AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nerariyum Nerathu: ഇത് പ്രണയം പറയുന്ന കഥ; ‘നേരറിയും നേരത്ത്’ മെയ് 30 മുതല്‍ തിയേറ്ററുകളില്‍

Nerariyum Nerathu release date announced: രഞ്ജിത്ത് ജി വി സംവിധാനം ചെയ്ത 'നേരറിയും നേരത്ത്' മെയ് 30ന് പ്രദര്‍ശനത്തിനെത്തും. വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സമ്പന്ന കുടുംബത്തിലെ ഒരു ഹൈന്ദവ പെണ്‍കുട്ടിയും, മിഡില്‍ ക്ലാസ് കുടുംബത്തിലെ ക്രിസ്ത്യന്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം

Nerariyum Nerathu: ഇത് പ്രണയം പറയുന്ന കഥ; ‘നേരറിയും നേരത്ത്’ മെയ് 30 മുതല്‍ തിയേറ്ററുകളില്‍
നേരറിയും നേരത്ത്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 21 May 2025 17:26 PM

ഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന, രഞ്ജിത്ത് ജി വി സംവിധാനം ചെയ്ത ‘നേരറിയും നേരത്ത്’ മെയ് 30ന് പ്രദര്‍ശനത്തിനെത്തും. വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സമ്പന്ന കുടുംബത്തിലെ ഒരു ഹൈന്ദവ പെണ്‍കുട്ടിയും, മിഡില്‍ ക്ലാസ് കുടുംബത്തിലെ ക്രിസ്ത്യന്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. എതിര്‍പ്പുകളെ നേരിട്ട് ഇവര്‍ പ്രണയബന്ധം തുടരുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥയുടെ മുന്നോട്ടുപോക്ക്.

Nerariyum Nerathu

ഇതിനിടയില്‍ അശ്വിന്‍ എന്ന ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും കഥയില്‍ വഴിത്തിരിവുണ്ടാക്കുന്നു. ഞെട്ടിക്കുന്ന ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന യുവതി അതിന് കാരണക്കാരായവരെ വേറിട്ട രീതികളിലൂടെ നേരിടുന്നത് സിനിമയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

Read Also: Happy Birth Day Mohanlal: പിറന്നാൾ സമ്മാനം; ‘കണ്ണപ്പ’യിലെ മോഹൻലാൽ ദൃശ്യം പുറത്ത്; ആരാധകരിൽ ആവേശം

Nerariyum Nerathu

രാജേഷ് അഴിക്കോടൻ, എസ് ചിദംബരകൃഷ്ണൻ, എ വിമല, നിഷാന്ത് എസ് എസ്, ബേബി വേദിക, ശ്വേത വിനോദ് നായർ, സുന്ദരപാണ്ഡ്യൻ, നിമിഷ ഉണ്ണികൃഷ്ണൻ, കല സുബ്രമണ്യൻ, ഐശ്വര്യ ശിവകുമാർ, അപർണ വിവേക്, ശ്വേത വിനോദ് നായർ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Nerariyum Nerathu

എ വിമല (കോ – പ്രൊഡ്യൂസർ, ഫിനാൻസ് കൺട്രോളർ), ഉദയൻ അമ്പാടി (ഛായാഗ്രഹണം), മനു ഷാജു (എഡിറ്റിംഗ്), സന്തോഷ് വർമ്മ (ഗാനരചന), ടി എസ് വിഷ്ണു (സംഗീതം), രഞ്ജിത്ത് ഗോവിന്ദ്, ദിവ്യ നായർ, ഗായത്രി രാജീവ് (ആലാപനം), റോണി റാഫേൽ (പശ്ചാത്തലസംഗീതം), കല്ലാർ അനിൽ (പ്രൊഡക്ഷൻ കൺട്രോളർ), ബിനീഷ് ഇടുക്കി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്).

Nerariyum Nerathu

റാണ പ്രതാപ് (കോസ്റ്റ്യും), അനിൽ നേമം (ചമയം), ജിനി സുധാകരൻ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), അജയ് തുണ്ടത്തിൽ (പിആർഒ), അജയൻ അമ്പലത്തറ (കല), അരുൺ ഉടുമ്പുൻചോല, ബോബി (സഹസംവിധാനം), ദിവ്യ ഇന്ദിര, അലക്സ് ജോൺ (സംവിധാന സഹായികൾ), ശുഭശ്രീ സ്റ്റുഡിയോസ് (വിതരണം), റോസ്മേരി ലില്ലു (ഡിസൈൻസ്), നൗഷാദ് കണ്ണൂർ (സ്റ്റിൽസ്).