AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kottayam Nazeer: അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച സമയത്താണ് ആ കോള്‍ വരുന്നത്; ഇവന്‍ ചെയ്താല്‍ ശരിയാകുമോയെന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം

Kottayam Nazeer About His Film Career: താന്‍ ചെയ്താല്‍ ശരിയാകുമോയെന്ന് മമ്മൂക്ക നിസാമിനോട് ചോദിച്ചിരുന്നുവെന്നും, ചെയ്യിപ്പിച്ചോളാം എന്നായിരുന്നു നിസാം മറുപടി നല്‍കിയതെന്നും നസീര്‍ വ്യക്തമാക്കി. ഇക്കാര്യം മമ്മൂക്കയാണ് തന്നോട് പറഞ്ഞതെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഗംഭീരമായിട്ട് ചെയ്‌തെന്ന് മമ്മൂക്ക പറഞ്ഞെന്നും കോട്ടയം നസീര്‍

Kottayam Nazeer: അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച സമയത്താണ് ആ കോള്‍ വരുന്നത്; ഇവന്‍ ചെയ്താല്‍ ശരിയാകുമോയെന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം
കോട്ടയം നസീര്‍ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 22 Jun 2025 | 12:29 PM

ഭിനയജീവിതത്തില്‍ റോഷാക്കിന് മുമ്പും റോഷാക്കിന് ശേഷവും എന്ന് അടയാളപ്പെടുത്താനാണ് ഇഷ്ടമെന്ന് നടന്‍ കോട്ടയം നസീര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നസീര്‍ ഇക്കാര്യം പറഞ്ഞത്. അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച സമയത്താണ് റോഷാക്കിലേക്ക് സംവിധായകന്‍ നിസാം ബഷീര്‍ വിളിക്കുന്നതെന്നും നസീര്‍ പറഞ്ഞു. കൊറോണ വന്നപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാതായി. പ്രോഗ്രാമിനും പോകാന്‍ പറ്റുന്നില്ല. ഒന്നിനും അനങ്ങാന്‍ പറ്റാതായി. അപ്പോള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. മിമിക്രിയും അഭിനയവുമൊക്കെ നിര്‍ത്തിയേക്കാമെന്ന് അന്ന് വിചാരിച്ചു. ഡ്രോയിങ്ങുമായി മുന്നോട്ടുപോകാമെന്നും, ഇതായിരിക്കും വിധിച്ചിരിക്കുന്നതെന്നും വിചാരിച്ചു. മുഴുവനായി ഡ്രോയിങിലേക്ക് തിരിയുന്ന സമയത്താണ് നിസാമിന്റെ കോള്‍ വരുന്നതെന്നും നസീര്‍ വ്യക്തമാക്കി.

താന്‍ ചെയ്താല്‍ ശരിയാകുമോയെന്ന് മമ്മൂക്ക നിസാമിനോട് ചോദിച്ചിരുന്നുവെന്നും, ചെയ്യിപ്പിച്ചോളാം എന്നായിരുന്നു നിസാം മറുപടി നല്‍കിയതെന്നും നസീര്‍ വ്യക്തമാക്കി. ഇക്കാര്യം മമ്മൂക്കയാണ് തന്നോട് പറഞ്ഞതെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഗംഭീരമായിട്ട് ചെയ്‌തെന്ന് മമ്മൂക്ക പറഞ്ഞെന്നും കോട്ടയം നസീര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഇപ്പോള്‍ കൃത്യമായി പറഞ്ഞു തരും

”ഇപ്പോള്‍ അഭിനയിക്കുമ്പോള്‍ സ്‌ക്രിപ്റ്റ് കിട്ടുന്നുണ്ട്. കൃത്യമായിട്ട് പഠിക്കാന്‍ പറ്റുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ധാരണയുണ്ട്. നേരത്തെ അതൊന്നുമില്ലായിരുന്നു. ഒരു വേഷമുണ്ടെന്ന് തലേദിവസം വിളിച്ചുപറയും. തുടര്‍ന്ന് ലൊക്കേഷനില്‍ ചെല്ലും. ഒരു കോസ്റ്റ്യൂം തരും. ഇതാണ് ഡയലോഗെന്ന് പറയും. പെട്ടെന്ന് ഓടിച്ച് സാധനം പറയും. ഒരു വെടിയും പുകയും അല്ലാതെ ഒന്നും പിടിത്തം കിട്ടില്ല. കുറേ കഴിഞ്ഞ് ക്യാരക്ടറായി പൊരുത്തപ്പെടുമ്പോഴേക്കും സീന്‍ തീര്‍ന്നുപോകും. ഇപ്പോള്‍ വേഷം എന്താണെന്ന് കൃത്യമായി പറഞ്ഞു തരും. ഒരു ഡിസ്‌കഷന്‍ നടക്കും. അതിന്റെ വ്യത്യാസങ്ങളുണ്ട്”-നസീര്‍ വെളിപ്പെടുത്തി.

Read Also: Rashmika Mandanna Remuneration: തെന്നിന്ത്യയിലെ നിറസാന്നിധ്യം, കൈനിറയെ ചിത്രങ്ങൾ; എന്നിട്ടും രശ്‌മിക മന്ദന പ്രതിഫലം കുറച്ചു; കാരണമെന്ത്?

കലാഭവന്‍ മണിയുടെ വിയോഗം

കലാഭവന്‍ മണിയുടെ വിയോഗം തനിക്ക് ഷോക്കായിരുന്നുവെന്നും നസീര്‍ പറഞ്ഞു. ഒരു പ്രോഗ്രാം കഴിഞ്ഞ് വന്ന് ഫ്‌ളാറ്റില്‍ കിടക്കുമ്പോഴാണ് മണിയെ സീരിയസായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെന്നു പറഞ്ഞ് ഒരു കോള്‍ വരുന്നത്. ആശുപത്രിയിലേക്ക് പോകാന്‍ റെഡിയായപ്പോഴേക്കും ആള് മരിച്ചുവെന്നും പറഞ്ഞ് കോള്‍ വന്നുവെന്നും താരം വ്യക്തമാക്കി.

”നമ്മള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ. കാളക്കൂറ്റനെ പോലെ നടന്ന ഒരാള്‍ പെട്ടെന്ന് മരിച്ചു പോയി എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു ഫീലിങ് ഇല്ലേ? ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഭയങ്കര ആക്ടറായിരുന്നു മണി. കരുത്തനായ ആക്ടറായിരുന്നു”- കോട്ടയം നസീറിന്റെ വാക്കുകള്‍.