GOAT Movie : ഗോട്ട് സിനിമ എങ്ങനെയുണ്ട്?; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

Goat Movie Review : വെങ്കട് പ്രഭുവിൻ്റെ സംവിധാനത്തിൽ വിജയ് നായകനായി അഭിനയിക്കുന്ന ഗോട്ട് എന്ന സിനിമയുടെ ആദ്യ ഷോ അവസാനിക്കുമ്പോൾ അത്ര നല്ല അഭിപ്രായങ്ങളല്ല വരുന്നത്. സിനിമ ശരാശരിയാണെന്നാണ് പൊതുവായ അഭിപ്രായം. കേരളത്തിൽ പുലർച്ച നാല് മണിക്കായിരുന്നു ആദ്യ ഷോ.

GOAT Movie : ഗോട്ട് സിനിമ എങ്ങനെയുണ്ട്?; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ഗോട്ട് സിനിമ (Image Courtesy - Screengrab/T-Series)

Published: 

05 Sep 2024 10:28 AM

വിജയ് നായകനായെത്തുന്ന വെങ്കട് പ്രഭു ചിത്രം ഗോട്ട് (The Greatest Of All Time) ഇന്നാണ് റിലീസായത്. ട്രെയിലർ പുറത്തിറങ്ങിയപ്പോൾ നേരിട്ട വിമർശനങ്ങൾ ടിക്കറ്റ് വില്പനയിൽ പ്രതിഫലിച്ചില്ല. അതുകൊണ്ട് തന്നെ ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിങ് അടക്കം തരംഗമായിരുന്നു. കേരളത്തിൽ പുലർച്ചെ നാല് മണിക്കായിരുന്നു ആദ്യ ഷോ. ആദ്യ ഷോ കണ്ടിറങ്ങിയവരുടെ ആകെ അഭിപ്രായം പരിഗണിക്കുമ്പോൾ ചിത്രം ശരാശരിയാണ്.

പലരും ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഉയർന്ന വിമർശനങ്ങൾ തന്നെയാണ് ആവർത്തിക്കുന്നത്. ഡിഏജിങ് ടെക്നോളജിയിലെ പാളിച്ച സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ പറയുന്നു. ഒറ്റത്തവണ കണ്ട് മറക്കാവുന്ന സിനിമയാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തീയറ്റർ റെസ്പോൺസിലും പൊതുവെ സിനിമ ശരാശരിയാണെന്ന അഭിപ്രായമാണ്. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതാണ് നല്ലതെന്നും വിജയ് മോശമാക്കിയില്ലെന്നുമൊക്കെ ആരാധകർ പ്രതികരിക്കുന്നുണ്ട്. സ്ഥിരം പാറ്റേൺ ആണെന്ന് ചിലർ പറയുമ്പോൾ തിരക്കഥ കുറച്ചുകൂടി നന്നാക്കാമെന്ന് മറ്റ് ചിലർ പ്രതികരിക്കുന്നു. കാമിയോകൾ നന്നായി എന്ന അഭിപ്രായമാണ് പൊതുവെയുള്ളത്. വിജയ് ആരാധകന് സംതൃപ്തി നൽകുന്ന, ഒരു പക്കാ വിജയ് സിനിമ ആണെന്നാണ് പൊതുവായ അഭിപ്രായം.

Also Read : GOAT Movie: ഗോട്ട് റിലീസ്; പുതിയ പ്രൊമോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഇന്ത്യൻ ബോക്സോഫീസിൽ സിനിമ മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 19.38 കോടി രൂപ സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 11,064 ഷോകളിലായി 9,63,721 ടിക്കറ്റുകൾ വിറ്റുവെന്ന് മൂവി ട്രാക്കിംഗ് സൈറ്റ് പറയുന്നു. തമിഴ് പതിപ്പ് മാത്രം 6,859 ഷോകൾക്കായി 9,04,510 ടിക്കറ്റുകളിൽ നിന്ന് 18.25 കോടി രൂപ നേടിയപ്പോൾ ഹിന്ദി, തെലുങ്ക് പതിപ്പുകൾ യഥാക്രമം 30.98 ലക്ഷം രൂപയും 53.4 ലക്ഷം രൂപയും നേടിയതായും റിപ്പോർട്ടുണ്ട്.

അഡ്വാൻസ് ബുക്കിംഗിൽ 12 കോടിയിലധികം തമിഴ്‌നാട്ടിൽ നിന്നാണ്. ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഓപ്പണർ കമൽ ഹാസൻ്റെ ഇന്ത്യൻ 2 ആണ്. ഇന്ത്യൻ 2 ആദ്യ ദിനം തന്നെ 26 കോടി നേടിയിരുന്നു. ഇന്ത്യൻ സിനിമ ഒടുവിൽ ഇന്ത്യയിൽ 81.3 കോടി നേടുകയും ആഗോളതലത്തിൽ 150 കോടി രൂപ നേടുകയും ചെയ്തു. എന്നാൽ ആദ്യദിന കളക്ഷനിൽ ഗോട്ട് 100 കോടി രൂപ പിന്നിട്ടേക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.

2023ൽ പുറത്തിറങ്ങിയ വിജയുടെ അവസാന ചിത്രമായ ലിയോ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി സ്ഥാനം പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൻ്റെ നിർമ്മാണ കമ്പനിയായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ പറയുന്നതനുസരിച്ച്, ലിയോ 148.5 കോടി രൂപയാണ് ആദ്യ ദിനം ലോകത്തൊട്ടാകെ സ്വന്തമാക്കിയത്.

ഓഗസ്റ്റ് 17ന് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെങ്കട് പ്രഭു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എജിഎസ് എന്റർടൈൻമെന്റ് ബാനറിൽ കൽപ്പാത്തി എസ് അഘോരം, കൽ‌പാത്തി എസ് ഗണേഷ്, കൽ‌പാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത് മീനാക്ഷി ചൗധരിയാണ്. കൂടാതെ, പ്രശാന്ത്, പ്രഭുദേവ, ജയറാം, യോഗി ബാബു, അജ്മൽ അമീർ, ലൈല, പാർവതി നായർ, അജയ് രാജ്, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ്, വി ടി വി ഗണേഷ് , മോഹൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Also Read : Nadikar sankham :’പരാതി പരിഹാര സെൽ രൂപവത്കരിക്കും; കുറ്റക്കാർക്ക് 5 വർഷത്തേക്ക് വിലക്ക്’; ലൈംഗികാതിക്രമങ്ങൾക്കെതിരെ നടികർ സംഘം

വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും ‘ഗോട്ട്’ എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, രാഷ്ട്രീയത്തിൽ സജീവം ആവുന്നതിന് മുൻപ് താരം ഒരു ചിത്രത്തിൽ കൂടെ നായക വേഷത്തിലെത്തും. അജിത് നായകനായ ‘തുനിവ്’ എന്ന ചിത്രം സംവിധാനം ചെയ്ത എച്ച് വിനോദ് ആണ് വിജയുടെ അവസാന സിനിമ സംവിധായകൻ ചെയ്യുക. ‘ദളപതി 69’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് സാമന്ത റൂത്ത് പ്രഭുവായിരിക്കും എന്നാണ് വിവരം. ഒക്ടോബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. തമിഴ് വെട്രി കഴകം എന്ന പാർട്ടിയുടെ സ്ഥാപകനായ വിജയ്, സിനിമ ചുമതലകൾ പൂർത്തിയാക്കിയതിനു ശേഷം രാഷ്‌ടീയത്തിൽ സജീവമാകും.

 

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം