Santhivila Dinesh: “യൂട്യൂബിൽ നിന്നും ആറക്ക വരുമാനമുണ്ട്, എല്ലാ ആഢംബരങ്ങളോടെയുമാണ് ജീവിക്കുന്നത്”; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്
Santhivila Dinesh on His Luxurious Lifestyle: യുട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനത്തിനനുസരിച്ചുള്ള ചിലവുകളും തനിക്കുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നുണ്ട്. വാടകക്കും തൻ്റെയും ഭാര്യയുടെയും മരുന്നിനും വലിയ തുക തന്നെ ചിലവാകും. എല്ലാ ആഡംബരത്തോടെയുമാണ് താൻ ജിവിക്കുന്നത്. ഭക്ഷണത്തിൻ്റെ കാര്യത്തിലെല്ലാം വിശാലമാണ് കാര്യങ്ങൾ.വെജിറ്റേറിയനാണെങ്കിലും ഭക്ഷണത്തിന് എപ്പോഴും ഇഷ്ടവിഭവങ്ങൾ വേണം

ശാന്തിവിള ദിനേശ്
യുട്യൂബിൽ നിന്നും തനിക്ക് വലിയ വരുമാനം നേടാനാകുന്നുണ്ട് എന്ന് വെളിപ്പെടുത്തി ശാന്തിവിള ദിനേശ്. തനിക്ക് ആറക്ക വരുമാനം യുട്യൂബിൽ നിന്നും ലഭിക്കുന്നുണ്ട് എന്നാണ് ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. ആഢംബരപൂർണമായ ജീവിതമാണ് താൻ നയിക്കുന്നത് എന്നും അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറയുന്നുണ്ട്. യാദൃശ്ചികമായാണ് യുട്യൂബ് ചാനൽ തുടങ്ങിയത് എന്നും അതിൽ നിന്നും വരുമാനം വരാൻ തുടങ്ങിയതോടെ താൻ അലസനായി മാറുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു.
യുട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനത്തിനനുസരിച്ചുള്ള ചിലവുകളും തനിക്കുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നുണ്ട്. വാടകക്കും തൻ്റെയും ഭാര്യയുടെയും മരുന്നിനും വലിയ തുക തന്നെ ചിലവാകും. എല്ലാ ആഡംബരത്തോടെയുമാണ് താൻ ജിവിക്കുന്നത്. ഭക്ഷണത്തിൻ്റെ കാര്യത്തിലെല്ലാം വിശാലമാണ് കാര്യങ്ങൾ.വെജിറ്റേറിയനാണെങ്കിലും ഭക്ഷണത്തിന് എപ്പോഴും ഇഷ്ടവിഭവങ്ങൾ വേണം. ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് പണം ചിലവഴിക്കാൻ മടിക്കാറില്ല എന്നും അദ്ദേഹം പറയുന്നു.
യുട്യൂബ് ചാനൽ ആരംഭിച്ചത് ജീവിതത്തെ മാറ്റിമറിച്ച ഒരു കാര്യമായൊന്നും തോന്നുന്നില്ല. യുട്യൂബിൽ നിന്നും വരുമാനം വരാൻ തുടങ്ങിയതോടെ അലസനായോ എന്ന സംശയം ഉണ്ട്. കാരണം ഒരു സിനിമയോ സീരിയലോ ചെയ്യാൻ ഇപ്പോൾ മെനക്കെടാറില്ല. മലയാളത്തിൽ 1000 എപ്പിസോഡെങ്കിലും കൊണ്ടുപോകാൻ കഴിയുന്ന ഒരു സിരിയൽ സബ്ജെക്ട് തൻ്റെ കയ്യിലുണ്ട്. നന്നായി ജീവിക്കാനുള്ള വക യുട്യൂബ് ചാനലിൽ നിന്ന് തന്നെ കിട്ടുന്നുണ്ട് എന്നതിനാലാണ് അതുമായി മുന്നോട്ടുപോകാത്തത്. ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം പറയുന്നു.
ആറക്ക വരുമാനം യുട്യൂബിൽ നിന്നും ഉണ്ടായിട്ടും കഴിഞ്ഞ മാസം അധിക ചിലവുകൾ വന്നപ്പോൾ ബാങ്ക് അക്കൗണ്ട് സീറോ ബാലൻസിലേക്ക് എത്തി. സീറോ ബാലൻസിലും തനിക്ക് ജീവിക്കാൻ കഴിയും, കാരണം ഒരു കോടി പതിനെട്ട് ലക്ഷം കടക്കാരനായിരുന്നിടത്തുനിന്നാണ് ഇവിടെയെത്തിയത്. സീരിയൽ ചെയ്തപ്പോഴുണ്ടായ കടം തീർക്കാനായി രണ്ട് കോടിയോളം വില മതിക്കുന്ന വീട് പിന്നീട് ഒരു കോടി മുപ്പത് ലക്ഷം രൂപക്കാണ് വിറ്റത്. തൻ്റെ ഭാര്യയും മകനും തന്ന പിന്തുണയാണ് കടം തീർക്കാൻ തന്നെ സഹായിച്ചത് എന്നും. പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ തനിക്കറിയാം എന്നും ശാന്തിവിള ദിനേഷ് വൂക്തമാക്കി.
English Summary
Director Shanthivila Dinesh revealed he earns a six-figure monthly income from YouTube, allowing him to lead a comfortable, luxurious life after overcoming a massive previous debt of Rs 1.18 crore.