Renu Sudhi: ‘ഞാനും അമ്മയും തെറ്റണം, അതാണ് വേണ്ടത്; നട്ടെല്ലിന് കുറവില്ല’; രോഷത്തോടെ കിച്ചു

Kichu Sudhi's Reacts to Social Media Criticism: തനിക്ക് വേണേൽ റീച്ച് കിട്ടാൻ ഓരോന്ന് പറഞ്ഞ് നടക്കാം. പക്ഷേ അങ്ങനെ സംസാരിച്ചിരുന്നുവെങ്കിൽ താനും കൂടി തന്റെ അച്ഛന്റെ പേര് കളഞ്ഞേനെയെന്നും കിച്ചു പറയുന്നു. താന്‍ പൊട്ടനാണെന്ന് കരുതരുതെന്നും കിച്ചു കൂട്ടിച്ചേര്‍ത്തു.

Renu Sudhi: ഞാനും അമ്മയും തെറ്റണം, അതാണ് വേണ്ടത്; നട്ടെല്ലിന് കുറവില്ല; രോഷത്തോടെ കിച്ചു

Kichu Sudhi

Published: 

20 Jan 2026 | 08:28 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഷപ്പ് നോബിൾ ഫിലിപ്പും രേണു സുധിയും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിനിടെയിൽ സുധിയുടെ മൂത്തമകൻ കിച്ചു എന്ന രാഹുല്‍ ദാസിനെതിരെയും വലിയ തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. രേണുവിനെ കിച്ചു വിലക്കുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇപ്പോഴിതാ വീണ്ടും എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കിച്ചു. താനും അമ്മയും തമ്മിൽ തെറ്റുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നതെന്നും നെഗറ്റീവാണ് എല്ലാവര്‍ക്കും ആവശ്യമെന്നും കിച്ചു പറയുന്നു.

തനിക്ക് വേണേൽ റീച്ച് കിട്ടാൻ ഓരോന്ന് പറഞ്ഞ് നടക്കാം. പക്ഷേ അങ്ങനെ സംസാരിച്ചിരുന്നുവെങ്കിൽ താനും കൂടി തന്റെ അച്ഛന്റെ പേര് കളഞ്ഞേനെയെന്നും കിച്ചു പറയുന്നു. താന്‍ പൊട്ടനാണെന്ന് കരുതരുതെന്നും കിച്ചു കൂട്ടിച്ചേര്‍ത്തു. ഇതുവരെ താൻ എങ്ങനെയാണോ അതുപോലെ തന്നെ മുന്നോട്ടും പോകും. നെ​ഗ്റ്റീവുകൾ ഒന്നും താൻ മൈന്റ് ചെയ്യാറില്ലെന്നും കിച്ചു പറഞ്ഞു.

Also Read:മരണക്കിടക്കയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി. ലീല മന്ത്രിച്ച വരികൾ

നിങ്ങൾക്കൊന്നും അറിയാത്ത കുറേ സിറ്റുവേഷനുകൾ തനിക്ക് ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം ഇവിടം വരെ എത്തി നിൽക്കുന്നെങ്കിൽ അതിന് കാരണം സുഹൃത്തുക്കളാണ്. താൻ പറയുന്നതിൽ എങ്ങനെ നെ​ഗറ്റീവ് കണ്ടു പിടിക്കാം എന്ന് പറഞ്ഞാണ് കുറേ പേർ നടക്കുന്നത്. അങ്ങനെയുള്ളത് കിട്ടിയാലല്ലേ കണ്ടന്റ് ആവുള്ളു. താൻ വാ തുറന്നാലും ഇല്ലെങ്കിലും പ്രശ്നമാണെന്നും കിച്ചു പറഞ്ഞു.

താനും ആരേയും കൈവിടാനും കൈ പിടിക്കാനും പോകുന്നില്ല. അമ്മ തന്റെ ഇഷ്ടങ്ങളിൽ ഇടപെടുന്നില്ല അതുപോലെ താനും ഇടപെടുന്നില്ല. തന്നെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് മാത്രം അമ്മയോട് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കിൽ അമ്മയെ വിളിക്കുമെന്നും കിച്ചു പറഞ്ഞു.

Related Stories
Guruvayoor Jnanappana : മരണക്കിടക്കയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി. ലീല മന്ത്രിച്ച വരികൾ
Cinema Strike: ‘പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി’; നാളെ നടത്താനിരുന്ന സിനിമാ സമരം പിന്‍വലിച്ചു
‘പൈസയാണ് ലക്ഷ്യം, മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ: എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്’ :നടി പ്രിയങ്ക അനൂപ്
Manju Warrier: ‘വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം’: മഞ്ജു വാര്യർ
Hareesh Kanaran: ‘ദീപക്കിനെ കുറിച്ച് അതേ ബസ്സിൽ യാത്ര ചെയ്ത മറ്റൊരു പെൺകുട്ടി പറഞ്ഞത്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹരീഷ് കണാരൻ
ചിന്തിക്കാൻ പറ്റുമോ? ദിലീപിനു പകരം ജയറാം നായകനായി എത്തി സൂപ്പർഹിറ്റ് ആക്കിയ പടം
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു