5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Raveena Ravi: ഇനി വിവാഹം; പ്രണയം വെളിപ്പെടുത്തി ശ്രീജയുടെ മകൾ രവീണ, വരൻ യുവ സംവിധായകൻ

Dubbing artist Raveena Ravi: വാലാട്ടി സിനിമയുടെ സംവിധായകൻ ദേവൻ ജയകുമാർ ആണ് രവീണയുടെ ഭാവി വരൻ. സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് ഇരുവരും ഇക്കാര്യം പുറത്തു വിട്ടത്.

Raveena Ravi: ഇനി വിവാഹം; പ്രണയം വെളിപ്പെടുത്തി ശ്രീജയുടെ മകൾ രവീണ, വരൻ യുവ സംവിധായകൻ
Raveena Ravi ( Image - Facebook)
aswathy-balachandran
Aswathy Balachandran | Published: 29 Oct 2024 14:21 PM

തിരുവനന്തപുരം: പ്രമുഖ സിനിമകളിൽ ശ്രദ്ധേയമായ താരങ്ങൾക്ക് ഡബ് ചെയ്ത് പ്രശസ്തയായ ശ്രീജ രവിയുടെ മകളും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീണ രവി വിവാഹിതയാകുന്നു. ഡബ്ബിങ്ങിനു പുറമേ തെന്നിന്ത്യൻ നടി കൂടിയാണ് രവീണ. വാലാട്ടി സിനിമയുടെ സംവിധായകൻ ദേവൻ ജയകുമാർ ആണ് രവീണയുടെ ഭാവി വരൻ. സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് ഇരുവരും ഇക്കാര്യം പുറത്തു വിട്ടത്.

 

View this post on Instagram

 

A post shared by Raveena Ravi (@raveena1166)

ഇതോടെ സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ഇരുവർക്കും ആശംസകളുമായി രം​ഗത്ത് എത്തി. ഡബ്ബിങ് ആർട്ടിസ്റ്റായി സിനിമയിലേയ്ക്ക് ചുവടുവെച്ച രവീണ പിന്നീട് നടിയായി ശ്രദ്ധ നേടുകയായിരുന്നു. ദീപിക പ​ദുകോൺ, എമി ജാക്സൺ, കൃതി ഷെട്ടി, നയൻതാര തുടങ്ങി നിരവധി നടിമാരുടെ ശബ്ദമായി മാറിയിട്ടുണ്ട് രവീണ.

ALSO READ – സൈന്യത്തെ പറ്റിയുള്ള പരാമർശത്തിൽ വലഞ്ഞ് സായി പല്ലവി; അമരൻ ബഹിഷ്കരിക്കാൻ ആഹ്വാനം

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടേയും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥിന്റെയും മകളായ രവീണ കുറഞ്ഞകാലം കൊണ്ടുതന്നെ പ്രശസ്തയായി. സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവൻ.

സംവിധായകൻ വി.കെ. പ്രകാശിന്റെ സഹായിയായാണ് ദേവൻ സിനിമാ രം​ഗത്തേക്ക് കാൽവയ്പ് നടത്തുന്നത്. പിന്നീട്, ഹലോ നമസ്തേ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി. വാലാട്ടി എന്ന ചിത്രത്തിലൂടെയാണ് ദേവൻ ജയകുമാർ സ്വതന്ത്ര സംവിധായകനാകുന്നത്.