Kangana Ranaut: ‘മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോ​ഗിക്കുന്നത്, ഇവരുമായി ഇടപഴകുന്നത് സങ്കല്പിക്കാനാകില്ല; കങ്കണ റണാവത്ത്

Kangana Ranaut on Dating Apps: ഡേറ്റിങ് പ്ലാറ്റ്ഫോമുകളിൽ പങ്കാളിയെ തേടുന്നത് മോശമാണെന്നാണ് കങ്കണ പറയുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും നടി പറയുന്നു.

Kangana Ranaut: മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോ​ഗിക്കുന്നത്, ഇവരുമായി ഇടപഴകുന്നത് സങ്കല്പിക്കാനാകില്ല; കങ്കണ റണാവത്ത്

കങ്കണ റണാവത്ത്

Updated On: 

16 Aug 2025 16:20 PM

ഡേറ്റിംഗ് ആപ്പുകളെയും അവ ഉപയോഗിക്കുന്നവരെയും വിമർശിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഡേറ്റിങ് പ്ലാറ്റ്ഫോമുകളിൽ പങ്കാളിയെ തേടുന്നത് മോശമാണെന്നാണ് കങ്കണ പറയുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും നടി പറയുന്നു. ലിവ്-ഇൻ ബന്ധങ്ങൾ വർധിച്ചു വരുന്നതിനെയും കങ്കണ വിമർശിച്ചു. ഹൗട്ടർഫ്ലൈ ചാനലിനോട് സംസാരിക്കുകയായിരുന്നു നടി.

ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ താൻ മോശം വിഭാഗത്തിലാണ് ഉൾപ്പെടുത്തുകയെന്ന് കങ്കണ പറഞ്ഞു. മറ്റുള്ളവരിൽ നിന്ന് അംഗീകാരം ലഭിക്കണമെന്നുള്ളവരും ആത്മവിശ്വാസക്കുറവുള്ളവരുമാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. തെറാപ്പി വേണ്ട കാര്യമാണിത്. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ നല്ല ആളുകളെ കാണാൻ കഴിയും. അല്ലെങ്കിൽ മാതാപിതാക്കൾ വഴി പരിചയപ്പെടാം. അതുമല്ലെങ്കിൽ കോളേജില്‍ പഠിക്കുമ്പോഴുള്ള സൗഹൃദങ്ങളിലൂടെ ലഭിക്കാം. ഇത്തരത്തിൽ ആരെയും കണ്ടുമുട്ടിയിട്ടില്ലെങ്കിൽ മാത്രം ഡേറ്റിങ് ആപ്പിനെ ആശ്രയിക്കൂ. അപ്പോൾ എത്തരത്തിലുള്ള വ്യക്തിയാണ് നിങ്ങളെന്ന കാര്യം കൂടി ഓർക്കണമെന്നും അവിടെയും നിങ്ങൾക്ക് അനുയോജ്യമായ ആരെയും ലഭിക്കാൻ പോകുന്നില്ലെന്നും കങ്കണ പറഞ്ഞു.

ALSO READ: അന്ന് മലയാളികളുടെ പ്രിയതാരം, ഇന്ന് ബിജെപി അം​ഗം, കസ്തൂരിയെ നമ്മളറിയുന്നത് ഇങ്ങനെ

ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും കങ്കണ റണാവത്ത് കൂട്ടിച്ചേർത്തു. ഡേറ്റിങ് എന്ന പേരിൽ ആരെയെങ്കിലും തേടി എന്നും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്ന് കങ്കണ പറയുന്നു. നമ്മുടെ സമൂഹത്തിൽ വിവാഹങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഭാര്യയുടെ വിശ്വസ്തത പുലർത്താനുള്ള പുരുഷന്റെ പ്രതിജ്ഞയുടെ ഭാഗമാണ് വിവാഹം. ഇക്കാലത്ത് ലിവ്-ഇൻ റിലേഷൻഷിപ്പുകൾ പോലുള്ള പുതിയ ആശയങ്ങൾ വ്യാപിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

ജീവിതത്തിലുടനീളം താൻ റിലേഷൻഷിപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ട്. അത്തരം ബന്ധമുള്ള ഒരുപാട് ആളുകളെ കണ്ടിട്ടുമുണ്ട്. ലിവ് ഇൻ ബന്ധങ്ങൾ സ്ത്രീകൾക്ക് പിന്തുണയോ എന്തെങ്കിലും തരത്തിലുള്ള പ്രയോജനമോ നൽകില്ല. ഒരു ലിവ്-ഇൻ ബന്ധത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനോ പരിപാലിക്കാനോ പോലും ആരും ഉണ്ടാകില്ലെന്നും കങ്കണ വിമർശിച്ചു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്