Get Set Baby Movie : ഇത് വയലൻസ് ഹിറ്റല്ല, ഫാമിലി ഹിറ്റ്; ഉണ്ണി മുകുന്ദനും കൂട്ടരുടെയും ഗെറ്റ് സെറ്റ് ബേബി

Get Set Baby Movie Review : IVF സ്പെഷലിസ്റ്റായ ഡോ. അർജുൻ ബാലകൃഷ്ണനെന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്

Get Set Baby Movie : ഇത് വയലൻസ് ഹിറ്റല്ല, ഫാമിലി ഹിറ്റ്; ഉണ്ണി മുകുന്ദനും കൂട്ടരുടെയും ഗെറ്റ് സെറ്റ് ബേബി

Get Set Baby

Published: 

21 Feb 2025 | 10:45 PM

തിയറ്ററിൽ പ്രദർശനെത്തിയ ഉണ്ണി മുകുന്ദന് ചിത്രം ഗെറ്റ് സെറ്റ് ബേബിക്ക് മികച്ച പ്രതികരണം. ആരാധകരെയും പ്രേക്ഷകരെയും നിരൂപകരെയും ഒരേപോലെ തൃപ്തിപ്പെടുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ചുരുക്കം ഡോക്ടർ കഥാപാത്രങ്ങളിൽ ഒന്നാണ് ഉണ്ണി മുകുന്ദൻ ഗെറ്റ് സെറ്റ് ബേബി അവതരിപ്പിച്ചിരിക്കുന്നത്. IVF സ്പെഷലിസ്റ്റായ ഡോ. അർജുൻ ബാലകൃഷ്ണനെന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്

കുടുംബ പ്രേക്ഷകരുടെ പൾസറിഞ്ഞ് ഒരുക്കിട്ടുള്ള ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ രസകരമായും എന്നാൽ വിഷയത്തിന്‍റെ ഗൗരവം ഒട്ടും ചോരാതെയും കളർഫുള്ളായിട്ടാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. കംപ്ലീറ്റ് ഫീൽഗുഡ് ചിത്രമാണ് വിനയ് ഗോവിന്ദ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.

അധികം വലിച്ചു നീട്ടാതെ കാര്യങ്ങൾ പക്വമായി എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ തന്നെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്. സ്വാതി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സുനിൽ ജെയിൻ, സജീവ് സോമൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഉണ്ണിക്കും നിഖിലയ്ക്കും പുറമെ ചെമ്പൻ വിനോദ് ജോസ്, സുധീഷ്, സുരഭിലക്ഷ്മി, ഫറഷിബ്‍ല, ജോണി ആന്‍റണി, മീര വാസുദേവ്, ഗംഗ മീര, ഭഗത് മാനുവൽ, ദിനേഷ് പ്രഭാകർ, മുത്തുമണി, അഭിറാം രാജേന്ദ്രൻ, പുണ്യ എലിസബത്ത്, ശ്യാം മോഹൻ, ജുവൽ മേരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈ.വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.അലക്സ് ജെ പുളിക്കലാണ് ഛായാഗ്രാഹകൻ. അർജു ബെന്നിയാണ് എഡിറ്റർ. സാം സിഎസാണ് സംഗീത സംവിധായകൻ.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ