Dulquer Salmaan: തെലങ്കാന മുഖ്യമന്ത്രിയെ സന്ദർശിച്ച് ദുൽഖർ സൽമാൻ; പൊന്നാട അണിയിച്ച് സ്വീകരിച്ചു

Dulquer Salmaan Meets Revanth Reddy: ഇവിടെയെത്തിയ താരത്തിനെ പൂച്ചെണ്ടും നല്‍കിയും നീല നിറത്തിലുള്ള പൊന്നാടയും അണിയിച്ചും രേവന്ത് റെഡ്ഢി സ്വീകരിച്ചു. ദുല്‍ഖറും രേവന്ത് റെഡ്ഡിക്ക് പൂച്ചെണ്ട് കൈമാറി.

Dulquer Salmaan: തെലങ്കാന മുഖ്യമന്ത്രിയെ സന്ദർശിച്ച് ദുൽഖർ സൽമാൻ; പൊന്നാട അണിയിച്ച് സ്വീകരിച്ചു

Dulquer Salmaan

Published: 

21 Jul 2025 07:31 AM

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വസതിയിലെത്തി സന്ദര്‍ശിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇവിടെയെത്തിയ താരത്തിനെ പൂച്ചെണ്ടും നല്‍കിയും നീല നിറത്തിലുള്ള പൊന്നാടയും അണിയിച്ചും രേവന്ത് റെഡ്ഢി സ്വീകരിച്ചു. ദുല്‍ഖറും രേവന്ത് റെഡ്ഡിക്ക് പൂച്ചെണ്ട് കൈമാറി. ഇരുവരും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. നിര്‍മാതാവ് സ്വപ്‌ന ദത്തും ദുല്‍ഖറിനൊപ്പമുണ്ടായിരുന്നു.

ദുൽഖർ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖറിന് കഴിഞ്ഞ വർഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. എന്നാൽ അവാർഡ് നേരിട്ടെത്തി ഏറ്റുവാങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തെലങ്കാനയിൽ എത്തിയപ്പോൾ ദുൽഖറിനെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രത്യേകം ക്ഷണിച്ചതാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്.

Also Read:‘എഐ അല്ല, സിനിമയ്ക്ക് വെല്ലുവിളി മറ്റൊന്ന്’; മുരളി ഗോപി

 

ഇതിനു പുറമെ നാല് പുരസ്കാരവും ചിത്രത്തിനെ തേടി എത്തിയിരുന്നു. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്.

Related Stories
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ