Yavana Kadhayil Song : പടം പൊട്ടിയിരുന്നേൽ എന്ത് “യവന കഥ”! ഹിറ്റായതുകൊണ്ട് പോസീറ്റീവായി വരുന്നു, ബത്ലഹേം കുടുംബ യൂണിറ്റിലെ പാട്ടിനെ കുറിച്ച് ​ഗിരീഷ് എ.ഡി

Yavana Kadhayil Song Behind Story : ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ ഈ ഓണം സീസൺ തൂക്കി മുന്നേറുകയാണ്. നിവിൻ പോളിയെയും മമിതാ ബൈജുവിനെയും പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് ഗിരീഷ് എ.ഡി ഒരുക്കിയ സിനിമ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് മികച്ച ആസ്വാദനവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ഈ സിനിമയോളം തന്നെ ഹിറ്റായ മറ്റൊന്നാണ് യവന കഥയിൽ എന്ന് തുടങ്ങുന്ന ഗാനം.

Yavana Kadhayil Song : പടം പൊട്ടിയിരുന്നേൽ എന്ത് യവന കഥ! ഹിറ്റായതുകൊണ്ട് പോസീറ്റീവായി വരുന്നു, ബത്ലഹേം കുടുംബ യൂണിറ്റിലെ പാട്ടിനെ കുറിച്ച് ​ഗിരീഷ് എ.ഡി

Girish AD, Yavana Kadhayil Song

Updated On: 

28 Aug 2026 | 07:10 PM

ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ ഈ ഓണം സീസൺ തൂക്കി മുന്നേറുകയാണ്. നിവിൻ പോളിയെയും മമിതാ ബൈജുവിനെയും പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് ഗിരീഷ് എ.ഡി ഒരുക്കിയ സിനിമ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് മികച്ച ആസ്വാദനവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ഈ സിനിമയോളം തന്നെ ഹിറ്റായ മറ്റൊന്നാണ് യവന കഥയിൽ എന്ന് തുടങ്ങുന്ന ഗാനം. അന്ന എന്ന സിനിമയ്ക്ക് വേണ്ടി ഷിബു ചക്രവർത്തി വരികൾ എഴുതി ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച പാട്ട് ഇപ്പോൾ മലയാളികളുടെ നാവിൻ തുമ്പിൽ നിന്ന് മായാതെ നിൽക്കുന്നു. സാങ്കേതിക കാരണങ്ങളാൽ അന്ന് അന്ന എന്ന സിനിമ യാഥാർത്ഥ്യമായില്ല എങ്കിലും ബത്ലഹേം കുടുംബയൂണിറ്റിലൂടെ ആ പാട്ട് അർഹമായ ഒരു സ്ഥാനം കൈവരിച്ചിരിക്കുകയാണ്.

എങ്ങനെയാണ് ഈ പാട്ട് ബേത്ലഹേം കുടുംബയൂണിറ്റിലേക്ക് എത്തിയതെന്ന് കഴിഞ്ഞദിവസം സംവിധായകൻ ഗിരീഷ് എ. ഡി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ ഫേവറേറ്റ് പ്ലേ ലിസ്റ്റിൽ ഉണ്ടായിരുന്ന ഗാനമാണ് യവന കഥയിൽ. കോളേജ് കാലഘട്ടത്തിലാണ് മെലഡികളോട് ഇഷ്ടം തോന്നുന്നത്. സിനിമയിൽ നിവിൻ പോളി കൈകാര്യം ചെയ്ത ജസ്റ്റിൻ എന്ന ക്യാരക്ടറുമായി ബന്ധപ്പെട്ട് ഈ പാട്ട് പ്ലേസ് ചെയ്യാമെന്ന് തോന്നി. നൊസ്റ്റാൾജിയയുമായിട്ട് കണക്ഷൻ വർക്ക് ചെയ്യാം എന്നുള്ള രീതിയിൽ ആയിരുന്നു അത്.

Also Read : Bigg Boss: ഇത്തവണ ബിഗ് ബോസ് തകര്‍ക്കും; ശ്രീശാന്തിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരവും ഷോയിലേക്ക്‌?

ഔസേപ്പച്ചൻ സാറിന്റെ പാട്ടുകളോട് ഒരിടിക്ക് പ്രത്യേക ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ അധികം കേൾക്കാത്ത പാട്ടുകൾ തേടിപ്പിടിച്ചു കേൾക്കുക എന്നുള്ളത് ഒരു ശീലവും ആയിരുന്നു. അതിൽ ഉള്ളരു പാട്ടായിരുന്നു അത്.ഇതിലെ ഫൺ എലമെന്റ് എന്താണെന്ന് വച്ചാൽ സിനിമ ഹിറ്റായതുകൊണ്ട് ഇപ്പോൾ എല്ലാവരും പോസീറ്റീവ് പറയുന്നു. പക്ഷേ പടം എങ്ങാനും പൊട്ടിയിരുന്നു എങ്കിൽ എന്ത് യവന കഥ. പുറത്തിറങ്ങാത്തെ സിനിമയിലെ പാട്ട് എടുത്ത് പടം പൊട്ടിച്ചു എന്ന അവസ്ഥായാകും. തമാശ രൂപത്തില് ​ഗിരീഷ് എ.ഡി പറഞ്ഞു.

സിനിമയിലെ ഈ ​ഗാനത്തിന് വളരെ അധികം സ്വീകരണമാണ് ലഭിച്ചത്. സമൂഹ മാധ്യമ റീലുകളിലും ഈ പാട്ടാണ് ഇപ്പോൾ ​ട്രെൻഡിം​ഗ്. ഈ പാട്ടിന്റെ ചരിത്രം തിരയുന്ന തിരക്കിലാണ് പലരും ഇപ്പോൾ. 31 വർഷങ്ങൾക്ക് മുമ്പ് അന്ന സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ഈ ​ഗാനം ആലപിച്ചത് ​ഗാന ​ഗന്ധർവൻ കെ. ജെ യേശുദാസും കെ.എസ് ചിത്രയും ചേർന്നാണ്. അന്ന എന്ന സിനിമ യാഥാർത്ഥ്യമായില്ല എങ്കിലും പാട്ട് വൻ ഹിറ്റായി മാറി.

English Summary

The movie Bethlehem Family Unit is sweeping the Onam season. Directed by Girish A.D. and featuring Nivin Pauly and Mamitha Baiju in lead roles, the film offers an entertaining treat for audiences of all ages, from young children to adults. Another major hit associated with the film is the song that begins with the line “Yavana Kathayil.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss: ഇത്തവണ ബിഗ് ബോസ് തകര്‍ക്കും; ശ്രീശാന്തിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരവും ഷോയിലേക്ക്‌?
“എനിക്ക് നേരെ നോക്കാൻ പോലും പറ്റുന്നില്ല, ജീവിതം വല്ലാതെ ഡാർക്കായി പോയി”; അവസ്ഥ തുറന്നുപറഞ്ഞ് വിനായകൻ
“25 വർഷം ഭരിച്ചവർ, അര വർഷം ഭരിച്ചവരെ കുറ്റം പറയുന്നതിൽ എന്ത് ന്യായം”; ‘അമ്മ’യിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് പാർവതി
അല്ലു അർജുന് മറ്റൊരു നേട്ടം കൂടി, ഫോബ്സിൻ്റെ കവർ പേജിൽ തിളങ്ങി പാൻ ഇന്ത്യൻ സ്റ്റാർ
“ചേട്ടാ അറിയാല്ലോ.. സീൻ ഇതാണ്”: വിനീത്, അൽഫോൺസ്, ഗിരീഷ് എ.ഡി; മൂന്ന് സംവിധായകരുടെയും വ്യത്യാസം പറഞ്ഞ് നിവിൻ
‘പ്രണവിൻ്റെയും മായയുടെയും ആദ്യ സിനിമകൾക്ക് ചില സാമ്യതകൾ ഉണ്ട്’; സുചിത്ര മോഹൻലാൽ പറയുന്നത് കേൾക്കൂ
പാചകത്തിന് മുമ്പ് അരി എത്ര തവണ കഴുകണമെന്ന് അറിയാമോ
ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ലഭിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങള്‍
ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ സ്പാർക്ക് ഏറ്റേക്കും! ടെക്നോ സ്പാർക്ക് ഗോ 3 പ്രോ എത്തി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ