Abhishek Bachchan: ‘ഹെയർസ്റ്റൈൽ മോശമായാൽ കാലിൽ വെടിവെക്കുമെന്ന് അഭിഷേക് ബച്ചൻ പറഞ്ഞു, അതുപോലെ തന്നെ ചെയ്തു,10 ദിവസം നടക്കാനായില്ല’
Hair Stylist Aalim Hakim About Abhishek Bachchan: സെറ്റിൽ വെച്ച് അഭിഷേക് തമാശയ്ക്ക് ചെയ്ത ഒരു കാര്യം എങ്ങനെ ഒടുവിൽ കൈവിട്ടു പോയെന്ന് ആലിം പറയുന്നു. 'ദസ്' എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് സംഭവം.
അഭിഷേക് ബച്ചനൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കീം. സെറ്റിൽ വെച്ച് അഭിഷേക് തമാശയ്ക്ക് ചെയ്ത ഒരു കാര്യം എങ്ങനെ ഒടുവിൽ കൈവിട്ടു പോയെന്ന് ആലിം പറയുന്നു. ‘ദസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഹെയർ സ്റ്റൈൽ മോശമായാൽ കാലിൽ വെടിവെക്കുമെന്ന് അഭിഷേക് തമാശയായി പറഞ്ഞെന്നും, പിന്നീട് സെറ്റിൽ ഉണ്ടായിരുന്ന പ്രോപ് ഗൺ ഉപയോഗിച്ച് നിലത്തേക്ക് വെടിവെച്ചപ്പോൾ അബദ്ധത്തിൽ ഒരു ബുള്ളറ്റ് തൻ്റെ കാലിൽ കൊണ്ടെന്നും ആലിം പറയുന്നു. തുടർന്ന് പത്ത് ദിവസത്തേക്ക് തനിക്ക് നടക്കാൻ കഴിഞ്ഞില്ലെന്നും ആലിം കൂട്ടിച്ചേർത്തു. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലായിരുന്നു ആലിമിന്റെ വെളിപ്പെടുത്തൽ.
“‘ദസ്’ എന്ന സിനിമയിലെ എല്ലാവരുടെയും മുടി ഞാൻ ഒരുക്കുകയായിരുന്നു. കാനഡയിൽ വെച്ചായിരുന്നു ഷൂട്ട്. അനുഭവ് സിൻഹയുടെ അസിസ്റ്റന്റുമാർക്ക് അസുഖം വന്നതിനെ തുടർന്ന് പകരക്കാരനായി എന്നെ നിർത്തി. അങ്ങനെ ഞാൻ അഭിഷേക് ബച്ചന്റെ അസിസ്റ്റന്റായി. അഞ്ച് ദിവസം ഞാൻ ആ ജോലി ചെയ്തു. ഞാൻ അവരുടെ ഹെയർ സ്റ്റൈൽ ചെയ്യുകയും ഷോട്ടുകൾക്കിടയിൽ തുടർച്ച നിലനിർത്തുകയും എല്ലാം ചെയ്യുമായിരുന്നു.
അങ്ങനെ ഒരു ദിവസം അഭിഷേക് പറഞ്ഞു, ‘ആലിം, മുടി ഒരുക്കുന്നതിനിടയിൽ നീ സീൻ കണ്ടിന്യൂയിറ്റി തെറ്റിച്ചാൽ, ഞാൻ നിൻ്റെ കാലിൽ വെടിവെക്കുമെന്ന്. ഇത് പറയുന്ന സമയത്ത് അദ്ദേഹത്തിന്റെ്റെ കയ്യിൽ ഒരു പ്രോപ് ഗൺ ഉണ്ടായിരുന്നു. അങ്ങനെ ഹെയർ സ്റ്റൈൽ ചെയ്തശേഷം എനിക്ക് തെറ്റുപറ്റിയെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ഇതോടെ അഭിഷേക് പ്രോപ് ഗൺ ഉപയോഗിച്ച് നിലത്തേക്ക് വെടിവെക്കാൻ തുടങ്ങി.
ALSO READ: മറ്റൊരാളുടെ പ്രണയത്തിനായി ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ട്, ഒന്ന് മൂളാത്തവരായി ആരുമില്ലാത്ത വരികൾ
അതിലെ ഒരു പ്രോപ് ബുള്ളറ്റ് അബദ്ധത്തിൽ എൻ്റെ കാലിൽ തട്ടി. നല്ല വേദനയുണ്ടായിരുന്നു. 10 ദിവസത്തേക്ക് എനിക്ക് നടക്കാൻ കഴിഞ്ഞില്ല. ഈ സംഭവത്തിന് ശേഷം, സിനിമയിലെ മറ്റ് നടന്മാർ അഭിഷേകിനോട് പറഞ്ഞു, ‘നിന്റെ തമാശ കാരണം, ഞങ്ങൾക്ക് മുടി ഒരുക്കാൻ ഇപ്പോൾ ആരുമില്ല’ എന്ന്. എബിയും സുനിൽ ഷെട്ടിയും അജയ് ദേവ്ഗണും വലിയ തമാശക്കാരാണ്.” ആലിം പറഞ്ഞു.