Hema Committee Report : പേരുകള്‍ ആരുടേയൊക്കെയെന്ന് അലട്ടുന്നു; ‘അമ്മ’ യോഗം ഇന്ന്

AMMA Meeting On Hema Committee Report : അമ്മയുടെ യോഗത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമായേക്കും. വരും ദിവസങ്ങളില്‍ വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ചര്‍ച്ച ചെയ്തേക്കാം

Hema Committee Report : പേരുകള്‍ ആരുടേയൊക്കെയെന്ന് അലട്ടുന്നു; അമ്മ യോഗം ഇന്ന്

ഹേമ കമ്മിറ്റി റിപ്പോർട്ട്

Published: 

21 Aug 2024 | 04:27 PM

കൊച്ചി: മലയാള സിനിമാ മേഖലയില്‍ വലിയ കോളിളക്കങ്ങള്‍ക്ക് വഴിവെച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ (Hema Committee Report) നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാതെ സിനിമാ സംഘടനകള്‍. സിനിമാ താരങ്ങളുടെ അവകാശ സംരക്ഷണത്തിനായി നില്‍ക്കേണ്ട അമ്മ എന്ന സംഘടന സ്ത്രീകളുടെ കാര്യത്തില്‍ പൂര്‍ണ പരാജയമായെന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ക്ക് വലിയ ആശങ്കയുണ്ട്. പേരുകള്‍ ആരുടേയൊക്കെയാണൊണ് സംഘടനകളെ അലട്ടുന്നുത്. സിനിമാ താരങ്ങള്‍ക്കിടയിലെ പ്രമുഖര്‍, സിനിമ മേഖലയെ നിയന്ത്രിക്കുന്നവര്‍ തുടങ്ങി പല സൂചനകളും റിപ്പോര്‍ട്ടിലുണ്ട്.

വിഷയത്തില്‍ ഇന്ന് ഓഗസ്റ്റ് 21-ാം തീയതി വൈകിട്ട് താരസംഘടനയായ അമ്മയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യോഗത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചാ വിഷയമാകും. വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ചര്‍ച്ച ചെയ്യും. അമ്മയുടെ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെ് സംശയമുണ്ട്. ഫെഫ്കയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഏകപക്ഷീയമായ റിപ്പോര്‍ട്ടാണെന്നും തങ്ങളുടെ ഭാഗം കേട്ടിട്ടില്ലെന്നും ഫെഫ്ക പ്രതികരിച്ചിരുന്നു.

ALSO READ : Shammy Thilakan: ‘ഉസ്താദ് ഹോട്ടൽ സമയത്ത് ദുൽഖറിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഓർമ്മയുണ്ടോ’; അച്ഛനെതിരെ വന്ന കമൻറ്റിന് മറുപടി നല്‍കി ഷമ്മി തിലകന്‍

റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും പിന്തുണ നല്‍കും. സിനിമാ മേഖലയെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ എങ്ങനെയാണ് ബാധിക്കുകയെന്ന് പഠിച്ച ശേഷമേ പറയാന്‍ പറ്റൂ. മേഖലുമായി ബന്ധമുള്ള മറ്റു സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. മുറിയുടെ വാതില്‍ തട്ടുക, കാസ്റ്റിംഗ് കൗച്ച് തുടങ്ങിയവയൊക്കെ ക്രിമിനല്‍ കുറ്റമാണ്. ആര്‍ക്കെതിരെയാണ് പരാതിയെന്നും ആരാണ് പരാതിപ്പെട്ടതെന്നും അറിഞ്ഞാല്‍ മാത്രമേ നടപടിയെ കുറിച്ച് പറയാന്‍ സാധിക്കൂ എന്നാണ് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പറഞ്ഞത്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ