AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

JSK-Janaki Vs State of Kerala Row: ജെഎസ്‌കെ സിനിമ ഇന്ന് ഹൈക്കോടതി കാണും; ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും

Kerala High Court to Watch ‘JSK’ Today: ഇന്ന് രാവിലെ പത്ത് മണിക്ക് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ചിത്രം കാണുന്നത്. ഇതിനു ശേഷം ബുധനാഴ്ച ഹർജി വീണ്ടും പരി​ഗണിക്കും.

JSK-Janaki Vs State of Kerala Row: ജെഎസ്‌കെ സിനിമ ഇന്ന് ഹൈക്കോടതി കാണും; ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും
JskImage Credit source: facebook\suresh gopi
sarika-kp
Sarika KP | Updated On: 05 Jul 2025 07:23 AM

കൊച്ചി: സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ഇന്ന് കാണും. ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതി സെൻസർ ബോർഡ് നിഷേധിച്ചതോടെയാണ് ചിത്രം കാണാൻ ഹൈക്കോടതി തീരുമാനിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ചിത്രം കാണുന്നത്. ഇതിനു ശേഷം ബുധനാഴ്ച ഹർജി വീണ്ടും പരി​ഗണിക്കും.

ബുധനാഴ്ചയിലെ ഹർജിയിൽ അന്തിമ തീരുമാനം എടുക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചത്. ജാനകി എന്ന പേര് മാറ്റാനാണ് സെൻസർ ബോർഡിന്റെ നിർദേശം. ഇത് മത വിഭാ​ഗത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് കേന്ദ്ര സെൻസർ ബോർ​ഡിന്റെ വിശദീകരണം . ഇത് ചോദ്യം ചെയ്തായിരുന്ന നിര്‍മാതാക്കള്‍ ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചത്.

Also Read:സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ കാണാൻ ഹൈകോടതി

പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തിൽ തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത ഹൈക്കോടതി ജാനകി എന്ന് പേരിടുന്നതില്‍ തടസമെന്തെന്ന് കൃത്യമായ ഉത്തരം നൽകണമെന്ന് കോടതി പറഞ്ഞു . ആരുടെ വികാരങ്ങളെയാണ് പേര് വ്രണപ്പെടുത്തുന്നതെന്ന് മറുപടി നല്‍കണം. എന്ത് പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡാണോ സംവിധായകനോട് നിര്‍ദേശിക്കുന്നത്. ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ എല്ലാത്തിനും വ്യക്തമായ മറുപടി വേണമെന്നും ഹൈക്കോടതി.

ഒരു ദളിത് സ്ത്രീയായ ജനകിയുടെ കഥയാണ് ചിത്രം പറയുന്നത്. കസ്റ്റഡിയിൽ നിന്നുള്ള പീഡനത്തിന് ശേഷം അവൾ നിയമ സംവിധാനത്തിനെതിരെ പോരാടുന്ന കഥയിലൂടെയാണ് ചിത്രം പോകുന്നത്.