Jude Anthany Joseph: പൈസ മുടക്കുന്നയാള്‍ക്ക് വില കൊടുക്കാത്ത നടന്മാരുണ്ട്, വിളിച്ചാല്‍ ഫോണെടുക്കില്ല, സമയത്ത് വരില്ല: ജൂഡ് ആന്തണി
Jude Anthany Joseph About Malayalam Actors: പണം മുടക്കുന്നയാള്‍ക്ക് ഒരു വിലയും കൊടുക്കാത്ത നടന്മാര്‍ ഉണ്ടെന്നും വിളിച്ച് കഴിഞ്ഞാല്‍ അവര്‍ ഫോണ്‍ എടുക്കില്ലെന്നുമാണ് ജൂഡ് പറയുന്നത്. ഇത്തരം നടന്മാര്‍ ഷൂട്ടിങ് സെറ്റിലേക്ക് കൃത്യ സമയത്ത് വരാറില്ലെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് ആന്തണി ജോസഫ് പറയുന്നത്.

ജൂഡ് ആന്തണി ജോസഫ്
മലയാള സിനിമയിലെ നടന്മാര്‍ക്കെതിരെ എപ്പോഴും ആരോപണങ്ങള്‍ ഉയരാറുണ്ട്. പ്രൊഡ്യൂസര്‍മാരെ വെള്ളം കുടിപ്പിക്കുന്ന കാര്യത്തിലാണ് പലപ്പോഴും ആരോപണങ്ങള്‍ ഉയരാറുള്ളത്. അക്കാര്യത്തില്‍ പ്രതികരിക്കുകയാണ് സംവിധായകനായ ജൂഡ് ആന്തണി ജോസഫ്.
പണം മുടക്കുന്നയാള്‍ക്ക് ഒരു വിലയും കൊടുക്കാത്ത നടന്മാര്‍ ഉണ്ടെന്നും വിളിച്ച് കഴിഞ്ഞാല്‍ അവര്‍ ഫോണ്‍ എടുക്കില്ലെന്നുമാണ് ജൂഡ് പറയുന്നത്. ഇത്തരം നടന്മാര്‍ ഷൂട്ടിങ് സെറ്റിലേക്ക് കൃത്യ സമയത്ത് വരാറില്ലെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് ആന്തണി ജോസഫ് പറയുന്നത്.
”പൈസ മുടക്കുന്നവര്‍ക്ക് ഒരു വിലയും കൊടുക്കാത്ത നടന്മാരുണ്ട്, വളരെ കുറച്ച് മാത്രം. ഇവരെ വിളിച്ചാല്‍ ഫോണെടുക്കില്ല. ഷൂട്ടിങ് സെറ്റില്‍ സമയത്ത് വരില്ല. സീനില്‍ പറഞ്ഞിരിക്കുന്നത് പോലെയാകില്ല അഭിനയിക്കുന്നത്. ആദ്യം പറഞ്ഞ പ്രതിഫലം കുറച്ച് കഴിയുമ്പോള്‍ മാറ്റിപ്പറയും.
പെട്ടെന്ന് സിനിമയില്‍ നിന്ന് പിന്മാറും. ഇവര്‍ക്കെതിരെ ആരും ഒന്നും പറയില്ല. പരാതിപ്പെട്ടാലോ അതിന് നടപടിയും ഉണ്ടാകില്ല. എല്ലാം ഒതുക്കി തീര്‍ക്കലാണ്. അത് കഴിഞ്ഞാല്‍ ഇവരുടെ പിന്നാലെ വീണ്ടും പ്രൊഡ്യൂസര്‍മാര്‍ വീണ്ടും പെട്ടിയും തൂക്കി പോകും.
Also Read: ‘ഇനിയങ്ങോട്ട് ഒരുമിച്ച്…, പ്രണയവും കല്യാണ വിശേഷവും ഒരുമിച്ച് വന്ന് പറയും’; സിബിൻ
തുറന്ന് പറഞ്ഞെങ്കില്‍ മാത്രമേ തെറ്റുകള്‍ തിരിച്ചറിയൂ. അടുത്ത തവണ അതേ തെറ്റ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ ഇമേജിനെ അത് ബാധിക്കുമല്ലോ എന്ന് അവര്‍ ഓര്‍ക്കും. ഞാന്‍ ഇങ്ങനെ തുറന്നുപറയുന്നത് കൊണ്ട് ഒരുപാട് ചീത്ത വിളി കേട്ടിട്ടുണ്ടാകും,” ജൂഡ് പറയുന്നു.