Kavya Madhavan Father Demise: മകൾക്കൊപ്പം നിഴലായി നിന്ന അച്ഛൻ! ബിസിനസ്സ് തിരക്കുകൾക്കിടയിലും കാവ്യയ്ക്കായി ജീവിതം മാറ്റിവച്ചു; അപ്രതീക്ഷിത വിടവാങ്ങൽ
Kavya Madhavan’s Father Passes Away: ബിസിനസ്സ് തിരക്കുകൾക്കിടയിലും കാവ്യയ്ക്കായി ജീവിതം മാറ്റിവച്ചയാളാണ് മാധവേട്ടൻ എന്നാണ് അവരെ അറിയുന്നവർ പറയുന്നത്. കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയായ അദ്ദേഹം ടെക്സ്റ്റൈൽ ഷോപ്പ് ഉടമ കൂടിയാണ്.

മകൾക്കായി ജീവിതം മാറ്റിവച്ച അച്ഛൻ, കലോത്സവ വേദികളിലും ഷൂട്ടിങ് സെറ്റിലും മകൾക്കൊപ്പം നിഴലായി നിന്നയാൾ. അതായിരുന്നു കാവ്യാ മാധവന് അച്ഛൻ പി മാധവൻ. ബിസിനസ്സ് തിരക്കുകൾക്കിടയിലും കാവ്യയ്ക്കായി ജീവിതം മാറ്റിവച്ചയാളാണ് മാധവേട്ടൻ എന്നാണ് അവരെ അറിയുന്നവർ പറയുന്നത്. കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയായ അദ്ദേഹം ടെക്സ്റ്റൈൽ ഷോപ്പ് ഉടമ കൂടിയാണ്.
സുപ്രിയ ടെക്‌സ്‌റ്റൈൽസ് എന്ന പേരിൽ കട നടത്തിയിരുന്ന അദ്ദേഹം ഇതിനിടയിലും മകളുടെ എല്ലാ ഇഷ്ടങ്ങൾക്കുമൊപ്പം കൂടെനിന്നു . കാവ്യ തന്നെ പലപ്പോഴും അച്ഛൻ മാധവനെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യം ആയിരുന്നുവെന്നാണ് കാവ്യ ഒരിക്കൽ പറഞ്ഞത്.അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നും പല കുറി കാവ്യ പ്രേക്ഷകരുടെ മനസ്സിൽ ഇന്നുമുണ്ട്.
Also Read:നടി കാവ്യാമാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു; അന്ത്യം ചെന്നൈയിൽ
ഒടുവിൽ മകൾ ചെന്നൈയിലേക്ക് താമസം മാറിയപ്പോഴും അച്ഛൻ മാധവനും അവിടേക്ക് താമസം മാറി. ഇതിനിടെയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിക്കുന്നത്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. മകൻ മിഥുൻ ഓസ്‌ട്രേലിയയിൽ നിന്നെത്തുന്നത് വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. 72 ആം വയസിൽ അദ്ദേഹത്തിന്റെ അന്ത്യം. നിരവധി സിനിമ താരങ്ങയും സിനിമ സംഘടനകളുമാ ആണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്.
മാധവൻ ശ്യാമള ദമ്പതികൾക്ക് രണ്ടുമക്കളാണ് . നടി കാവ്യാ മാധവനും, മിഥുൻ മാധവനും. മിഥുൻ കുടുംബസമേതം ഓസ്‌ട്രേലിയയിലാണ്. കാവ്യ ഈ അടുത്താണ് ചെന്നൈയിലേക്ക് താമസം മാറിയത്.