Narivetta Movie : പുഷ്പയുടെ നിർമാതാക്കളടക്കം പ്രമുഖർ എല്ലാവരും ഉണ്ട്! ടൊവിനോയുടെ നാരിവേട്ട ആഗോളത്തലത്തിൽ എത്തിക്കുന്നവർ ഇവരാണ്

Narivetta Movie Release Updates : മെയ് 23-ാം തീയതിയാണ് നാരിവേട്ട തിയറ്ററുകളിൽ എത്തുക.

Narivetta Movie : പുഷ്പയുടെ നിർമാതാക്കളടക്കം പ്രമുഖർ എല്ലാവരും ഉണ്ട്! ടൊവിനോയുടെ നാരിവേട്ട ആഗോളത്തലത്തിൽ എത്തിക്കുന്നവർ ഇവരാണ്

Narivetta

Published: 

17 May 2025 | 10:02 PM

വമ്പൻ റിലീസിന് തയ്യാറെടുക്കുകയാണ് ടൊവിനോ തോമസിൻ്റെ നാരിവേട്ട. ഇഷ്ക സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ ഒരുക്കുന്ന ചിത്രം മെയ് 23നാണ് ലോകമെമ്പാടും തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലാണ് ടൊവിനോ ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തുക. അല്ലു അർജുൻ്റെ പുഷ്പ സിനിമയുടെ നിർമാതാക്കൾ ഉൾപ്പെടെ നിരവിധി പ്രമുഖ വിതരണ കമ്പനികളാണ് നാരിവേട്ട വിവിധ ഇടങ്ങളിൽ എത്തിക്കുന്നത്. ഇത്തരത്തിൽ മെയ് 23ന് പാൻ ഇന്ത്യൻ റിലീസാക്കാൻ തയ്യാറെടുക്കുകയാണ് അണിയറപ്രവർത്തകർ.

പുഷ്പ സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് നാരിവേട്ടയുടെ തെലുങ്ക് പതിപ്പ് തെലുങ്ക് സംസ്ഥാനങ്ങളിൽ വിതരണത്തിനെത്തിക്കുക. വിജയിയുടെ ഗോട്ട് സിനിമയുടെ നിർമാതാക്കളായ എജിഎസ് ഗ്രൂപ്പാണ് നാരിവേട്ട തമിഴ്നാട്ടിലേക്കെത്തിക്കുന്നത്. ബാംഗ്ലൂർ കുമാർ ഫിലിംസാണ് കന്നഡയിലെ വിതരണക്കാർ. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയയുമാണ് എത്തിക്കുന്നത്. ഐക്കൺ സിനിമാസാണ് കേരളത്തിലെ വിതരണക്കാർ. ഫാർസ് ഫിലിംസാണ് ഗൾഫിൽ വിതരണം ചെയ്യുന്നത്, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത് ബർക്ക്ഷെയറാണ്.

ALSO READ : Kaithapram Damodaran Namboothiri: ‘ബാബരി മസ്ജിദ് പൊളിച്ചത് രാമന് പോലും സഹിക്കാനാവാത്ത പ്രവൃത്തി’; കൈതപ്രം ദാമോദരൻ

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സനും ടിപ്പു ഷാനും ചേർന്നാണ് നരിവേട്ട നിർമിച്ചിരിക്കുന്നത്. വർഗ്ഗീസ് പീറ്റർ പോലീസ് ജീവനക്കാരായിട്ടാണ് ചിത്രത്തിൽ ടോവിനോ തോമസ് എത്തുന്നത്. തമിഴ് താരം ചേരനും ചിത്രത്തിൽ പ്രധാന വേഷത്തിലത്തന്നുണ്ട്. ചേരൻ ആദ്യമായി മലയാള സിനിമയുടെ ഭാഗമാകുന്ന ചിത്രമെന്ന പ്രത്യേകതയു നാരിവേട്ടയ്ക്കുണ്ട്. ഇവർക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ


ഛായാഗ്രഹണം- വിജയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, , സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, , ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്