Elizabeth Udayan: എനിക്ക് ഓട്ടിസമാണ്, കുട്ടികളുണ്ടാവില്ല… നാണം കെട്ടു, ചതിക്കപ്പെട്ടു; എന്ത് വന്നാലും മുന്നോട്ട് തന്നെ പോകും; എലിസബത്ത്

Elizabeth Udayan About Cyber Bullying: അഹമ്മദാബാദിൽ ഒരു ആശുപത്രിയിലാണ് ഡോക്ടറായ എലിസബത്ത് ജോലി ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായതിനാൽ താരത്തിൻ്റെ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്കിലൂടെ എലിസബത്തിൻ്റെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയുന്നുമുണ്ട്. ഇപ്പോഴിതാ എലിസബത്ത് ഉദയൻ പങ്കുവച്ച ഒരു വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. നെഗറ്റീവ് കമന്റുകൾ പോസ്റ്റ് ചെയ്ത് തന്നെ നാണം കെടുത്തുന്നവരോടാണ് എലിസബത്തിൻ്റെ തുറന്നുപറച്ചിൽ.

Elizabeth Udayan: എനിക്ക് ഓട്ടിസമാണ്, കുട്ടികളുണ്ടാവില്ല... നാണം കെട്ടു, ചതിക്കപ്പെട്ടു; എന്ത് വന്നാലും മുന്നോട്ട് തന്നെ പോകും; എലിസബത്ത്

എലിസബത്ത് ഉദയൻ (Image Credits: Social Media)

Published: 

17 Dec 2024 | 04:37 PM

നടൻ ബാലയുടെ മുൻ ഭാര്യയെന്ന നിലയിലാണ് എലിസബത്ത് ഉ​ദയനെ മലയാളികൾക്ക് പരിജയമുള്ളത്. അതിന് മുമ്പും എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. രണ്ടരവർഷത്തോളം മാത്രമാണ് ബാലയുടെ ഒപ്പം ജീവിതപങ്കാളിയായി എലിസബത്ത് ജീവച്ചിട്ടുള്ളൂ. പിന്നീടെ ഫോട്ടോകളിലും വീഡിയോകളിലും ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതായതോടെ ഇരുവരും പിരിഞ്ഞുവെന്നുള്ള അഭ്യൂഹങ്ങളും പുറത്തുവന്നു. പിന്നീട് ഈ അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടകൾ പുറത്തുവന്നു. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും അത് രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വേർപിരിയുന്നതിന് മറ്റ് നിയമതടസ്സങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് വേർപിരിഞ്ഞതെന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇപ്പോൾ അഹമ്മദാബാദിൽ ഒരു ആശുപത്രിയിലാണ് ഡോക്ടറായ എലിസബത്ത് ജോലി ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായതിനാൽ താരത്തിൻ്റെ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്കിലൂടെ എലിസബത്തിൻ്റെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയുന്നുമുണ്ട്. ഇപ്പോഴിതാ എലിസബത്ത് ഉദയൻ പങ്കുവച്ച ഒരു വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സൈബർ ആക്രമണത്തിൻ്റെയും നാണംകെടുത്തലുകളുടെയും ചില വെളിപ്പെടുത്തലുകളുമായാണ് എലിസബത്ത് രം​ഗത്തെത്തിയിരിക്കുന്നത്.

നെഗറ്റീവ് കമന്റുകൾ പോസ്റ്റ് ചെയ്ത് തന്നെ നാണം കെടുത്തുന്നവരോടാണ് എലിസബത്തിൻ്റെ തുറന്നുപറച്ചിൽ. ഇത്തരത്തിൽ നെ​ഗറ്റീവ് കമൻ്റുകൾ പോസ്റ്റ് ചെയ്താൽ വീഡിയോ ഇടുന്നത് നിർത്തുമെന്ന് ആരും കരുതേണ്ടെന്നും താൻ ആരെയും ഉപദ്രവിക്കാൻ പോകുന്നില്ലെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെ എലിസബത്ത് ഉദയൻ പറഞ്ഞു.

ALSO READ: കൊച്ചിയെ വിട്ടുള്ളു കേരളം വിട്ടിട്ടില്ല; കായലോരത്ത് വീട് സ്വന്തമാക്കി ബാല; ഒപ്പം കോകിലയും

എലിസബത്തിൻ്റെ വാക്കുകൾ ഇങ്ങനെ

‘‘എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു. അതൊരു അസുഖമാണ്. അതിനെ നെ​ഗറ്റീവായി കാണുന്നില്ല. പക്ഷേ അത് ഇല്ലാത്ത ആളുകൾക്ക്ക്ക് ഉണ്ടെന്ന് പറഞ്ഞ് പരത്തുന്നത് ശരിയല്ല. അത്തരത്തിലുള്ള കുറേ കമന്റുകൾ ഞാൻ കാണുന്നുണ്ട്. പിന്നെ എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള കമൻ്റുകളും എൻ്റെ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. അതിനുള്ള യാതൊരു തെളിവുകളോ റിപ്പോർട്ടുകളോ ഇല്ലാതെ പറഞ്ഞ് പരത്തുന്നതും കമൻ്റ് ചെയ്യുന്നതും നല്ലതാണോയെന്ന് എനിക്ക് അറിയില്ല.

ഇനിയും ഒരുപാട് മോശം നെ​ഗറ്റീവ് കമൻ്റുകളുണ്ട്. അത് ഞാൻ പറഞ്ഞാൽ എൻ്റെ ഫേസ്ബുക്ക് റിപ്പോർട്ട് ആയിപോകും. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ എൻ്റെ വീഡിയോ ചെയ്യുന്നത് നിർത്തില്ല. ഇനിയും വീഡിയോ പോസ്റ്റ് ചെയ്യും. മാക്സിമം നാണം കെട്ടിട്ടും ചതിക്കപ്പെട്ടുമൊക്കെയാണ് ഇവിടം വരെ എത്തിയത്. എല്ലാത്തിൻ്റെയും മോശം അവസ്ഥയിൽ നിന്ന് കരകയറി വരുകയാണ്. ഇഷ്ടപ്പെട്ട ആളുകൾക്കിടയിൽ തന്നെ നാണംകെടുക, ബോഡിഷെയ്മിങ് തുടങ്ങിയ എല്ലാം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അറിയാത്ത ഏതൊക്കെയോ ഐഡികളിൽ നിന്ന് നാല് കമൻ്റുകൾ വന്നെന്ന് കരുതി ഞാൻ വീഡിയോ നിർത്താൻ ഉദ്ദേശിക്കുന്നില്ല.

ആ നാണമെല്ലാം എനിക്ക് പോയി. അതുകൊണ്ട് നാണംകെടുത്തി വീഡിയോ നിർത്താമെന്ന് വിചാരിക്കണ്ട. അതുപോലെ വിട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയോ പേടിപ്പിച്ചോ എന്നെ പിന്നോട്ട് കൊണ്ടുവരാൻ നോക്കുകയും വേണ്ട. ഞാൻ ആരെയും ഉപദ്രവിക്കാനും പോകുന്നില്ല. എൻ്റെ കാര്യം നോക്കി എൻ്റെ വഴിക്ക് പോകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എല്ലാത്തിൻ്റെയും ഏറ്റവും മോശമായ അവസ്ഥ അതിജീവിച്ചുകൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയതും ഇപ്പോൾ മുമ്പോട്ട് പോയ്കൊണ്ടിരിക്കുന്നതും.

നെ​ഗറ്റീവ് കമൻ്റ് പോസ്റ്റ് ചെയ്യുന്നവർക്ക് പൈസ കിട്ടുന്നുണ്ടാകും. ഈ വിഡിയോയ്ക്ക് താഴെയും നെ​ഗറ്റീവ് കമൻ്റുകൾ ഇടുക. നിങ്ങൾ എത്ര നാണം കെടുത്തിയാലും വീഡിയോ ഇടും. അത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. എൻ്റെ ഇഷ്ടങ്ങളൊന്നും ഞാൻ ചെയ്യാതിരിക്കുകയുമില്ല.‘‘

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ