Shiva Rajkumar: ‘മമ്മൂട്ടിയേയും മോഹൻലാലിനെയും ഇഷ്ടമാണ്, എന്നാൽ മലയാളത്തിൽ ആ യുവനടന്റെ ഫാനാണ് ഞാൻ’; ശിവ രാജ്കുമാ‍ർ

Shiva Rajkumar: മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയേയും മോ​ഹൻലാലിനെയും ഇഷ്ടമാണെങ്കിലും താൻ മറ്റൊരു താരത്തിന്റെ വലിയ ഫാനാണെന്ന് രാജ്കുമാർ പറഞ്ഞു. പുതിയ ചിത്രമായ 45ന്റെ പ്രൊമോഷനിൽ സംസാരിക്കുകയാണ് താരം.

Shiva Rajkumar: മമ്മൂട്ടിയേയും മോഹൻലാലിനെയും ഇഷ്ടമാണ്, എന്നാൽ മലയാളത്തിൽ ആ യുവനടന്റെ ഫാനാണ് ഞാൻ; ശിവ രാജ്കുമാ‍ർ

Shiva Rajkumar

Published: 

17 Apr 2025 | 11:31 AM

കന്നട സിനിമയിലെ മികച്ച താരവും നിർമാതാവുമാണ് ശിവ രാജ്കുമാർ. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തുകയാണ് അദ്ദേഹം. പുതിയ ചിത്രമായ 45ന്റെ പ്രൊമോഷനിൽ സംസാരിക്കുകയാണ് താരം.

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയേയും മോ​ഹൻലാലിനെയും ഇഷ്ടമാണെങ്കിലും താൻ മറ്റൊരു താരത്തിന്റെ വലിയ ഫാനാണെന്ന് രാജ്കുമാർ പറഞ്ഞു. മറ്റാരുമല്ല, ദുൽഖർ സൽമാനാണ് അദ്ദേഹത്തിന്റെ ഇഷ്ടതാരം. പണ്ട് തൊട്ടെ ദുൽഖറിനോടുള്ള ആരാധന ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 ALSO READ: ‘അന്ന് ആസിഫ് അലിയുടെ മുഖം കണ്ടപ്പോൾ ദേഷ്യം തോന്നി, ഞാനത് പറഞ്ഞു’; അപർണ ബാലമുരളി

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി കാണുന്നത്. അന്ന് ദുൽഖറുമായി സംസാരിക്കാൻ കഴിഞ്ഞെന്നും വളരെ നല്ല പെരുമാറ്റമായിരുന്നുവെന്നും രാജ്കുമാർ പറഞ്ഞു. ആ ഒരൊറ്റ തവണ മാത്രമേ ദുൽഖറിനെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അത് അയാളുടെ കരിയർ ആരംഭിച്ച സമയത്താണ്. എന്തോ ഒരട്രാക്ഷൻ ദുൽഖറിലുണ്ടെന്ന് അന്നേ മനസ്സിലായി.

ചെന്നൈയിലെ ലീല പാലസ് ഹോട്ടലിൽ വച്ചാണ് ദുൽഖറിനെ കണ്ടത്. ഹോളിഡേ ആഘോഷിക്കാനായിരുന്നു ഞങ്ങൾ എത്തിയത്. എന്നെ കണ്ടതും ദുൽഖർ ഇങ്ങോട്ട് വന്ന് സംസാരിച്ചു. വളരെ നല്ല പെരുമാറ്റവും സംസാരവും. അന്നേ ഞാൻ അയാളുടെ ആരാധകനായെന്ന് രാജ് കുമാർ പറയുന്നു.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ