Jr NTR: ഒരു ഷർട്ടിന് ഇത്രയും വിലയോ..? ജൂനിയർ എൻ‌ടി‌ആർ ധരിച്ച ഷർട്ടിൻ്റെ വില കേട്ട് ഞെട്ടി ആരാധകർ

Jr NTR Coastly Designer Shirt: ജൂനിയർ എൻടിആർ നായകനായി ഒടുവിൽ എത്തിയ ചിത്രം ദേവരയാണ്. 500 കോടി ക്ലബിലെത്തിലെത്തിയ ദേവര എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാർത്തകളും ചർച്ചയായിരുന്നു. ദേവര രണ്ട് ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ പിന്നണി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സമകാലിക വിഷയമാവും പ്രമേയമാകുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Jr NTR: ഒരു ഷർട്ടിന് ഇത്രയും വിലയോ..? ജൂനിയർ എൻ‌ടി‌ആർ ധരിച്ച ഷർട്ടിൻ്റെ വില കേട്ട് ഞെട്ടി ആരാധകർ

Jnr NTR

Updated On: 

18 Apr 2025 15:39 PM

തെലുങ്ക് പ്രേക്ഷകരുടെ പ്രിയ നായകനാണ് ജൂനിയർ എൻടിആർ (Jr NTR). അടുത്തിടെ ദുബായിൽ വെക്കേഷൻ ആഘോഷിക്കാൻ താരം പോയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വെക്കേഷൻ ആഘോഷിക്കുന്നതിൻ്റെ ചിത്രങ്ങളും ജൂനിയർ എൻടിആർ പങ്കുവച്ചിരുന്നു. എന്നാൽ ചർച്ചയായത് നടൻ്റെ ഷർട്ടാണ്. ഫാഷൻ ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ട് ജൂനിയർ എൻടിആർ ധരിച്ച ഷർട്ടിൻ്റെ വിലകേട്ടാണ് ആരോധകലോകം ഞെ‍ട്ടിയിരിക്കുന്നത്. 85000 രൂപ വില വരുന്ന ഷർട്ടാണ് താരം ധരിച്ചത്.

ഒരു പ്രിൻ്റഡ് ഡിസൈനിലുള്ള ഷർട്ടാണ് അദ്ദേഹം ഇട്ടിരുന്നത്. പോസ്റ്റ് വൈറലായതോടെ ETRO- എന്ന ബ്രാൻഡാണ് താരം ധരിച്ചിരിക്കുന്നതെന്നും സമൂഹ മാധ്യമങ്ങളിലെ വിരുതന്മാർ കണ്ടെത്തി. ഏകദേശം 85000 രൂപയാണ് അതിൻ്റെ വില വരുന്നതെന്നും ആരാധകർ കണ്ടെത്തിയതോടെയാണ് ചർച്ചകൾ ഉടലെടുത്തത്. മുമ്പ്, ഹൃതിക് റോഷനോടൊപ്പം വാർ 2 ന്റെ ചിത്രീകരണത്തിന് മുംബൈയിലെത്തിയ ജൂനിയർ എൻ‌ടി‌ആറിന്റെ ബ്രാൻഡഡ് വാച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏകദേശം 7.47 കോടി രൂപ വിലമതിക്കുന്ന റിച്ചാർഡ് മില്ലെ ആർ‌എം 40-01 ടൂർബില്ലൺ മക്ലാരൻ സ്പീഡ്‌ടെയിൽ വാച്ചാണ് താരം അന്ന് ധരിച്ചിരുന്നത്.

ജൂനിയർ എൻടിആർ നായകനായി ഒടുവിൽ എത്തിയ ചിത്രം ദേവരയാണ്. 500 കോടി ക്ലബിലെത്തിലെത്തിയ ദേവര എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാർത്തകളും ചർച്ചയായിരുന്നു. ദേവര രണ്ട് ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ പിന്നണി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സമകാലിക വിഷയമാവും പ്രമേയമാകുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ദേവര എന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായികയായി എത്തിയത്. സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയത്. ചിത്രത്തിനായി റെക്കോർഡ് പ്രതിഫലമാണ് ജാൻവി കപൂർ വാങ്ങിച്ചതെന്നും ചില റിപ്പോർട്ടുണ്ടായിരുന്നു. ദേവരയുടെ ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൗലിയുടെ വൻ ഹിറ്റായ ആർആർആറിന് ശേഷം ജൂനിയർ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രമായിരുന്നു ദേവര. ജൂനിയർ എൻടിആറിനൊപ്പം രാജമൗലിയുടെ ആർആർആർ സിനിമയിൽ രാം ചരണും നായക വേഷത്തിൽ എത്തിയിരുന്നു. മറ്റ് കഥാപാത്രങ്ങളായി അജയ് ദേവ്‍ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസൺ എന്നിവരാണ് വേഷമിട്ടത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്