Esther Anil: വലിയ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരെല്ലാം തോല്‍വികളാകും: എസ്തര്‍ അനില്‍

Esther Anil Reveals How She Faced Failure: ദൃശ്യത്തില്‍ രണ്ട് പെണ്‍മക്കളാണ് മോഹന്‍ലാലിനുള്ളത്. ആദ്യഭാഗത്തിലുണ്ടായിരുന്ന കൊച്ചുകുട്ടികളല്ല ഇന്നവര്‍, രണ്ടുപേരും വളര്‍ന്നു. ജോര്‍ജുകുട്ടിയുടെ ഇളയമകളായി വേഷമിടുന്ന എസ്തര്‍ അനിലിന്റെ വളര്‍ച്ച പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്നു. കൊച്ചുകുട്ടിയില്‍ നിന്നും യുവതിയിലേക്കുള്ള താരത്തിന്റെ വളര്‍ച്ച സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു.

Esther Anil: വലിയ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരെല്ലാം തോല്‍വികളാകും: എസ്തര്‍ അനില്‍

എസ്തര്‍ അനില്‍

Published: 

24 Apr 2026 | 06:46 PM

മലയാളികള്‍ക്ക് പുറമെ അന്യഭാഷക്കാരായ സിനിമാപ്രേമികളും വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ടുഭാഗങ്ങളെ പോലെ തന്നെ ത്രസിപ്പിക്കുന്ന കഥയുമായിട്ടായിരിക്കും ദൃശ്യം മൂന്നിന്റെ വരവെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. ജോര്‍ജുകുട്ടി ഇനി എങ്ങനെയായിരിക്കും വരുണിന്റെ കൊലപാതകം ഒളിപ്പിക്കാന്‍ നോക്കുന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും അതിഗംഭീരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ദൃശ്യത്തില്‍ രണ്ട് പെണ്‍മക്കളാണ് മോഹന്‍ലാലിനുള്ളത്. ആദ്യഭാഗത്തിലുണ്ടായിരുന്ന കൊച്ചുകുട്ടികളല്ല ഇന്നവര്‍, രണ്ടുപേരും വളര്‍ന്നു. ജോര്‍ജുകുട്ടിയുടെ ഇളയമകളായി വേഷമിടുന്ന എസ്തര്‍ അനിലിന്റെ വളര്‍ച്ച പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്നു. കൊച്ചുകുട്ടിയില്‍ നിന്നും യുവതിയിലേക്കുള്ള താരത്തിന്റെ വളര്‍ച്ച സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു.

ദൃശ്യം 3 ഏപ്രില്‍ രണ്ടിന് ആഗോള റിലീസായി എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, നിലവില്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമ തിയേറ്റുകളിലെത്തും മുമ്പുള്ള പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ താരങ്ങളെല്ലാം തന്നെ. എസ്തര്‍ അനിലും ധാരാളം അഭിമുഖങ്ങള്‍ ഇതിന്റെ ഭാഗമായി നല്‍കുന്നു.

എന്നാല്‍ ദൃശ്യത്തെ കുറിച്ചല്ലാതെ തന്റെ ജീവിതത്തെ കുറിച്ചും വിദ്യാഭ്യാസ കാലയളവിനെ കുറിച്ചുമെല്ലാം എസ്തര്‍ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചാണ് താരം മനസുതുറക്കുന്നത്.

“ജീവിതം ഒരു തോല്‍വിയാണെന്ന് മിക്കപ്പോഴും തോന്നിയിട്ടുണ്ട്. മിക്ക നല്ല യൂണിവേഴ്‌സിറ്റികളിലും പോയികഴിഞ്ഞാല്‍ നമുക്ക് അങ്ങനെ ഒരു ചിന്ത ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ മാത്രം ഒരു ഫീലിങ് ആയിരുന്നില്ല ഞാനെഴുതിയത്. എന്റെ കൂടെ ആ ബാച്ചില്‍ ഞങ്ങള്‍ നൂറ്റിയഞ്ചോളം പേരുണ്ടായിരുന്നു, അതില്‍ നൂറുപേര്‍ക്കും അത് തന്നെ തോന്നിയിട്ടുണ്ട്. ജീവിതത്തില്‍ പല നേട്ടങ്ങളും സ്വന്തമാക്കിയ നാല്‍പതോളം വയസ് പ്രായമുള്ളവരായിരുന്നു എന്റെ ബാച്ചില്‍, പക്ഷെ ഒരു ഡിബേറ്റില്‍ അവരുടെ പകുതി പ്രായമുള്ള ഒരു കുട്ടിയുടെ പോയിന്റുകള്‍ക്ക് മുന്നില്‍ തോല്‍വിയായി അവര്‍ക്കും തോന്നിയിട്ടുണ്ട്, ഇതൊക്കെ ഞങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിട്ടുള്ള കാര്യങ്ങളാണ്. തോല്‍വി ഏറ്റുവാങ്ങി ഇരിക്കണോ അല്ലെങ്കില്‍ മുന്നോട്ട് പോകണോ എന്നത് നമ്മുടെ കയ്യില്‍ ഇരിക്കുന്ന കാര്യമാണ്.

ഇത്തരം ചിന്തകളില്‍ നിന്ന് പുറത്തുവരാന്‍ അവിടെയുള്ള സിസ്റ്റം സഹായിച്ചു. നാളെ വേറൊരിടത്ത് ഇങ്ങനെ തോറ്റതുപോലെ നമുക്ക് തോന്നും, ഇതിനെയെല്ലാം എങ്ങനെ മറികടക്കാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തോല്‍വികളാണ് ഞങ്ങളെന്ന് വിശ്വസിച്ചിരുന്ന ഒരുകൂട്ടം ആളുകള്‍ ഇരുന്നാണ് എല്ലാത്തിനെയും തരണം ചെയ്ത് പഠിച്ചിറങ്ങിയത്. ആദ്യം ഞാന്‍ കരുതിയത്, ആ സര്‍വ്വകലാശാല വരെ എത്തുക എന്നതായിരിക്കും ഏറ്റവും വലിയ ടാസ്‌ക്കെന്ന്, പക്ഷെ അവിടെ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഇതുപോലെ തന്നെയാണ് കല്യാണവും, ഒന്ന് കല്യാണം കഴിച്ചാല്‍ മതി പിന്നെ എല്ലാം ഓക്കെയാകും എന്നായിരിക്കും നമ്മുടെ ചിന്ത എന്നാല്‍, പിന്നെയാകും പലതും മനസിലാക്കുന്നത്,” എസ്തര്‍ പറയുന്നു. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Also Read: Abhilash Pillai: ഉണ്ണി മുകുന്ദൻ്റെ നഷ്ടം വന്ന ചിത്രങ്ങളുണ്ട്, ഡേറ്റ് നൽകുമ്പോൾ ആ നിർമ്മാതാക്കളെ കൂടി ഓർക്കണം; അഭിലാഷ് പിള്ള

എസ്തര്‍ അനില്‍

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റില്‍ ആയിരുന്നു എസ്തര്‍ അനില്‍ ബിരുദം സ്വന്തമാക്കിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം വികാരനിര്‍ഭരമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു. ഒരു സ്വപ്‌നം പൂവണിഞ്ഞുവെന്നും, മാതാപിതാക്കളുടെ പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്നുമായിരുന്നു എസ്തറിന്റെ പ്രതികരണം.

 

 

 

Follow Us
Related Stories
വില 45 കോടി ! ആരെയും അമ്പരപ്പിക്കും ജനനായകനിലെ നായികയുടെ വീട്
അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്
ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും
Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ
‘ഞാൻ പെണ്ണാണ്, ഞാൻ നേരിട്ട അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്’; വിവാദമായ വരികളെ കുറിച്ച് ഗൗരി ലക്ഷ്മി
എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി