Kangana Ranaut: ‘ഇന്ത്യയ്ക്ക് രാഷ്ട്രപിതാവില്ല’; വിവാദപരാമർശവുമായി കങ്കണ, പിന്നാലെ ബിജെപി നേതാവിന്റെ മറുപടിയും

Kangana Ranaut Sparks Controversy: രാഷ്ട്രീയത്തിൽ പ്രവേശിച്ച് കുറച്ച് കാലത്തിനുള്ളിൽ തന്നെ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ് കങ്കണയെന്ന് മനോരഞ്ജൻ കാലിയ.

Kangana Ranaut: ഇന്ത്യയ്ക്ക് രാഷ്ട്രപിതാവില്ല; വിവാദപരാമർശവുമായി കങ്കണ, പിന്നാലെ ബിജെപി നേതാവിന്റെ മറുപടിയും

നടിയും എംപിയുമായ കങ്കണ റണൗട്ട് (Image Courtesy: Kangana Instagram)

Updated On: 

03 Oct 2024 15:40 PM

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് ഗാന്ധിജയന്തി ദിനത്തിൽ പങ്കുവെച്ച പോസ്റ്റിൽ വിവാദം കനക്കുന്നു. രാജ്യത്തിന് രാഷ്ട്രപിതാവില്ലെന്നും ഭാരതമാതാവിന് പുത്രന്മാരേയുള്ളുവെന്നും നടി സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. ഇതാണ് പുതിയ വിവാദത്തിലേക്ക് വഴിവെച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളടക്കം വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തി.

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷികവും ഒക്ടോബർ 2-ന് തന്നെയാണ്. അന്ന് ആശംസ നേർന്നുകൊണ്ട് കങ്കണ പങ്കുവെച്ച പോസ്റ്റിൽ, ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം ‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗ്രഹീതരാണ്’ എന്ന് കുറിച്ചിരുന്നു. അതോടൊപ്പം, ഗാന്ധിജിയുടെ ശുചിത്വ ഭാരതം എന്ന ആശയം മുന്നോട്ട് കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറയുകയുണ്ടായി.

ഇതിനു പിന്നാലെ, ബിജെപി നേതാക്കളടക്കം കങ്കണയ്ക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിച്ച് കുറച്ച് കാലത്തിനുള്ളിൽ തന്നെ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ് കങ്കണയെന്ന് പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് മനോരഞ്ജൻ കാലിയ പറഞ്ഞു. ഗാന്ധിജിയെക്കുറിച്ചുള്ള കങ്കണയുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായും, രാഷ്ട്രീയം അവർക്ക് പറ്റിയ മേഖലയല്ല, ഇത് കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണെന്നും മനോരഞ്ജൻ വ്യക്തമാക്കി. കങ്കണയുടെ അനാവശ്യമായ വിവാദങ്ങൾ പാർട്ടിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘വിവാഹ മോചനം പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനം, രാഷ്ട്രീയപോരിനായി എന്റെ പേര് ഉപയോഗിക്കരുത് ‘; വിവാദത്തിൽ പ്രതികരിച്ച് സാമന്ത

അതേസമയം, കങ്കണയുടെ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത്തും നേരത്തെ പ്രതികരിച്ചിരുന്നു. “ഗോഡ്‌സെയുടെ സ്തുതിപാടകരാണ് ഗാന്ധിജിക്കും ശാസ്ത്രിജിക്കും ഇടയിലുള്ള അന്തരത്തെ കുറിച്ച് സംസാരിക്കുന്നത്. ഇത് നരേന്ദ്രമോദി സഹിക്കുമോ? ഇന്ത്യക്കൊരു രാഷ്ട്രപിതാവുണ്ട്. രാജ്യത്തിൻറെ പുത്രന്മാരും രക്തസാക്ഷികളുമുണ്ട്. അവരെല്ലാവരും ബഹുമാനം അർഹിക്കുന്നുമുണ്ട്.” സുപ്രിയ പറഞ്ഞു.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം