Kantara 2: കാന്താര 2′ ഷൂട്ടിങ്ങിനിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് ഋഷഭ് ഷെട്ടി

Rishab Shetty Reveals He Faced Death During 'Kantara 2: ഏകദേശം 125 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന 'കാന്താര: ചാപ്റ്റർ 1' ഒക്ടോബർ 2-ന് റിലീസ് ചെയ്യും. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Kantara 2: കാന്താര 2 ഷൂട്ടിങ്ങിനിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് ഋഷഭ് ഷെട്ടി

Rishab Shetty

Published: 

23 Sep 2025 | 04:53 PM

തിരുവനന്തപുരം: ‘കാന്താര: ചാപ്റ്റർ 1’ സിനിമയുടെ ചിത്രീകരണത്തിനിടെ പലതവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ചിത്രത്തിൻ്റെ ട്രെയിലർ റിലീസിന് ശേഷം ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ ജോലികൾ കാരണം കഴിഞ്ഞ മൂന്ന് മാസമായി താൻ ശരിയായ ഉറങ്ങിയിട്ടില്ലെന്നും ഋഷഭ് വ്യക്തമാക്കി.

സംവിധായകൻ ഉൾപ്പെടെ എല്ലാ അണിയറപ്രവർത്തകരും 38 മുതൽ 48 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്തിട്ടുണ്ട്. നിർമാതാക്കൾ മുതൽ സെറ്റിൽ കോഫി കൊണ്ടുവരുന്നവർ വരെ സ്വന്തം സിനിമ പോലെയാണ് ഇതിനായി പ്രവർത്തിച്ചത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ, ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങൾ സംഭവിച്ചു. താൻ തന്നെ നാലോ അഞ്ചോ തവണ മരണത്തെ മുഖാമുഖം കണ്ടു. തങ്ങൾ വിശ്വസിക്കുന്ന ദൈവമാണ് ഓരോ തവണയും തങ്ങളെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചിത്രീകരണത്തിനിടെ മരണങ്ങളും തിരിച്ചടികളും

 

‘കാന്താര 2’ ൻ്റെ ചിത്രീകരണത്തിനിടെ മലയാളിയടക്കം മൂന്ന് പേരാണ് വിവിധ സമയങ്ങളിലായി മരിച്ചത്. കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലമാണ് ആദ്യം മരിച്ചത്. തുടർന്ന് അണിയറപ്രവർത്തകനായ എം.എഫ്. കപിൽ സൗപർണിക നദിയിൽ വീണ് മരിച്ചു. കഴിഞ്ഞ ജൂണിൽ, മിമിക്രി കലാകാരനായ മലയാളിയായ കലാഭവൻ നിജുവും മരണത്തിന് കീഴടങ്ങി.

മരണങ്ങൾക്ക് പുറമെ മറ്റ് നിരവധി തിരിച്ചടികളും ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്നു. കഴിഞ്ഞ നവംബറിൽ, മുദൂരിൽ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. ചിലർക്ക് പരിക്കേറ്റെങ്കിലും ആർക്കും ഗുരുതര പരിക്കുകളുണ്ടായിരുന്നില്ല. മോശം കാലാവസ്ഥ കാരണം സിനിമയ്ക്കായി നിർമ്മിച്ച ചെലവേറിയ ഒരു സെറ്റ് തകർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, ജനുവരിയിൽ ചിത്രീകരണ സംഘവും പ്രദേശവാസികളും തമ്മിൽ തർക്കമുണ്ടായി. അനുമതിയില്ലാതെ വനത്തിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തിരുന്നു.

ഏകദേശം 125 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘കാന്താര: ചാപ്റ്റർ 1’ ഒക്ടോബർ 2-ന് റിലീസ് ചെയ്യും. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Related Stories
AMMA Memory Card Controversy: ‘മെമ്മറി കാര്‍ഡ് KPAC ലളിതയുടെ കൈവശം ഏൽപ്പിച്ചു’; കുക്കു പരമേശ്വരന് ക്ലീന്‍ചിറ്റ്
Renu Sudhi: ‘ഞാനും അമ്മയും തെറ്റണം, അതാണ് വേണ്ടത്; നട്ടെല്ലിന് കുറവില്ല’; രോഷത്തോടെ കിച്ചു
Guruvayoor Jnanappana : മരണക്കിടക്കയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി. ലീല മന്ത്രിച്ച വരികൾ
Cinema Strike: ‘പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി’; നാളെ നടത്താനിരുന്ന സിനിമാ സമരം പിന്‍വലിച്ചു
‘പൈസയാണ് ലക്ഷ്യം, മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ: എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്’ :നടി പ്രിയങ്ക അനൂപ്
Manju Warrier: ‘വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം’: മഞ്ജു വാര്യർ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു