Fukru: ‘ഞാന്‍ മാത്രമായിരുന്നു അധികപ്പറ്റ്‌, സൈബറാക്രമണത്തില്‍ നിന്ന് പുറത്തുവരാന്‍ കുറച്ചുദിവസങ്ങള്‍ എടുത്തു’

Fukru on acting in Aadu 3: ആട് മൂന്നില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താന്‍ സൈബറാക്രമണം നേരിട്ടെന്നായിരുന്നു ഫുക്രുവിന്റെ വെളിപ്പെടുത്തല്‍. താനൊരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്ന വിവരം പുറത്തുവിട്ടതെന്നും, അതുവരെ അക്കാര്യം രഹസ്യമായി കൊണ്ടുനടന്നെന്നും ഫുക്രു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Fukru: ഞാന്‍ മാത്രമായിരുന്നു അധികപ്പറ്റ്‌, സൈബറാക്രമണത്തില്‍ നിന്ന് പുറത്തുവരാന്‍ കുറച്ചുദിവസങ്ങള്‍ എടുത്തു

ഫുക്രു

Published: 

19 Mar 2026 | 12:56 PM

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആട് 3 ഇന്ന് റിലീസ് ചെയ്തു. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രതീക്ഷ കാത്തെന്നാണ് ആരാധകരുടെ അഭിപ്രായം. റിയാലിറ്റി ഷോ താരം ഫിക്രുവും ആട് മൂന്നില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രതികരണവുമായി ആട് മൂന്നിന്റെ പ്രദര്‍ശനം തുടരുന്നതിനിടെ, അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫുക്രു നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമാവുകയാണ്.

ഈ സിനിമയില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താന്‍ സൈബറാക്രമണം നേരിട്ടെന്നായിരുന്നു ഫുക്രുവിന്റെ വെളിപ്പെടുത്തല്‍. താനൊരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്ന വിവരം പുറത്തുവിട്ടതെന്നും, അതുവരെ അക്കാര്യം രഹസ്യമായി കൊണ്ടുനടന്നെന്നും ഫുക്രു പറഞ്ഞു.

“ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുമെന്ന് അറിയാമായിരുന്നു. ഇവനെ എന്തിന് എടുത്തുവെന്നൊക്കെ ചോദിച്ച് ഭയങ്കര സൈബര്‍ സൈബറാക്രമണമായിരുന്നു. ‘മൂങ്ങ’യ്ക്ക് പകരം തന്നെയെടുത്തെന്നാണ് പലരും വിചാരിച്ചത്. അത് ആര്‍ക്കും സ്വീകാര്യമല്ല. അവരുടെ മനസില്‍ പതിഞ്ഞ ക്യാരക്ടറുകളാണ് അതൊക്കെ. നമ്മള്‍ മാത്രമായിരുന്നു അധികപ്പറ്റ്‌”-ഫുക്രു പറഞ്ഞു.

Also Read: Aadu 3: ബോക്സ് ഓഫീസ് ഓപ്പണിങ്ങിൽ ഞെട്ടിച്ച് ‘ആട് 3’, പ്രീ സെയിൽസിൽ തീ പാറിച്ച് ഷാജി പാപ്പനും കൂട്ടരും!

സൈബറാക്രമണത്തില്‍ നിന്ന് പുറത്തുവരാന്‍ കുറച്ചുദിവസങ്ങള്‍ എടുത്തു. ഇവരെ (സിനിമയിലുള്ളവരെ) ബാധിക്കുമോയെന്ന് കരുതി വിഷമിച്ചു. താന്‍ കാരണം അവര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാകരുതെന്ന് എന്നേയുള്ളൂ. തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അത് ആ സ്പിരിറ്റിലെടുക്കുമെന്നും താരം വ്യക്തമാക്കി.

വീഡിയോ കാണാം

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?