Christmas Songs : വാതിൽ തുറക്കൂ നീ കാലമേ… ദേവദൂതർ പാടി…. ഒരു നിമിഷം കണ്ണടച്ചാൽ ക്രിസ്മസ് മുന്നിലെത്തിക്കുന്ന ​ഗാനങ്ങൾ

Iconic nostalgic Christmas Songs: ​ഗൃഹാതുരത്വവും സന്തോഷവും ഭക്തിയും സമ്മാനിക്കുന്ന മലയാള സിനിമയിലെ ​ചില ​ഗാനങ്ങളെ ഓർത്തെടുക്കാം

Christmas Songs : വാതിൽ തുറക്കൂ നീ കാലമേ... ദേവദൂതർ പാടി.... ഒരു നിമിഷം കണ്ണടച്ചാൽ ക്രിസ്മസ് മുന്നിലെത്തിക്കുന്ന ​ഗാനങ്ങൾ

Christmas Songs

Updated On: 

18 Dec 2025 20:21 PM

പള്ളിമണി മുഴക്കവും പുൽക്കൂടും ലൈറ്റ് അലങ്കാരങ്ങളും മഞ്ഞും തണുപ്പും നക്ഷത്രങ്ങളും അങ്ങനെ അങ്ങനെ ഒരു നൂറ് ഓർമ്മകളാണ് ഓരോ ക്രിസ്മസ് കാലവും നമ്മുടെ ഉള്ളിൽ നിറയ്ക്കുന്നത്. ആ സുഖമുള്ള അനുഭൂതി ഉള്ളിൽ നിമിഷങ്ങൾകൊണ്ടു നിറയ്ക്കുന്ന ​ഗാനങ്ങളുണ്ട്. ​ഗൃഹാതുരത്വവും സന്തോഷവും ഭക്തിയും സമ്മാനിക്കുന്ന മലയാള സിനിമയിലെ ​ചില ​ഗാനങ്ങളെ ഓർത്തെടുക്കാം

ആവേശം വിതറി ‘ദേവദൂതർ പാടി’

 

മലയാള സിനിമയിലെ ക്രിസ്മസ് ഗാനങ്ങളെക്കുറിച്ച് പറയുമ്പോൾ ഏതൊരു മലയാളിയും ആദ്യം ഓർക്കുക കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി… എന്ന ഗാനമാണ്. ഔസേപ്പച്ചന്റെ മാന്ത്രിക സംഗീതത്തിൽ കെ.ജെ. യേശുദാസ് ആലപിച്ച ഈ ഗാനം ക്രിസ്മസ് കരോൾ സംഘങ്ങളുടെ ആവേശമാണ്.

അടുത്ത കാലത്ത് കുഞ്ചാക്കോ ബോബൻ ചിത്രമായ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ ഈ ഗാനം പുനരാവിഷ്കരിച്ചതോടെ പുത്തൻ തലമുറയ്ക്കിടയിലും ഇത് വലിയ തരംഗമായി മാറി. ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിലെ വാതിൽ തുറക്കൂ നീ… മലയാളിയുടെ ക്രിസ്മസ് സംഗീത ശേഖരത്തിലെ അമൂല്യ നിധിയാണ്.

 

ഭക്തി നിറഞ്ഞ ഈണങ്ങൾ

 

സായൂജ്യം എന്ന ചിത്രത്തിലെ കാലിത്തൊഴുത്തിൽ പിറന്നവനെ… എന്ന പി. സുശീലയുടെ ഗാനം ഇന്നും പുൽക്കൂടുകൾ ഒരുക്കുമ്പോൾ മലയാളി മൂളിപ്പോകുന്ന വരികളാണ്. അതുപോലെ തന്നെ ജീവിതം ഒരു ഗാനം എന്ന ചിത്രത്തിലെ സത്യനായകാ മുക്തിദായകാ… എന്ന ഗാനം ഒരു പ്രാർത്ഥനയെന്നോണം വിശ്വാസികൾ ഇന്നും ഏറ്റുപാടുന്നു. എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ പിറന്ന ഈ ഗാനം യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ലഭിക്കുന്ന ആത്മീയ അനുഭവം ചെറുതല്ല.

 

ക്രിസ്മസ് ആഘോഷങ്ങളിലെ ഗാനങ്ങൾ

 

പുതിയ കാലത്തെ ചിത്രങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ‘മറിയം മുക്ക്’ എന്ന സിനിമയിലെ സ്വർഗ്ഗം തുറന്നു… എന്ന ഗാനം കരോൾ സംഘങ്ങൾക്കിടയിൽ വളരെ പ്രശസ്തമാണ്. വിദ്യാസാഗറിന്റെ സംഗീതത്തിൽ പിറന്ന ഈ ഗാനം തീരപ്രദേശത്തെ ക്രിസ്മസ് ആഘോഷത്തിന്റെ നേർക്കാഴ്ചയാണ് നൽകുന്നത്. അതുപോലെ ചാർലിയിലെ സ്നേഹം നീ നാഥാ… എന്ന ഗാനം പുതിയ തലമുറയ്ക്ക് പ്രിയപ്പെട്ട ഒരു ക്രിസ്മസ് ഗീതമായി മാറി.

ഗപ്പിയിലെ ​ഗബ്രിയേലിന്റെ ദർശന സാഫല്യമായി

 

ഇന്നും കരോൾ അടക്കി വാഴുന്നത് ​ഗപ്പിയിലെ ​ഗബ്രിയേലിന്റെ ദർശന സാഫല്യമായി എന്ന ​ഗാനമാണ്. വിനായക് ശശികുമാർ എഴുതി വിഷ്ണു വിജയ് സം​ഗീതം നൽകി ആന്റണി ദാസനൊപ്പം ചേർന്ന് ആലപിച്ച ഈ പാട്ടിന് വലിയൊരു ഫാൻബേസ് ഉണ്ട്. പഴയകാലത്തെ പ്രശസ്തമായ ക്രിസ്തീയ ഭക്തിഗാനത്തിന്റെ ശൈലിയെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഈ ഗാനം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണി ദാസന്റെ സവിശേഷമായ ശബ്ദം ഈ പാട്ടിന് ഒരു നാടൻ കലാവൈഭവം നൽകുന്നു. അതേസമയം തന്നെ വളരെ ആധുനിക ഓർക്കസ്ട്രേഷനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

Related Stories
Viral Video: മകളുടെ ജനനം ആഘോഷിക്കാന്‍ ‘FA9LA’ ഹുക്ക്സ്റ്റെപ്പിട്ട് പിതാവ്; കയ്യടിച്ച് നെറ്റിസണ്‍സ്
IFFK: കാഴ്ച വിരുന്നൊരുക്കിയ സിനിമാ രാവുകൾക്ക് തിരശീല; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
Eko OTT : ഇനി കാത്തിരിപ്പ് വേണ്ട; എക്കോ സിനിമ ഒടിടിയിലേക്ക്, എപ്പോൾ, എവിടെ കാണാം?
Year Ender 2025: മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങള്‍: 2025- ൽ ഏറ്റവും പ്രതിഫലം വാങ്ങിയ താരങ്ങൾ
Gopi sunder about Bha Bha Ba : കഠിനാധ്വാനം വെറുതെ ആകില്ലെന്ന് അമ്മ എപ്പോഴും പറയും, ഭഭബ വിജയത്തിനു പിന്നാലെ കുറിപ്പുമായി ​ഗോപി സുന്ദർ
Shiju and Preeti: സുന്ദരനായ നായകനോട് തോന്നിയ ആരാധന; പിന്നാലെ വീട്ടുകാരെ ധിക്കരിച്ച് വിവാഹം; ഷാജു–പ്രീതിക്കിടയിൽ സംഭവിച്ചത് എന്ത്?
വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ?
സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ... ​ഗുണങ്ങൾ അറിയാം
പാലില്‍ ശര്‍ക്കരയിട്ട് കുടിച്ചാല്‍ ഇരട്ടി ഫലം
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ