Jeethu Joseph: അഭിനേതാക്കൾ അങ്ങനെ ചെയ്താൽ ദൃശ്യം 3 വേണ്ടെന്നു വെക്കും; ജീത്തു ജോസഫ്
Jeethu Joseph about Drishyam 3: കഴിഞ്ഞദിവസം 'ദൃശ്യം 3'(Drishyam 3) ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നിരുന്നു. ഇതിനു പിന്നാലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീത്തു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്

Jeethu Joseph pdf download
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ജീത്തു ജോസഫ്(Jeethu Joseph). ‘ദൃശ്യം’ (Drishyam) എന്ന ചിത്രത്തോടെയാണ് ജീത്തു മലയാളികൾക്ക് കൂടുതൽ സുപരിചിതനാകുന്നത്. മോഹൻലാൽ(Mohanlal), മീന(Meena) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ചിത്രം മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തു. പ്രേക്ഷകരെ ഓരോ ഘട്ടത്തിലും സസ്പെൻസിന്റെ മുൾമുനയിൽ നിർത്തിയ ‘ദൃശ്യം’ ഇപ്പോൾ മൂന്നാം ഭാഗവും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ആദ്യത്തെ രണ്ട് ഭാഗവും വൻ വിജയമാണ് നേടിയത്. കഴിഞ്ഞദിവസം ‘ദൃശ്യം 3′(Drishyam 3) ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നിരുന്നു. ഇതിനു പിന്നാലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീത്തു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.
കൽക്കി 2 വിൽ നിന്നും ദീപിക പദുകോൺ അടക്കം നിരവധിയാളുകൾ പിന്മാറി എന്നൊക്കെ തരത്തിലുള്ള വാർത്തകൾ എത്തുന്നുണ്ട് അത്തരത്തിൽ എന്തെങ്കിലും സാഹചര്യം ‘ദൃശ്യം 3’ നേരിട്ടിരുന്നുവോ എന്ന അവതാരകയുടെ ചോദ്യത്തിന് സംവിധായകൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അങ്ങനെ ദൃശ്യം 3ൽ നിന്നും ആരെങ്കിലും പിന്മാറുകയാണെങ്കിൽ സിനിമ തന്നെ വേണ്ടെന്നു വയ്ക്കും എന്നാണ് അദ്ദേഹം നൽകിയ മറുപടി.
കാരണം തനിക്ക് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ചെയ്യണമെന്ന് ഒന്നും നിർബന്ധമില്ല. രണ്ടാം ഭാഗത്തിന് അങ്ങനെ ഒരു സാഹചര്യം ഉണ്ടോ എന്ന് നോക്കിയപ്പോൾ കിട്ടി. അത് എല്ലാവരോടും പറഞ്ഞപ്പോൾ വന്നു അവർ അഭിനയിച്ചു പോയി. അതുപോലെ ചുമ്മാ ആലോചിച്ചപ്പോൾ ഒരു ചെറിയ സാധ്യത മൂന്നാം ഭാഗത്തിനും കണ്ടു. അത് പറഞ്ഞപ്പോഴും എല്ലാവരും വളരെ സന്തോഷമായി വന്നു ഇപ്പോൾ ചെയ്യുന്നു. ഇനിയിപ്പോൾ ഏതെങ്കിലും പ്രധാനപ്പെട്ട കഥാപാത്രം സിനിമയിൽ നിന്നും പിന്മാറുന്നു എന്നു പറഞ്ഞാൽ സിനിമ തന്നെ വേണ്ട എന്ന് വയ്ക്കും അത്രയേ ഉള്ളൂ എന്നായിരുന്നു ജീത്തുവിന്റെ പ്രതികരണം.
അതേസമയം ദൃശ്യം മൂന്നിന്റെ പൂജയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട സംവിധായകൻ സിനിമ അമിത പ്രതീക്ഷയോടെ കാണാൻ വരരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ജോർജുകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ അവരുടെ കുടുംബത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന കഥയാണ് മൂന്നാം ഭാഗത്തിലുള്ളതെന്ന ചെറിയ സൂചനയും നൽകി.