AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Empuraan Movie: എനിക്ക് എന്തിനാണ് ഇത്രയും ബില്‍ഡപ്പ്, നേരെയങ്ങ് നിര്‍ത്തിയാല്‍ പോരെ: ബേസില്‍ ജോസഫ്‌

Basil Joseph About Empuraan Movie Character Poster: എമ്പുരാനെ വലിയ പ്രതീക്ഷകളോടെ തന്നെ ആരാധകര്‍ കാത്തിരിക്കുന്നതിനാല്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ചര്‍ച്ചയാകാറുണ്ട്. 2024 നവംബര്‍ ഒന്നിനാണ് എമ്പുരാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. വെള്ള ഷര്‍ട്ട് ധരിച്ച് തിരിഞ്ഞ് നില്‍ക്കുന്ന ഒരാളുടെ ദൃശ്യമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതോടൊപ്പം ഡ്രാഗണിന്റെ ചിത്രവും ഉള്‍പ്പെട്ടിരുന്നു.

Empuraan Movie: എനിക്ക് എന്തിനാണ് ഇത്രയും ബില്‍ഡപ്പ്, നേരെയങ്ങ് നിര്‍ത്തിയാല്‍ പോരെ: ബേസില്‍ ജോസഫ്‌
ബേസില്‍ ജോസഫ്, എമ്പുരാന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ Image Credit source: Social Media
Shiji M K
Shiji M K | Updated On: 28 Jan 2025 | 09:46 PM

മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫര്‍. വമ്പിച്ച വിജയം കരസ്ഥമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ തിയേറ്ററുകളിലെത്താന്‍ ഇനി അധികം ദിവസങ്ങളില്ല. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയിലും മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് ആണെന്നതും ആരാധകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥ ചിത്രത്തിന് കരുത്തേകി.

എമ്പുരാനെ വലിയ പ്രതീക്ഷകളോടെ തന്നെ ആരാധകര്‍ കാത്തിരിക്കുന്നതിനാല്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ചര്‍ച്ചയാകാറുണ്ട്. 2024 നവംബര്‍ ഒന്നിനാണ് എമ്പുരാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. വെള്ള ഷര്‍ട്ട് ധരിച്ച് തിരിഞ്ഞ് നില്‍ക്കുന്ന ഒരാളുടെ ദൃശ്യമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതോടൊപ്പം ഡ്രാഗണിന്റെ ചിത്രവും ഉള്‍പ്പെട്ടിരുന്നു.

പോസ്റ്റര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ആരായിരിക്കും അതെന്നായിരുന്നു ആരാധകരുടെ സംശയം. തമിഴില്‍ നിന്നുള്ള കാമിയോ ആകാമെന്നും അല്ലെങ്കില്‍ മലയാളത്തില്‍ നിന്നുള്ള മറ്റേതെങ്കിലും നടനാകാം അതെന്നും ചര്‍ച്ചകള്‍ മുറുകി. എന്നാല്‍ ഇതിനിടയില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത് ബേസില്‍ ജോസഫ് ആണെന്ന തരത്തിലും കമന്റുകളുണ്ടായിരുന്നു.

ചര്‍ച്ചകള്‍ ഇത്തരത്തില്‍ പുരോഗമിക്കുന്നതിനിടയില്‍ ബേസില്‍ ജോസഫല്ല പോസ്റ്ററില്‍ ഉള്ളതെന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്റെ പ്രസ്താവനയും വൈറലായിരുന്നു. രാജുവേട്ടന്‍ അങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്നായിരുന്നു ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഇപ്പോഴിതാ ധ്യാന്‍ പറഞ്ഞതിനെയും സോഷ്യല്‍ മീഡിയയിലുണ്ടായ ചര്‍ച്ചകളെയും കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. തനിക്ക് എന്തിനാണ് ഇത്രയും ബില്‍ഡപ്പ് തരുന്നതെന്നാണ് ബേസില്‍ ചോദിക്കുന്നത്. താനാണത് എങ്കില്‍ നേരെ നിര്‍ത്തിയാല്‍ മതിയല്ലോ എന്നും ബേസില്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: Basil Joseph: ബേസിൽ ടൊവിനോയെ തിരുത്തി, മുട്ട പഫ്സിലെ മുട്ടയാണത്

“ഞാന്‍ കമന്റുകളെല്ലാം കണ്ടിരുന്നു, എനിക്കും ധ്യാന്‍ പറഞ്ഞത് തന്നെയാണ് തോന്നിയത്. ആ പോസ്റ്ററില്‍ ഉള്ളത് ഞാനാണെങ്കില്‍ എന്തിനാണ് തിരിച്ച് നിര്‍ത്തുന്നത്. നേരെ അങ്ങ് നിര്‍ത്തിയാല്‍ പോരെ. എനിക്ക് എന്തിനാണ് ഇത്രയും ബില്‍ഡപ്പ്, അങ്ങനെയാണ് എനിക്ക് തോന്നിയത്, ആ ക്യാരക്ടര്‍ പോസ്റ്ററിലുള്ളത് ഞാനല്ല,” ചിരിച്ചുകൊണ്ട് ബേസില്‍ പറഞ്ഞു.

അതേസമയം, പൊന്‍മാന്‍ ആണ് ബേസിലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 30നാണ് തിയേറ്ററുകളിലെത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് പൊന്മാന്‍ നിര്‍മിക്കുന്നത്. തിരക്കഥ സംഭാഷണം ഒരുക്കിയത് ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ്. ജി ആര്‍ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്മാന്‍ ഒരുക്കിയിട്ടുള്ളത്.