5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: ലൈക്കയും ആശിർവാദും തമ്മിൽ തർക്കം; എമ്പുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം

Empuraan Release Date: മോഹൻലാൽ - പൃഥ്വിരാജ് സുകുമാരൻ ഒന്നിക്കുന്ന എമ്പുരാൻ സിനിമയുടെ റിലീസ് വൈകിയേക്കുമെന്ന് സൂചന. നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മിൽ തർക്കം നിലനിൽക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ അഭ്യൂഹം.

L2 Empuraan: ലൈക്കയും ആശിർവാദും തമ്മിൽ തർക്കം; എമ്പുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം
എമ്പുരാൻImage Credit source: Social Media
abdul-basith
Abdul Basith | Updated On: 13 Mar 2025 19:13 PM

എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിക്കുന്നില്ലെന്ന് അഭ്യൂഹം. സിനിമയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മിൽ തർക്കമാണെന്നും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണെന്നുമാണ് എക്സ് ഹാൻഡിലിൽ പ്രചരിക്കുന്ന അഭ്യൂഹം. സിനിമയുടേതായുള്ള പുതിയ അപ്ഡേറ്റൊന്നും ഇല്ലാത്തത് ഇതുകൊണ്ടാണെന്നും അഭ്യൂഹങ്ങളിലുണ്ട്.

സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ലൈക്കയും ആശിർവാദും തമ്മിൽ തർക്കം നിലനിൽക്കുന്നതെന്ന് എക്സ് ഹാൻഡിലുകൾ പറയുന്നു. പലതവണ ചർച്ചകൾ നടന്നെങ്കിലും ലൈക്ക ആശിർവാദിൻ്റെ പല വ്യവസ്ഥകളോടും മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ നിർമ്മാതാക്കളുടെ പട്ടികയിൽ നിന്ന് ലൈക്കയെ മാറ്റാൻ ആശിർവാദ് ശ്രമിക്കുന്നു എന്നും സൂചനകളുണ്ട്. ഇതിന് ലൈക്ക തയ്യാറാണെങ്കിലും തങ്ങൾ നിക്ഷേപിച്ച 75 കോടി രൂപയും അധികമായി 10 കോടി രൂപയും നൽകിയാലേ പിന്മാറൂ എന്നാണ് അവരുടെ നിലപാട്. ഇക്കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട മറ്റ് അപ്ഡേറ്റുകൾ വൈകുന്നതെന്നും സോഷ്യൽ മീഡിയ പറയുന്നു.

അതേസമയം, സിനിമയുമായി ബന്ധപ്പെട്ട വലിയ ഒരു അപ്ഡേറ്റ് നാളെ ഉണ്ടാവുമെന്നും ഈ മാസം 15നോ 16നോ ട്രെയിലർ റിലീസാവുമെന്നും ചില പ്രൊഫൈലുകൾ അവകാശപ്പെടുന്നു. ഈ മാസം 27നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Also Read: L2 Empuraan: ഒന്നും പേടിക്കാനില്ല; പ്രശ്നങ്ങളെല്ലാം അവസാനിച്ചു: എമ്പുരാൻ പ്രതീക്ഷിച്ച സമയത്ത് തന്നെ തീയറ്ററുകളിലെത്തും

നേരത്തെ തന്നെ സിനിമയുടെ ഓവർസീസ്, ഒടിടി അവകാശങ്ങളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. സിനിമയുടെ ഓവർസീസ്, ഒടിടി അവകാശങ്ങൾ വിറ്റുപോകാൻ വൈകുകയാണെന്നും അതുകൊണ്ട് റിലീസ് തീയതിയിൽ മാറ്റമുണ്ടായേക്കും എന്നുമായിരുന്നു സൂചനകൾ. പിന്നീട് ഈ പ്രശ്നങ്ങളൊക്കെ അവസാനിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഉടൻ തന്നെ ടിക്കറ്റ് പ്രീബുക്കിങ് ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചില്ലന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നത്.

ലൂസിഫർ സിനിമാപരമ്പരയിലെ രണ്ടാമത്തെ സിനിമയാണ് എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ ആണ് സിനിമ സംവിധാനം ചെയ്തത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തും. സുജിത് വാസുദേവാണ് സിനിമയുടെ ക്യാമറ. അഖിലേഷ് മോഹൻ എഡിറ്റും ദീപക് ദേവ് സംഗീതസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു.