Fahadh Faasil: ‘അന്നത് മണ്ടത്തരമാണെന്ന് പലരും പറഞ്ഞു; എന്നാൽ എന്നെയത് സഹായിച്ചു’; ഫഹദ് ഫാസിൽ
Fahadh Faasil on His Risky Decision: തന്റെ രണ്ട് സിനിമകൾ ഒരാഴ്ചത്തെ വ്യത്യാസത്തിൽ റിലീസ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ.
ഏറെ ആരാധകരുള്ള യുവനടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. ആദ്യ സിനിമയിലെ പരാചയത്തിനും പരിഹാസങ്ങൾക്കും ശേഷം, അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തിയത്. കണ്ണുകൾ കൊണ്ട് അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഫഹദ്, പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ, താൻ എടുത്തൊരു തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. റിലീസിനൊരുങ്ങുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ രണ്ട് സിനിമകൾ ഒരാഴ്ചത്തെ വ്യത്യാസത്തിൽ റിലീസ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ. അന്നത് മനടത്തരമാണെന്ന് പലരും പറഞ്ഞിരുന്നെങ്കിലും ആ തീരുമാനം തന്നെ ഒരുപാടു സഹായിച്ചിട്ടുണ്ടെന്ന് ഫഹദ് പറയുന്നു. തനിക്കിഷ്ടപെട്ട സിനിമ താൻ ചെയ്യുമെന്നും, അത് ഒരുമിച്ച് റിലീസ് ചെയ്യുകയാണെങ്കിലും അല്ലെങ്കിലും കാര്യമില്ലെന്നും താരം പറഞ്ഞു. റിലീസിന്റെ കാര്യങ്ങളൊന്നും നമ്മുടെ കയ്യിലല്ല ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മുമ്പ് എന്റെ രണ്ട് സിനിമകൾ അടുപ്പിച്ച് റിലീസ് ചെയ്തിട്ടുണ്ട്. ‘ഡയമണ്ട് നെക്‌ലെയ്സ്’, ’22 ഫീമെയിൽ കോട്ടയം’ എന്നീ ചിത്രങ്ങളാണ് ഒരാഴ്ചത്തെ വ്യത്യാസത്തിൽ റിലീസ് ചെയ്തത്. എന്നോട്, അന്ന് എല്ലാവരും പറഞ്ഞത് ഇത് ഭയങ്കര മണ്ടത്തരമാണെന്നും ഇത്രയും ഗ്യാപിൽ സിനിമ റിലീസ് ചെയ്യരുതെന്നുമാണ്. എന്നാൽ, അതാണ് എന്റെ കരിയറിൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചതെന്ന് തനിക്ക് തോന്നുന്നു. രണ്ട് സിനിമകളിലും വ്യത്യസ്ത കഥാപാത്രമായിരുന്നത് നന്നായി.
എനിക്കിഷ്ടപ്പെട്ട പടം ഞാൻ ചെയ്യും. അത് ഒരുമിച്ച് റിലീസ് ആകുകയോ അല്ലാതെ റിലീസ് ചെയ്യുകയോ ചെയ്യുന്നതിൽ കാര്യമില്ല. റിലീസിന്റെ കാര്യങ്ങളൊന്നും നമ്മുടെ കയ്യിലല്ല. ഇഷ്ടപ്പെട്ട സിനിമ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എനിക്കുണ്ടായ എല്ലാ മാറ്റവും എന്റെ ജീവിതത്തിലെ എല്ലാ മാജിക്കും സംഭവിച്ചിരിക്കുന്നത് ഇവിടെ നിന്നാണ്. എന്തെങ്കിലും മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതും മലയാള സിനിമയിൽ നിന്ന് തന്നെയാണ്.” ഫഹദ് ഫാസിൽ പറഞ്ഞു.
‘ഓടും കുതിര ചാടും കുതിര’ സിനിമ
ഹഹദ് ഫാസിൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയ്ക്ക് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, രേവതി എന്നിവരാണ് നായികമാരായി എത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിർമ്മാണം. ഓഗസ്റ്റ് 28നാണ് ചിത്രത്തിന്റെ റിലീസ്.