Gowri Kishan: ഞാൻ 80 കിലെയിലെത്തും, അതെന്റെ ഇഷ്ടം? ശരീരത്തെ ബഹുമാനിക്കാൻ പഠിക്കണം; ഗൗരി കിഷൻ
Gowri Kishan: മറ്റുള്ളവരുടെ മാന്യമായും ദയയോടും പെരുമാറാൻ പഠിക്കുക. ഇതൊന്നും സഹിച്ചു കൊടുക്കേണ്ട കാര്യമില്ല. ആരെങ്കിലും നിങ്ങളോടും ഇത്തരത്തിൽ പെരുമാറുകയാണെങ്കിൽ അവരോട് നിങ്ങൾക്ക് സാധിക്കുന്ന വിധത്തിൽ പ്രതികരിക്കണം എന്നും ഗൗരി കിഷൻ പറഞ്ഞു

Winter Skin Care (1)
പൊതുവേദിയിൽ വച്ച് തന്നെ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗറുടെ പെരുമാറ്റത്തിൽ പ്രതികരിച്ച് നടി ഗൗരി കിഷൻ. താൻ നടി ആയതുകൊണ്ട് വണ്ണം കുറയ്ക്കണം എന്ന് പറയാൻ ആ റിപ്പോർട്ടർ ആരാണ് എന്നാണ് ഗൗരി ചോദിക്കുന്നത്. താൻ വേണമെങ്കിൽ നാളെ 80 കിലോയിൽ എത്തും വേണെങ്കിൽ 40 കിലോ ആകും അതൊക്കെ എന്റെ ഇഷ്ടമാണ്. ആർക്കും അതിൽ ഒന്നും അഭിപ്രായം പറയാനുള്ള യാതൊരു അവകാശവും ഇല്ല.
സിനിമയിൽ ഉള്ള ഒരാളായാലും അല്ലാത്ത ആളായാലും നമ്മുടെ ശരീരത്തെ എങ്ങനെ വെക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണ്. ഇന്ന് എല്ലാ മേഖലകളിലും പുരുഷന്മാരും സ്ത്രീകളും ബോഡി ഷെയ്മിങ് നേരിടുന്നുണ്ട് എന്നും ഗൗരി പറഞ്ഞു. പണ്ടുതൊട്ടേ ഉള്ള ഒരു രീതിയാണിത് ഇതൊക്കെ മാറണം. കാഴ്ചയിൽ എങ്ങനെ ഇരിക്കുന്നു എന്നുള്ളതല്ല പ്രധാനം. നല്ല വ്യക്തി ആയിരിക്കുക എന്നതാണ്.
മറ്റുള്ളവരുടെ മാന്യമായും ദയയോടും പെരുമാറാൻ പഠിക്കുക. ഇതൊന്നും സഹിച്ചു കൊടുക്കേണ്ട കാര്യമില്ല. ആരെങ്കിലും നിങ്ങളോടും ഇത്തരത്തിൽ പെരുമാറുകയാണെങ്കിൽ അവരോട് നിങ്ങൾക്ക് സാധിക്കുന്ന വിധത്തിൽ പ്രതികരിക്കണം എന്നും ഗൗരി കിഷൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ വച്ചാണ് ഗൗരി കിഷനോട് ഭാരം എത്രയാണെന്ന് യൂട്യൂബറുടെ ചോദ്യം എത്തിയത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിനു ചോദിക്കുന്നു എന്ന് പറഞ്ഞു താരം ഇത്തരം ചോദ്യങ്ങൾ വിഡ്ഢിത്തരം ആണെന്ന് തള്ളിക്കളഞ്ഞു. നായികമാർ എല്ലാം മെലിഞ്ഞിരിക്കണോ എന്നും താരം ചോദിച്ചു. താൻ ചോദിച്ച ചോദ്യത്തെ ന്യായീകരിച്ചുകൊണ്ടുള്ള ബ്ലോഗർ സംസാരിച്ചതിന് പിന്നാലെ മറ്റു മാധ്യമപ്രവർത്തകരും നടിക്ക് നേരെ തിരിയുകയായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ പ്രചരിക്കുന്നുണ്ട്.