Vinayan: ‘രാമന്റെ പേര് പറ്റില്ലെന്ന് അവർ പറഞ്ഞു, മമ്മൂട്ടി ചിത്രത്തിന്റെ പേര് മാറ്റി’; വിനയൻ

Vinayan about Rakshasa Rajavu: രാമനെ പോലെ സത്യസന്ധനായ പൊലീസ് ഓഫീസർ രാക്ഷസനായി മാറേണ്ടിയിരുന്ന സാഹചര്യമാണ് ആ സിനിമ. അത് കൊണ്ടാണ് രാക്ഷസ രാമൻ എന്ന പേര് തീരുമാനിച്ചത്.

Vinayan: രാമന്റെ പേര് പറ്റില്ലെന്ന് അവർ പറഞ്ഞു, മമ്മൂട്ടി ചിത്രത്തിന്റെ പേര് മാറ്റി; വിനയൻ

Director Vinayan

Published: 

26 Apr 2025 | 11:56 AM

മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയൻ. ഓരോ സിനിമകളിലും വ്യത്യസ്തത പരീക്ഷിക്കാൻ അദ്ദേഹം മടിക്കാറില്ല. ആകാശ​ഗം​ഗ, വെള്ളിനക്ഷത്രം, അതിശയൻ, അത്ഭുതദ്വീപ് തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണമാണ്.

സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംവിധാനം ചെയ്ത രാക്ഷസരാജാവ് എന്ന സിനിമയെ കുറിച്ച് പറയുന്നു. മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ തുടങ്ങിയവ‍ർ പ്രധാനവേഷങ്ങളിലെത്തി 2001-ൽ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസരാജാവ്.

ALSO READ: ആ സാഡ് സ്‌മൈലിയിലാണ് അപകടം മനസിലായത്; നിഷാദിന്റെ മരണത്തെക്കുറിച്ച് തരുണ്‍ മൂര്‍ത്തി

ചിത്രത്തിന് ആദ്യം ഇടാനിരുന്ന പേര് രാക്ഷസ രാമൻ എന്നായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ‘സിനിമയുടെ പേര് രാക്ഷസരാജാവ് എന്നല്ലായിരുന്നു. രാക്ഷസ രാമൻ എന്നായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച ഐപിഎസ് ഓഫീസറുടെ പേര് രാമനാഥൻ എന്നായിരുന്നു. രാമനെ പോലെ സത്യസന്ധനായ പൊലീസ് ഓഫീസർ രാക്ഷസനായി മാറേണ്ടിയിരുന്ന സാഹചര്യമാണ് ആ സിനിമ. അത് കൊണ്ടാണ് രാക്ഷസ രാമൻ എന്ന പേര് തീരുമാനിച്ചത്.

എന്നാൽ ചില സുഹൃത്തുക്കൾ വിളിച്ചിട്ട് ശ്രീരാമന്റെ പേരാണ്, രാമന്റെ പേര് ഉപയോ​ഗിക്കാൻ പാടില്ല എന്ന രീതിയിൽ പ്രശ്നമുണ്ടാക്കി. അങ്ങനെ, രാക്ഷസ രാമൻ മാറ്റി രാക്ഷസ രാജാവ് എന്നാക്കുകയായിരുന്നു’, വിനയൻ പറഞ്ഞു.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ