AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Harivarasanam: അജിതാ ഹരേയ്ക്ക് ശേഷം ഹരിവരാസനവുമായി ​ഗൗരി ലക്ഷ്മി

Gouri lakshmi's Harivarasanam : സംഗീത ജീവിതത്തിൽ എടുത്ത ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഗൗരി ‘ന്യൂ ഏജ് ഭക്തി’ എന്ന പ്രൊജക്റ്റുമായി എത്തുന്നത്.

Harivarasanam:  അജിതാ ഹരേയ്ക്ക് ശേഷം ഹരിവരാസനവുമായി ​ഗൗരി ലക്ഷ്മി
Harivarasanam Version Of Gowri LakshmiImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 15 Jan 2026 | 06:27 PM

കൊച്ചി: ഗായികയും സംഗീത സംവിധായികയുമായ ഗൗരി ലക്ഷ്മി ഒരുക്കിയ ‘ഹരിവരാസനം’ കവർ സോങ് തരംഗമാകുന്നു. പതിവ് ശൈലികളിൽ നിന്ന് മാറി, സെല്ലോ ഉൾപ്പെടെയുള്ള സ്ട്രിങ്സ് ഉപയോഗിച്ച് വേറിട്ട രീതിയിലാണ് ഗൗരി ഈ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഗൗരിയുടെ പുതിയ സംഗീത സമാഹാരമായ ‘ന്യൂ ഏജ് ഭക്തി’യിലെ ഏറ്റവും പുതിയ ട്രാക്കാണ് ഇത്.

ഹരിവരാസനം പോലുള്ള വിഖ്യാതമായ ഒരു കീർത്തനത്തിന് പെൺശബ്ദത്തിൽ കവർ പതിപ്പ് ഇറങ്ങിയപ്പോൾ തുടക്കത്തിൽ ആസ്വാദകർക്കിടയിൽ ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും, പാട്ട് പുറത്തിറങ്ങിയതോടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വിമർശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ ലഭിക്കുന്നുണ്ടെന്നും, പാട്ടിന്റെ അവസാനം കേൾക്കുമ്പോൾ ഏറെ വികാരാധീനരായെന്ന് പറഞ്ഞ് പലരും സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ഗൗരി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

‘ന്യൂ ഏജ് ഭക്തി

 

സംഗീത ജീവിതത്തിൽ എടുത്ത ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഗൗരി ‘ന്യൂ ഏജ് ഭക്തി’ എന്ന പ്രൊജക്റ്റുമായി എത്തുന്നത്. ഈ കലക്ഷനിൽ ആകെ ആറ് പാട്ടുകളാണുള്ളത്, ഹരിവരാസനം, വരവീണ, മുരുകാ, ഡോട്ടർ ഓഫ് നാഗാസ് എന്നിവയാണ് അവ. ലിസ്റ്റിലെ ബാക്കി രണ്ട് പാട്ടുകൾ വരും ദിവസങ്ങളിൽ പുറത്തിറങ്ങും. ഇതിൽ ഒറിജിനൽ ട്രാക്കുകളും കവർ പതിപ്പുകളും ഉൾപ്പെടുന്നു.

ALSO READ:അതെല്ലാം അവരുടെ കാഴ്ചപ്പാടാണ്! ദൃശ്യത്തിൽ ജോർജുകുട്ടിയായി എത്തേണ്ടിയിരുന്നത് മമ്മൂട്ടി; ജിത്തു ജോസഫ്

2025-ന്റെ പകുതിയോടെയാണ് ഈ കലക്ഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചെറുപ്പം മുതലേ കേട്ടു ശീലിച്ച ‘ഹരിവരാസനം’ ആകസ്മികമായാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്. കസവുമുണ്ടും ചന്ദനക്കുറിയും പോലുള്ള ബാഹ്യമായ അടയാളങ്ങൾക്കപ്പുറം പാട്ടിന്റെ ആത്മാവിനെ തൊടാനാണ് താൻ ശ്രമിച്ചതെന്ന് ഗൗരി വ്യക്തമാക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക ജോണറിൽ തളയ്ക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.