Kalabhavan Navas: ‘ഓടി എത്തിയപ്പോഴേക്കും കാണാനായില്ല, ഒന്നും പറയാതെയങ്ങു പോയി’; കലാഭവൻ നവാസിന്റെ വേർപാടിൽ സുരാജ് വെഞ്ഞാറമൂട്

Suraj Venjaramoodu on Kalabhavan Navas Demise: കലാഭവൻ നവാസ് ഇനിയില്ലെന്ന യാഥാർഥ്യം ഉൾകൊള്ളാൻ ശ്രമിക്കുകയാണ് സിനിമാ ലോകവും പ്രേക്ഷകരും. ഇതിനിടെ, ഇപ്പോഴിതാ താരത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.

Kalabhavan Navas: ഓടി എത്തിയപ്പോഴേക്കും കാണാനായില്ല, ഒന്നും പറയാതെയങ്ങു  പോയി; കലാഭവൻ നവാസിന്റെ വേർപാടിൽ സുരാജ് വെഞ്ഞാറമൂട്

കലാഭവൻ നവാസ്, സുരാജ് വെഞ്ഞാറമൂട്

Updated On: 

02 Aug 2025 20:58 PM

മലയാളികള്‍ക്ക് ഏറെ സുപരിചിതനായിരുന്നു കലാഭവന്‍ നവാസ്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തിയ നവാസ് ടെലിവിഷനിലും സജീവമായിരുന്നു. ഗായകനായും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. അങ്ങനെയൊരു വ്യക്തിയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാളികൾ.

കലാഭവൻ നവാസ് ഇനിയില്ലെന്ന യാഥാർഥ്യം ഉൾകൊള്ളാൻ ശ്രമിക്കുകയാണ് സിനിമാ ലോകവും പ്രേക്ഷകരും. ഇതിനിടെ, ഇപ്പോഴിതാ താരത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.

സിനിമയിലൂടെ തന്റെ ജീവിതത്തിലേക്ക് കടന്നു കൂടിയ ചങ്ങാതിയാണ് നവാസിക്ക എന്ന് പറഞ്ഞുകൊണ്ടാണ് സുരാജിന്റെ കുറിപ്പ് തുടങ്ങുന്നത്. വിശ്വസിക്കാൻ ആകുന്നില്ലെന്നും ഓടി എത്തിയപ്പോഴേക്കും കാണുവാൻ കഴിഞ്ഞില്ലെന്നും സുരാജ് പറയുന്നു. കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി. രഹ്‌നയോടും മക്കളോടും എന്ത് പറയുമെന്ന് അറിയില്ലെന്നും ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും സുരാജ് കൂട്ടിച്ചേർത്തു.

സുരാജിന്റെ പോസ്റ്റ്:

“സിനിമയിലൂടെ എന്റെ ജീവിതത്തിലേക്ക് കൂടി നടന്നു കയറിയ വളരെകുറച്ചു ചങ്ങാതിമാരിൽ ഒരാളായിരുന്നു പ്രിയപ്പെട്ട നവാസിക്ക. ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല ഒരു പാട് നന്മയും മറ്റുള്ളവരോട് കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്നേഹി. ഞങ്ങൾ പരിചയപ്പെടുന്ന കാലത്ത് ഞാൻ സിനിമയിൽ ഇല്ല. ഞങ്ങളുടെ പ്രോഗ്രാം വേദികളിൽ ഗസ്റ്റ് ആയിട്ട് സിനിമ താരമായ നവാസിക്കയെ കൊണ്ട് വരിക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ അഭിമാനം.

ഒരു നിശ്വാസത്തിനിടയിൽ പുരുഷന്റെയുംസ്ത്രീയുടെയും ശബ്ദം മാറി മാറി എടുക്കാൻ കഴിയുന്ന അപൂർവമായ കഴിവിന് അപ്പുറം ഇക്ക ഒരു അസ്സൽ ഗായകൻ കൂടിയാണ്… ഒരു തികഞ്ഞ കലാകാരൻ. കാലങ്ങൾ കഴിഞ്ഞു പോകവേ ഓരോ കാഴ്ചയിലും ഞങ്ങൾ ഓരോ വേദികളിലും പങ്കിട്ട നിമിഷങ്ങളെ കുറിച്ചും അവിടുണ്ടായ രസകരമായ നിമിഷങ്ങളെയും കുറിച്ചു പറയുകയും ആർത്തലച്ചു ചിരിക്കുകയും ചെയ്യും.

ALSO READ: ‘അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ’; അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും

ഈ അടുത്ത കാലത്ത് ഗംഭീര വേഷങ്ങളാണ് ഇക്കയെ തേടി എത്തിയിരുന്നത്.. അതിന്റെ സന്തോഷവും അവസാനം കണ്ടപ്പോൾ പങ്ക് വച്ചു കൈയുയർത്തി യാത്ര പറഞ്ഞങ്ങു നടന്നു പോയി. വിശ്വസിക്കാൻ ആകുന്നില്ല. ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ല.
ഒരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി. രഹ്‌നയോടും മക്കളോടും എന്ത് പറയുമെന്ന് അറിയില്ല. ആശ്വസിപ്പിക്കാൻ വാക്കുകളില്ല..അവർക്കു ഈ വേദനയേ അതിജീവിക്കാൻ കഴിയട്ടെ.
ഹൃദയത്തിൽ നിന്നും വിട” സുരാജ് കുറിച്ചു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും