Jasmin Jaffar: ‘ഫോളോവേഴ്സ് കൂട്ടാന്‍ തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല; അത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണം’; ജാസ്മിനെതിരെ ബിജെപി നേതാവ്

Guruvayur Temple Controversy: ഇപ്പോഴിതാ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ​ഗോകുൽ. ഫോളോവേഴ്സ് കൂട്ടാന്‍ തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍ എന്നാണ് യുവരാജ് പറയുന്നത്.

Jasmin Jaffar: ഫോളോവേഴ്സ് കൂട്ടാന്‍ തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല; അത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണം; ജാസ്മിനെതിരെ ബിജെപി നേതാവ്

Jasmin Jaffar

Updated On: 

27 Aug 2025 | 05:40 PM

ബി​ഗ് ബോസ് താരവും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ജാസ്മിൻ ജാഫർ ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് റീൽ ചിത്രീകരിച്ചത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. സംഭവത്തിൽ ക്ഷേത്രം ദേവസ്വം ജാസ്മിന് എതിരെ പരാതിപ്പെടുകയും ക്ഷേത്രകുളം ശുദ്ധികലശം നടത്താനുള്ള തീരുമാനത്തിൽ എത്തുകയും ചെയ്യതിരുന്നു.

ഇപ്പോഴിതാ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ​ഗോകുൽ. ഫോളോവേഴ്സ് കൂട്ടാന്‍ തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍ എന്നാണ് യുവരാജ് പറയുന്നത്. അത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണം. അതില്‍ കുറഞ്ഞുള്ള പുരോഗമനം മതിയെന്നും യുവരാജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഇത് ചെയ്തത് ക്ഷേത്രത്തില്‍ ഭക്തി കൊണ്ടെത്തുകയും ശേഷം മനോഹരമായ ഒരു കുളമോ അരയാലോ ഒക്കെ കാണുബോള്‍ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ ചെയ്ത ആളാണേല്‍ അഭിപ്രായം മറ്റൊന്നായേനെ എന്നും ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി മാത്രം കാണുന്നവര്‍ വരണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Also Read:‘ജാസ്മിൻ കുളത്തിൽ ഇറങ്ങിയതുകൊണ്ട് ശ്രീകോവിലിൽ നിന്ന് കൃഷ്ണൻ ഇറങ്ങി ഓടിയോ? വിശ്വാസം ബിസിനസാക്കരുത്’; സായ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഗുരുവായൂരിലെ പുണ്യാഹം….
പുരോഗമനവാദികള്‍ എന്ന് വിളിക്കുന്ന ഒരു വിഭാഗം വലിയ തോതില്‍ നിലവിളിയുമായ് എത്തിയത് ശ്രദ്ധയില്‍ പെട്ടു…. പലരും വിഷയത്തിലെ അഭിപ്രായവും ചോദിക്കുന്നുണ്ട്….
ഗുരുവായൂരുള്‍പ്പെടെയുള്ള ക്ഷേത്ര പരിസരങ്ങളില്‍ ഫോട്ടോയോ വീഡിയോ എടുക്കുന്നത് വിലക്കുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം…. അതിന്‍റെ കാര്യകാരണങ്ങള്‍ പറയേണ്ട വേദി ഇതല്ല അതുകൊണ്ട് പറയുന്നില്ല….
പക്ഷേ….
ആ ഫോട്ടോയും വീഡിയോയും എടുക്കാന്‍ അവകാശം ഭക്തര്‍ക്ക് മാത്രമാണ്….
ചിലര്‍ക്ക് ഫോളോവേഴ്സ് കൂട്ടാന്‍ തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല നമ്മുടെ ക്ഷേത്രങ്ങള്‍…. ഫോട്ടോഷൂട്ട് കേന്ദ്രങ്ങളല്ലെന്ന് അര്‍ത്ഥം….
അത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണം…. അതില്‍ കുറഞ്ഞുള്ള പുരോഗമനം മതി….
ഇത് ചെയ്തത് ക്ഷേത്രത്തില്‍ ഭക്തി കൊണ്ടെത്തുകയും ശേഷം മനോഹരമായ ഒരു കുളമോ അരയാലോ ഒക്കെ കാണുംബോള്‍ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ ചെയ്ത ആളാണേല്‍ അഭിപ്രായം മറ്റൊന്നായേനെ….
ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി മാത്രം കാണുന്നവര്‍ വരണ്ട….

Related Stories
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം