Jakes Bejoy: ഹിറ്റടിച്ച് വീണ്ടും ജേക്സ് ബിജോയ്; സൂര്യാസ് സാറ്റർഡേയുടെ തകർപ്പൻ വിജയത്തിനു ശേഷം ഇനി മോഹൻലാൽ ചിത്രം

Jakes Bejoys latest movie: പൊറിഞ്ചു മറിയം ജോസ്', 'അയ്യപ്പനും കോശിയും', 'ഫോറൻസിക്', 'രണം', 'കൽക്കി', 'ജന ഗണ മന', 'ഇഷ്ക്', 'പുഴു', 'കടുവ', 'കാപ്പ', 'കുമാരി', 'ഇരട്ട', 'കിംഗ് ഓഫ് കൊത്ത' തുടങ്ങിയ ഒട്ടേറെ സിനിമകൾക്ക് സംഗീതം ഒരുക്കി ശ്രദ്ധനേടിയ സം​ഗീത സംവിധായകനാണ് ജേക്സ് ബിജോയ്.

Jakes Bejoy: ഹിറ്റടിച്ച് വീണ്ടും ജേക്സ് ബിജോയ്; സൂര്യാസ് സാറ്റർഡേയുടെ തകർപ്പൻ വിജയത്തിനു ശേഷം ഇനി മോഹൻലാൽ ചിത്രം
Updated On: 

31 Aug 2024 | 11:09 AM

കൊച്ചി: പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ പുതിയ സിനിമയായ സൂര്യാസ് സാറ്റർഡേ വൻ വിജയമായതിനു പിന്നാലെ അടുത്ത ചിത്രത്തിനെ പറ്റിയുള്ള വിവരം പുറത്തു വരുന്നു. അടുത്തത് മോഹൻലാൽ ചിത്രമാണെന്നാണ് പുതിയ വാർത്ത. തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രമാണ് ‘സൂര്യാസ് സാറ്റർഡേ’. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തി വൻ പ്രേക്ഷകപ്രശംസയാണ് ചിത്രം നേടിയത്.

ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. പ്രിയങ്ക അരുൾ മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

നാനിയുടെ അഭിനയം എടുത്തു പറയാതെ വയ്യ. ചിത്രത്തിന്റെ മ്യൂസിക്കാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ​ബാക്ക്ഗ്രൗണ്ട് സ്കോറെല്ലാം കൃത്യമായ് പ്ലേസ് ചെയ്തിട്ടുണ്ട് എന്നും ​ഒറ്റ വാക്കിൽ പറഞ്ഞാൽ, ജേക്സ് ബിജോയിയുടെ സം​ഗീതം തിയറ്ററുകളിൽ അലയടിച്ചുകൊണ്ടിരിക്കുകയാണ് എന്നും വ്യൂവേഴ്സ് ഒന്നസ്വരത്തിൽ പറയുന്നു.

ALSO READ – മലയാളത്തിൽ നിന്ന് തമിഴിലേക്കും മീടൂ? സീരിയൽമേഖലയിലെ സ്ത്രീകൾ ജീവനൊടുക്കിയതായി പ്രമുഖ നടി

‘പൊറിഞ്ചു മറിയം ജോസ്’, ‘അയ്യപ്പനും കോശിയും’, ‘ഫോറൻസിക്’, ‘രണം’, ‘കൽക്കി’, ‘ജന ഗണ മന’, ‘ഇഷ്ക്’, ‘പുഴു’, ‘കടുവ’, ‘കാപ്പ’, ‘കുമാരി’, ‘ഇരട്ട’, ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങിയ ഒട്ടേറെ സിനിമകൾക്ക് സംഗീതം ഒരുക്കി ശ്രദ്ധനേടിയ സം​ഗീത സംവിധായകനാണ് ജേക്സ് ബിജോയ്. തൃശൂർ സ്വദേശിയായ അദ്ദേഹം ആദ്യമായ് സംഗീതം നൽകിയത് 2014-ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം ‘ഏയ്ഞ്ചൽസ്’നാണ്.

2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തെ കാലയളവിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരുപിടി ​ഗാനങ്ങൾക്കാണ് അദ്ദേഹം സം​ഗീതം പകർന്നിരിക്കുന്നത്. തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ജേക്സ് ബിജോയാണ്. പാലാപ്പള്ളിയും കലാപക്കാരുമൊക്കെ ട്രെൻഡിനുപരി പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം പിടിച്ചത്.

എത്ര വല്യ ഉറക്കത്തിലാണേലും ശടകുടഞ്ഞെഴുനേൽപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ബാക്ക്​ഗ്രൗണ്ട് സ്‌കോറുകളാണ് ജേക്സിന്റെ ഹൈലൈറ്റ്. ഒടുവിൽ പ്രദർശനത്തിനെത്തിയ നാനി ചിത്രം സൂര്യാസ് സാറ്റർഡെ തന്നെ അതിനു മറ്റൊരു ഉദാഹരണം.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ