AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasmin Jaffar Video Controversy: ‘എൻ്റെ അറിവില്ലായ്മ’; ഗുരുവായൂർ റീൽസ് വിവാദത്തിൽ ജാസ്മിൻ ജാഫർ

Jasmine Jaffar Apologizes for Guruvayur Reel Controversy: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചെടുത്ത റീൽ വൈറലായതോടെ ജാസ്മിനെതിരെ സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരസ്യമായി ക്ഷമാപണം നടത്തിയത്.

Jasmin Jaffar Video Controversy: ‘എൻ്റെ അറിവില്ലായ്മ’; ഗുരുവായൂർ റീൽസ് വിവാദത്തിൽ ജാസ്മിൻ ജാഫർ
ജാസ്മിന്‍ ജാഫര്‍Image Credit source: Jasmine Jaffar/Facebook
nandha-das
Nandha Das | Updated On: 23 Aug 2025 11:45 AM

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫര്‍. വിഷയത്തിൽ ഗുരുവായൂര്‍ ദേവസ്വം പോലീസിൽ പരാതി നല്‍കിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചെടുത്ത റീൽ വൈറലായതോടെ ജാസ്മിനെതിരെ സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരസ്യമായി ക്ഷമാപണം നടത്തിയത്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ജാസ്മിന്റെ പ്രതികരണം. വിവാദങ്ങൾക്ക് വഴി വെച്ച റീൽ താരം തന്റെ പേജിൽ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ആരെയും വേദനിപ്പിക്കാൻ ചെയ്തതല്ലെന്നും ജാസ്മിൻ പറഞ്ഞു.

”എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു” എന്നാണ് ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Jasmine Instagram Story

ജാസ്മിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

ALSO READ: ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം; ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ പരാതി

വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുള്ള നടപ്പുരയിലും ക്ഷേത്രക്കുളത്തിലും റീൽസ് ചിത്രീകരിച്ചുവെന്നാണ് താരത്തിനെതിരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നൽകിയ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.