AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Joju George: ‘ചുരുളിയില്‍ അഭിനയിച്ചതിന് പ്രതിഫലം കിട്ടിയിട്ടില്ല, ഞാൻ വിളിച്ച് ചോദിച്ചിരുന്നു’; ജോജു ജോര്‍ജ്

Joju George Not Paid for Churuli: 'ചുരുളി'യിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും, അവരെ വിളിച്ച് ചോദിച്ചിരുന്നുവെന്നും ജോജു പറയുന്നു.

Joju George: ‘ചുരുളിയില്‍ അഭിനയിച്ചതിന് പ്രതിഫലം കിട്ടിയിട്ടില്ല, ഞാൻ വിളിച്ച് ചോദിച്ചിരുന്നു’; ജോജു ജോര്‍ജ്
ജോജു ജോർജ്Image Credit source: Facebook
nandha-das
Nandha Das | Updated On: 22 Jun 2025 13:07 PM

വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച് ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടനാണ് ജോജു ജോർജ്. കോമഡി റോളുകളിലും ക്യാരക്ടർ റോളുകളിലും തിളങ്ങിയ താരം ഇന്ന് മലയാളത്തിലെ മുൻനിര നായകന്മാരിലൊരാളാണ്. ‘പണി’ എന്ന സിനിമയിലൂടെ സംവിധാനത്തിലും ജോജു തന്റെ കൈയ്യൊപ്പ് പതിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും ജോജു തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ജോജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ചുരുളി’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിലെ തെറി പ്രയോഗങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ, തെറിയില്ലാത്ത ഒരു പതിപ്പ് സിനിമയ്ക്ക് ഉണ്ടായിരുന്നെന്നും, ഇത് ഫെസ്റ്റിവലിന് വേണ്ടി മാത്രം ഡബ്ബ് ചെയ്ത പതിപ്പാണെന്നും പറയുകയാണ് ജോജു. ‘ചുരുളി’യിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും, അവരെ വിളിച്ച് ചോദിച്ചിരുന്നുവെന്നും ജോജു പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

”തെറി പ്രയോഗങ്ങൾ ഉള്ള പതിപ്പ് അവാര്‍ഡിന് അയയ്ക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാനത് അഭിനയിച്ചത്. എന്നാൽ അവരത് തീയേറ്ററിൽ റിലീസ് ചെയ്തു. അതിപ്പോള്‍ ചുമന്നു കൊണ്ടു നടക്കുന്നത് ഞാൻ ആണ്. ‘ചുരുളി’യുടെ തെറി ഇല്ലാത്തൊരു പതിപ്പ് കൂടിയുണ്ട്. അതും ഞാൻ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയേറ്ററിൽ എത്തുകയെന്നാണ് കരുതിയത്” ജോജു ജോർജ് പറഞ്ഞു.

ALSO READ: തെന്നിന്ത്യയിലെ നിറസാന്നിധ്യം, കൈനിറയെ ചിത്രങ്ങൾ; എന്നിട്ടും രശ്‌മിക മന്ദന പ്രതിഫലം കുറച്ചു; കാരണമെന്ത്?

”തെറി പ്രയോഗങ്ങൾ ഉൾപ്പെടുന്ന പതിപ്പാണ് തീയേറ്ററിൽ റീലിസ് ചെയ്യുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതിലും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അക്കാര്യം ഞാൻ വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്നെ ആരും ഒന്നും വിളിച്ച് ചോദിച്ചിട്ടില്ല, ഒരു മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാന്‍ ജീവിക്കുന്ന നാട്ടില്‍ ഇതൊക്കെ വലിയൊരു പ്രശ്‌നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാന്‍ പറഞ്ഞത് പ്രശ്‌നമായി.” ജോജു കൂട്ടിച്ചേർത്തു.

ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്‍മക്കള്‍’ എന്ന ചിത്രമാണ് ജോജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലാണ് ജോജു ഒടുവിലായി സ്‌ക്രീനിലെത്തിയത്. ‘വലതു വശത്തെ കള്ളന്‍’ ആണ് ജോജുവിന്റേതായി അണിയറയിൽ പുരഗോമിക്കുന്ന പുതിയ ചിത്രം.