Kondal OTT: ആന്റണി പെപ്പെയുടെ ‘കൊണ്ടൽ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Kondal OTT Release Date: ആന്റണി വർഗീസും കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ചിത്രം 'കൊണ്ടൽ' ഒടിടിയിൽ എത്തുന്നു.

'കൊണ്ടൽ' പോസ്റ്റർ (Image Credits: Antony Varghese Facebook)
ആന്റണി വർഗീസിനെ (ആന്റണി പെപ്പെ) നായകനാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്ത ചിത്രം ‘കൊണ്ടൽ’ ഓണം റിലീസായാണ് തീയറ്ററുകളിൽ എത്തിയത്. ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ, ‘അജയന്റെ രണ്ടാം മോഷണം’, ‘കിഷ്കിന്ധ കാണ്ഡം’ എന്നീ ചിത്രങ്ങളും ഓണത്തിന് തീയറ്ററുകളിൽ എത്തിയതോടെ കൊണ്ടലിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതിനാൽ, ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്.
കൊണ്ടൽ ഒടിടിയിലേക്ക്
കൊണ്ടലിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഒക്ടോബർ 13 ഞായറാഴ്ച മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.
കൊണ്ടൽ ബോക്സ്ഓഫീസ്
ബോക്സഓഫീസിൽ കൊണ്ടലിന് ആഗോളതലത്തിൽ നേടാനായത് 2.5 കോടി രൂപ മാത്രമാണ്. മൊത്തത്തിലുള്ള കളക്ഷൻ കുറവാണെങ്കിലും, ആദ്യ ദിവസം ചിത്രം നേടിയത് 55 ലക്ഷം രൂപയായിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് കളക്ഷൻ കുറയുകയായിരുന്നു.
ALSO READ: ആസിഫ് അലിയുടെ ത്രില്ലർ ചിത്രം ‘ലെവൽ ക്രോസ്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
കൊണ്ടൽ സിനിമയുടെ അണിയറപ്രവർത്തകർ
കടലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ‘കൊണ്ടൽ’ നിർമിച്ചത് ‘വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. ആന്റണി വർഗീസ്, രാജ് ബി ഷെട്ടി എന്നിവർക്ക് പുറമെ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ധീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്‌ലി, രാഹുൽ രാജഗോപാൽ, അഫ്സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയാ കുറുപ്പ്, പുഷ്പകുമാരി തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു.
സംവിധായകൻ അജിത് മാമ്പള്ളിയും, റോയലിൻ റോബർട്ടും, സതീഷ് തോന്നയ്ക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദീപക് ഡി മേനോനാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: മാനുവൽ ക്രൂസ്, ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർസ്; വിനോദ രവീന്ദ്രൻ, ആക്ഷൻ: വിക്രം മോർ, കലൈ കിങ്‌സൺ, തവസി രാജ്, കലാസംവിധാനം: അരുൺ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പു, വസ്ത്രാലങ്കാരം: നിസാർ റഹ്മത്, മേക്കപ്പ്: അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി.