5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jaffer Idukki: കുറച്ച് വിലയൊക്കെയുള്ളു, ഒരു ഒന്നേകാൽ ഏക്കർ ഞാനങ്ങ് വാങ്ങിച്ചു: ജാഫര്‍ ഇടുക്കി

Jaffer Idukki About Churuli Movie Location: പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ജാഫര്‍ ഇടുക്കി ഇപ്പോള്‍. അതിനിടയില്‍ താരം മുമ്പ് നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ചുരുളിയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

Jaffer Idukki: കുറച്ച് വിലയൊക്കെയുള്ളു, ഒരു ഒന്നേകാൽ ഏക്കർ ഞാനങ്ങ് വാങ്ങിച്ചു: ജാഫര്‍ ഇടുക്കി
ജാഫര്‍ ഇടുക്കി, ചുരുളി Image Credit source: Social Media
shiji-mk
Shiji M K | Updated On: 02 Feb 2025 20:35 PM

കലാഭവൻ പരിപാടികളിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ജാഫര്‍ ഇടുക്കി. 2008ല്‍ പുറത്തിറങ്ങിയ രൗദ്രം എന്ന സിനിമയിലൂടെയാണ് ജാഫറിന്റെ തലവര തെളിയുന്നത്. പിന്നീട് അവിടന്നിങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍ എന്നിവരോടൊപ്പം മറ്റൊരു ചിത്രത്തിന്റെ ഭാഗമാകുകയാണ് ജാഫര്‍ ഇടുക്കി. രാജ് ബാബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചാട്ടുളിയാണ് ജാഫര്‍ ഇടുക്കിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഫെബ്രുവരി 21നാണ് സിനിമയുടെ റിലീസ്.

കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്‍, ലത ദാസ്, വര്‍ഷ പ്രസാദ് എന്നിവരാണ് ചാട്ടുളിയില്‍ മറ്റ് താരങ്ങളായെത്തുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍, നവതേജ് ഫിലിംസ് എന്നിവയുടെ ബാനറില്‍ നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവരാണ് ചാട്ടുളി നിര്‍മിക്കുന്നത്. ജയേഷ് മൈനാഗപ്പള്ളിയുടേത് കഥയും തിരക്കഥയും.

പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ജാഫര്‍ ഇടുക്കി ഇപ്പോള്‍. അതിനിടയില്‍ താരം മുമ്പ് നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ചുരുളിയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

ചുരുളി സിനിമ ചിത്രീകരിച്ച ഭൂമി താന്‍ വാങ്ങിച്ചുവെന്നാണ് ജാഫര്‍ ഇടുക്കി മുമ്പ് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കൂടാതെ ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്.

Also Read: Madhu C Narayanan : കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ്റെ അടുത്ത സിനിമയൊരുങ്ങുന്നു; നായകൻ നസ്ലൻ

“ചുരുളിയുടെ സെറ്റില്ലേ തടിയില്‍ ഇരുന്ന് തല്ലുന്ന ആ സ്ഥലം, അതിന് തൊട്ടടുത്ത ഒന്നേകാല്‍ ഏക്കര്‍ സ്ഥലം കഴിഞ്ഞ ജനുവരിയില്‍ ഞാനങ്ങ് വാങ്ങിച്ചു. അതിന് കുറച്ച് വിലയേ ഉള്ളൂ, ചുരുളിയുടെ സെറ്റിന്റെ ഒരു കഷ്ണം ഞാന്‍ വാങ്ങിച്ചു. ഉപ്പുകുന്ന് എന്നാണ് ആ സ്ഥലത്തിന്റെ പേര്. വെള്ളിമൂങ്ങ എന്ന ചിത്രമെല്ലാം അവിടെയാണ് ചിത്രീകരിച്ചത്.

ഷൂട്ടിന്റെ സമയത്ത് സഞ്ചിയുമായി ഇറങ്ങി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഒരു ദിവസം അഞ്ച് മണിക്കാണ് ഉച്ചയ്ക്കുള്ള ബ്രേക്ക് പറഞ്ഞത്. അന്ന് ജോജു, സൗബിന്‍, ചെമ്പന്‍, ഞാന്‍, ലുക്കു എല്ലാവരുമുണ്ട്. എല്ലാവരും കാട്ടിലൂടെ നടക്കുകയാണ്, ശക്തമായ മഴയും. തോട്ടപുഴു ദേഹത്താകെ കടിച്ചു. ഞങ്ങള്‍ക്കും വിശന്നില്ല, അവര് ബ്രേക്ക് പറഞ്ഞതുമില്ല,” ജാഫര്‍ ഇടുക്കി പറയുന്നു.