AMMA Election: മാധ്യമങ്ങളോട് മിണ്ടരുതെന്ന് ‘അമ്മ’! ലംഘിച്ചാൽ കർശന നടപടി; ആഭ്യന്തര വിഷയങ്ങളില്‍ പരസ്യപ്രതികരണം വിലക്കി താരസംഘടന
AMMA Bans Public Statements on Internal Matters: അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് വരണാധികാരികളാണ് അംഗങ്ങള്‍ക്കും മത്സരാർത്ഥികൾക്കും കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മ’യിലെ പുതിയ ഭാരവാഹികളെ കണ്ടെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കയിരിക്കെ ആഭ്യന്തര വിഷയങ്ങളിൽ പരസ്യ പ്രതികരണത്തിന് വിലക്ക്. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് വരണാധികാരികളാണ് അംഗങ്ങള്‍ക്കും മത്സരാർത്ഥികൾക്കും കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്നാണ് വരണാധികാരികൾ പറയുന്നത്.
2018-ലെ മീ ടൂ വിവാദസമയത്ത് അമ്മയിലെ വനിതാ അംഗങ്ങൾ നടത്തിയ തുറന്നുപറച്ചിലുകളടങ്ങിയ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചയാണ് പുതിയ വിവാദത്തിന് കാരണം. നടി കുക്കു പരമേശ്വരനെതിരെ വിമർശനവുമായി ഉഷ ഹസീന വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൊണ്ടുപോയെന്നും ഇത് തിരിച്ചേൽപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ പറയുന്നു.
Also Read:’ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടം അനീഷിനെ, രേണുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍’…! ഗായത്രി സുരേഷ്
അമ്മ സംഘടന, മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി തുടങ്ങിയവർക്ക് അവർ പരാതി നൽകുകയും ചെയ്തു. ഇതിനുപുറമെ, നടിമാരായ പൊന്നമ്മ ബാബു, ഉഷ ഹസീന, പ്രിയങ്ക തുടങ്ങിയവർക്കെതിരേ കുക്കു പരമേശ്വരനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ആഗസ്റ്റ് 15-നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. ജഗദീഷ്, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മത്സരം നടക്കും.