Kalidas Jayaram Wedding: കൈപിടിച്ച് കൊടുക്കേണ്ടത് തരിണിയുടെ അച്ഛനല്ലേ, അതയാളുടെ അവകാശം; ജയറാമിന് വിമര്‍ശനം

Netizens Criticizing Jayaram After Kalidas Jayaram's Wedding: കാളിദാസിന്റെയും തരിണിയുടെയും വിവാഹം ശ്രദ്ധേയമാകുന്നത് പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹക്കാര്യം കൂടി ചേരുമ്പോഴാണ്. അതിന് കാരണം ജയറാമും പാര്‍വതിയും 1992ല്‍ ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ച് തന്നെയാണ് വിവാഹിതരായത് എന്നതാണ്. മാത്രമല്ല, കഴിഞ്ഞ മെയില്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹവും ഗുരുവായൂരില്‍ വെച്ച് തന്നെയാണ് നടന്നിരുന്നത്.

Kalidas Jayaram Wedding: കൈപിടിച്ച് കൊടുക്കേണ്ടത് തരിണിയുടെ അച്ഛനല്ലേ, അതയാളുടെ അവകാശം; ജയറാമിന് വിമര്‍ശനം

കാളിദാസ് ജയറാം, തരിണി, ജയറാം (Image Credits: Social Media)

Published: 

08 Dec 2024 | 04:09 PM

നടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിവാഹത്തിന് മുമ്പ് തന്നെ ആരാണ് കാളിദാസിന് വധുവാകാന്‍ പോകുന്നതെന്നും എന്താണ് അവരുടെ ആസ്തി എന്നുമൊക്കെയുള്ള കാര്യങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ പരതിയിരുന്നു. മോഡലായ തിരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.

ഞായറാഴ്ച രാവിലെ 7.15നും 8നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. 2023 നവംബറില്‍ ചെന്നൈയില്‍ വെച്ച് കാളിദാസിന്റെയും തിരിണിയുടെയും വിവാഹനിശ്ചയം നടന്നിരുന്നു. 2022 ലാണ് തരിണിയും കാളിദാസും പ്രണയത്തിലാണെന്നും വിവാഹതിരാകാന്‍ പോകുന്നുവെന്നുമുള്ള കാര്യം ആരാധകര്‍ അറിഞ്ഞത്. കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തില്‍ തിരിണിയും കുടുംബവും പങ്കെടുത്തതോടെയാണ് പ്രണയ വിവരം എല്ലാവരിലേക്കും എത്തിയത്.

തമിഴ്‌നാട് നീലഗിരി സ്വദേശിയാണ് തരിണി. 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് എന്നീ കീരിടങ്ങള്‍ തരിണി ചൂടിയിട്ടുണ്ട്. 2022ല്‍ നടന്ന മിസ് ദവാ യുണിവേഴ്‌സ് സൗന്ദര്യ മത്സരത്തിലും തരിണി പങ്കെടുത്തിരുന്നു.

കാളിദാസിന്റെയും തരിണിയുടെയും വിവാഹം ശ്രദ്ധേയമാകുന്നത് പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹക്കാര്യം കൂടി ചേരുമ്പോഴാണ്. അതിന് കാരണം ജയറാമും പാര്‍വതിയും 1992ല്‍ ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ച് തന്നെയാണ് വിവാഹിതരായത് എന്നതാണ്. മാത്രമല്ല, കഴിഞ്ഞ മെയില്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹവും ഗുരുവായൂരില്‍ വെച്ച് തന്നെയാണ് നടന്നിരുന്നത്. ഒരു കുടുംബത്തിലെ എല്ലാവരുടെയും വിവാഹം ഗുരുവായൂരില്‍ വെച്ച് തന്നെ നടന്നു എന്നതാണ് ശ്രദ്ധേയം.

എന്നാല്‍ മകന്റെ വിവാഹത്തിന് പിന്നാലെ ജയറാം ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുകയാണ്. കാളിദാസ് തരിണിക്ക് താലിചാര്‍ത്തിയതിന് ശേഷം നടന്ന കന്യാദാന ചടങ്ങാണ് ജയറാമിനെ വിമര്‍ശനങ്ങളിലേക്ക് കൊണ്ടുച്ചെന്നെത്തിച്ചത്. സാധാരണഗതിയില്‍ പെണ്‍കുട്ടിയുടെ പിതാവാണ് കന്യാദാനം നടത്തേണ്ടത്. എന്നാല്‍ തരിണിയുടെ കൈപിടിച്ച് ഏല്‍പ്പിച്ചത് ജയറാം ആയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

Also Read: Kalidas Jayaram Marriage: കണ്ണൻ്റെ മുന്നിൽ കാളിയുടെ വിവാഹം…; മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് ജയറാം

തരിണിയുടെ കൈപിടിച്ച് കാളിദാസിനെ ഏല്‍പ്പിക്കേണ്ടത് ആ പെണ്‍കുട്ടിയുടെ പിതാവിന്റെ അവകാശമല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ജയറാം കൈപിടിച്ച് ഏല്‍പ്പിക്കേണ്ടത് സ്വന്തം മകളെയാണ്, ഇവിടെ ഈ കര്‍മം ചെയ്യേണ്ടത് തരിണിയുടെ പിതാവാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

തരിണിയുടെ കൈപിടിച്ച് മകനെ ഏല്‍പ്പിക്കുന്ന ജയറാമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ജയറാമിനെ അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. മകനോടും മരുമകളോടുമുള്ള സ്‌നേഹം കൊണ്ടാണ് ജയറാം അങ്ങനെ ചെയ്തതെന്നാണ് ചിലര്‍ പറയുന്നത്.

അതേസമയം, മകന്റെ വിവാഹത്തിന് ശേഷം ഏറെ വൈകാരികമായ ജയറാമിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മകന്റെ വിവാഹം കഴിഞ്ഞതിന് ശേഷം ഹോട്ടലിലെത്തിയ ജയറാം മകളെയും മരുമകനെയും കെട്ടിപ്പിടിച്ച് കരയുന്നതാണ് ചിത്രം. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിതെന്നും തനിക്ക് ഒരു മകനെയും മകളെയും കൂടി കിട്ടിയെന്നും ഇതിന് പിന്നാലെ ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു.

തങ്ങള്‍ ലിറ്റില്‍ എന്ന് വിളിക്കുന്ന തരിണിക്കൊപ്പമാണ് ഇനി തന്റെ ജീവിതം. എല്ലാവരും നേരിട്ട് വന്ന് തങ്ങളെ അനുഗ്രഹിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നാണ് വിവാഹ ശേഷം തരിണിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് കാളിദാസ് പറഞ്ഞത്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്