാക്കിയിട്ട് ആ പാട്ട് മൂളിക്കോട്ടെയെന്ന് മോഹൻലാൽ ചോദിച്ചതായും തരുൺ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് തരുൺ മൂർത്തിയുടെ പ്രതികരണം.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ