5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Emergency Movie: ‘എമർജൻസി’ റിലീസ്; എഡിറ്റ് ചെയ്യാത്ത പതിപ്പ് ഇറക്കുമെന്ന വാശിയിൽ കങ്കണ റണൗട്ട്

Emergency Movie Release: സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൻ്റെ റിലീസ് നീട്ടി വച്ചത്.

Emergency Movie: ‘എമർജൻസി’ റിലീസ്; എഡിറ്റ് ചെയ്യാത്ത പതിപ്പ് ഇറക്കുമെന്ന വാശിയിൽ കങ്കണ റണൗട്ട്
Emergency Movie Release.
Follow Us
neethu-vijayan
Neethu Vijayan | Published: 03 Sep 2024 16:52 PM

കങ്കണ റണൗട്ട് (kangana ranaut) സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമർജൻസി എന്ന ചിത്രത്തിന്റെ റിലീസ് (Emergency Movie Release) അനിശ്ചിതത്വത്തിൽ തുടരുന്നു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് റിലീസ് വൈകുന്നതിന് കാരണം. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൻ്റെ റിലീസ് നീട്ടി വച്ചത്. സിനിമയിൽ സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ചിത്രത്തിൽ ഇന്ദിരാ​ഗാന്ധിയായാണ് കങ്കണയെത്തുന്നത്.

എന്നാൽ ഇപ്പോൾ തുടരുന്ന തടസങ്ങൾ നീക്കി സിനിമ എത്രയും പെട്ടന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കങ്കണയും അണിയറപ്രവർത്തകരും. പത്തു ദിവസത്തിനുശേഷം ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കങ്കണയുടെ ടീം മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. സെൻസർഷിപ്പ് പ്രശ്‌നങ്ങളും നടിക്കുനേരെയുണ്ടായ വധഭീഷണികളും കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്, കൂടുതൽ കാലതാമസം കൂടാതെ ചിത്രം എത്രയും വേഗം റിലീസ് ചെയ്യണമെന്നാണ് താരത്തിൻ്റെ ആഗ്രഹമെന്നും അവർ അറിയിച്ചു. അതേസമയം ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പിറക്കുമെന്നാണ് ‌കങ്കണ പറയുന്നത്.

ALSO READ: കങ്കണയുടെ ‘എമർജൻസി’ റിലീസ് മാറ്റിവെച്ചു; വിവാദ പരാമർശങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശം

“എമർജൻസി എന്നുപേരുള്ള എന്റെ ചിത്രത്തിനുമേൽ അടിയന്തരാവസ്ഥ ചുമത്തിയിരിക്കുകയാണ്. ഇതൊരു ഭീകരമായ സാഹചര്യമാണ്. നമ്മുടെ രാജ്യത്തെക്കുറിച്ചും ഇവിടെ കാര്യങ്ങൾ എങ്ങനെയാണ് നടക്കുന്നതുമെന്നോർത്ത് ഞാൻ വളരെ നിരാശയിലാണ്.” കങ്കണ പറഞ്ഞു. രാജ്യത്തെ അടിയന്തരാവസ്ഥയെ തിരശ്ശീലയിലെത്തിക്കുന്ന ആദ്യത്തെ സിനിമയല്ല എമർജൻസിയെന്നും കങ്കണ വ്യക്തമാക്കി.

ഇതേ പ്രമേയം പശ്ചാത്തലമാക്കിയാണ് മധുർ ഭണ്ഡാർക്കറുടെ ഇന്ദു സർക്കാർ, മേഘ്നാ ​ഗുൽസാറിന്റെ സാം ബഹാദൂർ എന്നീ ചിത്രങ്ങൾ വന്നതെന്നും കങ്കണ പറഞ്ഞു. ആദ്യം സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം സിനിമയ്‌ക്കെതിരെ ഏതാനും വ്യക്തികൾ നൽകിയ ഹർജിയെ തുടർന്ന് സെൻസർ ബോർഡ് അത് റദ്ദാക്കിയതിനെയും കങ്കണ ചോദ്യം ചെയ്തു.

ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി സിനിമയുടെ ഉള്ളടക്കത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ‘എമർജൻസി’യെ സിഖ് വിരുദ്ധ സിനിമ എന്നാണ് അവർ വിശേഷിപ്പിച്ചത്. കങ്കണ പലപ്പോഴും സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്ന പദപ്രയോഗങ്ങൾ മനഃപൂർവ്വം നടത്തിയിട്ടുണ്ട് എന്ന് സിഖ് സമുദായത്തെ പ്രതിനിധീകരിക്കുന്ന കമ്മിറ്റിയുടെ പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമി ഓഗസ്റ്റ് 21ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെഴുതിയ കുറിപ്പിൽ ആരോപിച്ചിരുന്നു. സിബിഎഫ്‌സിയെ ചോദ്യം ചെയ്യുകയും ഒരു സിഖ് അംഗത്തെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് ധാമി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Latest News