Indian 2 Booking: ഇന്ത്യൻ-2 ടിക്കറ്റ് വേണമെങ്കിൽ ഇപ്പോ ബുക്ക് ചെയ്യണം, കാത്തിരുന്ന സമയം എത്തി

Indian 2 Movie Ticket Booking: 1996 ല-ാണ് ഇന്ത്യൻ ആദ്യമായി റിലീസ് ചെയ്യുന്നത് ഇത് വൻ വിജയമായിരുന്നു അത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിലും പ്രതീക്ഷ ഏറെയാണ്.  കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ബുക്കിംഗ് ആരംഭിച്ചു. നിലവിലെ കണക്ക് പ്രകാരം അഡ്വാൻസ് ബുക്കിംഗ് ഏകദേശം 5.21 കോടി രൂപ കടന്നു കഴിഞ്ഞു.

Indian 2 Booking: ഇന്ത്യൻ-2 ടിക്കറ്റ് വേണമെങ്കിൽ ഇപ്പോ ബുക്ക് ചെയ്യണം, കാത്തിരുന്ന സമയം എത്തി

Indian 2 Booking | Credits

Published: 

11 Jul 2024 14:24 PM

അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ- 2 ൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഐ മാക്സ് തുടങ്ങി ഏത് പ്ലാറ്റ്ഫോം വഴി വേണമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാം.  ഉലക നായകൻ്റെ ആക്ഷൻ മാസ്സ് ത്രില്ലർ ചിത്രമാണ് ഇന്ത്യൻ-2 അതു കൊണ്ട് തന്നെ ചിത്രം എങ്ങനെയായിരിക്കും എന്നറിയാൻ ആരാധകർക്കും ആകാംക്ഷ ഏറെയാണ്. 28 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ശങ്കറുമായുള്ള കമൽഹാസൻ്റെ ഒരുമിക്കൽ കൂടിയാണ് ഇന്ത്യൻ-2 വഴി ഉണ്ടാവുന്നത്. 1996 ല-ാണ് ഇന്ത്യൻ ആദ്യമായി റിലീസ് ചെയ്യുന്നത്.  കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ബുക്കിംഗ് ആരംഭിച്ചത്. നിലവിലെ കണക്ക് പ്രകാരം അഡ്വാൻസ് ബുക്കിംഗ് ഏകദേശം 5.21 കോടി രൂപ കടന്നു കഴിഞ്ഞു.

2.9 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.  തമിഴ് പതിപ്പിൽ മാത്രം 2.25 ലക്ഷം ടിക്കറ്റുകൾ അഡ്വാൻസ് ബുക്ക് ചെയ്തിട്ടുണ്ട്.  തമിഴ് നാടുമായി താരതമ്യപ്പെടുത്തുമ്പോൾ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രത്തിന് കാര്യമായ ബുക്കിംഗ് ഇല്ല. മുൻ സ്വാതന്ത്ര്യ സമര സേനാനിയും അഴിമതിക്കെതിരെ പോരാടുന്ന സേനാപതിയായാണ് കമൽ ഹാസൻ ചിത്രത്തിൽ എത്തുന്നത്.

ALSO READ: Kamal Haasan Salary: ആദ്യ ചിത്രത്തിന് കമൽഹാസൻ വാങ്ങിയ തുക അതിശയിപ്പിക്കും, താരത്തിൻ്റെ ഇപ്പോഴത്തെ പ്രതിഫലം അറിയുമോ?

250 കോടി ബജറ്റിലാണ് ഇന്ത്യൻ 2 നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 150 കോടി രൂപയോളം കമൽഹാസൻ്റെ പ്രതിഫലമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്. കോവിഡ് വന്നത് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തടസ്സമായി മാറിയിരുന്നു. 2019-ൽ ചിത്രീകരണം ആരംഭിച്ച ഇന്ത്യൻ-2 പൂർത്തിയാവുന്നത് 2020 മാർച്ചിലാണ്. ഇതിനിടയിൽ നെടുമുടി വേണു, മനോബാല, വിവേക് തുടങ്ങിയ താരങ്ങളും സിനിമാ ലോകത്ത് നിന്നും വിട പറഞ്ഞു. മാത്രമല്ല  ലൈക്ക പ്രൊഡക്ഷൻസും സംവിധായകൻ ശങ്കറും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു.  ഈ പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ച് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ഇന്ത്യൻ 2 , ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ് മൂവീസും സംയുക്തമായാണ് നിർമ്മിച്ചിരിക്കുന്നത്. കമൽഹാസനെ കൂടാതെ സിദ്ധാർത്ഥ് , കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, സമുദ്രക്കനി, ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ . അന്തരിച്ച അഭിനേതാക്കളായ വിവേകിനെയും നെടുമുടി വേണുവിനെയും ഇന്ത്യൻ 2 ൽ അവതരിപ്പിക്കാൻ ശങ്കർ സിജിഐയും ബോഡി ഡബിൾസും ഉപയോഗിച്ചതും വാർത്തയായിരുന്നു.

എവിടെയൊക്കെ ബുക്ക് ചെയ്യാം

ബുക്ക് മൈ ഷോ,  പിവിആർ സിനിമാസ്, ഐമാക്സ് തുടങ്ങിയ പ്ലാറ്റ് ഫോമുകൾ വഴി നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജിഎസ്ടി അടക്കമുള്ള നിരക്കായിരിക്കും ടിക്കറ്റുകൾക്ക് വിവിധ പ്ലാറ്റ്ഫോമുകൾ വാങ്ങുന്നത്. ഇത് പലയിടത്തും പലതായിരിക്കും.

 

 

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്