AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: ലാല്‍ വിഷമിക്കുമ്പോള്‍ സഹായിക്കാതിരിക്കുന്നത് എങ്ങനെയാണ്? ലാലിന് കോട്ടം തട്ടാന്‍ പാടില്ലെന്ന് മാത്രമായിരുന്നു ചിന്ത: ഗോകുലം ഗോപാലന്‍

Gokulam Gopalan About L2 Empuraan: ഇപ്പോഴിതാ സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയായതിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍. ട്വന്റിഫോറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാല്‍ നേരിട്ട് വിളിച്ചതിനാലാണ് എമ്പുരാന്റെ നിര്‍മാണത്തില്‍ ഭാഗമായതെന്നാണ് അദ്ദേഹം പറയുന്നത്.

L2 Empuraan: ലാല്‍ വിഷമിക്കുമ്പോള്‍ സഹായിക്കാതിരിക്കുന്നത് എങ്ങനെയാണ്? ലാലിന് കോട്ടം തട്ടാന്‍ പാടില്ലെന്ന് മാത്രമായിരുന്നു ചിന്ത: ഗോകുലം ഗോപാലന്‍
എമ്പുരാന്‍ പോസ്റ്റര്‍, ഗോകുലം ഗോപാലന്‍ Image Credit source: Social Media
Shiji M K
Shiji M K | Published: 24 Mar 2025 | 11:30 AM

ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തില്‍ നിന്ന് പിന്മാറിയതാണ് പ്രതിസന്ധികള്‍ക്ക് കാരണമായത്. പിന്നീട് ഗോകുലം ഗോപാലന്‍ നിര്‍മാണ മേഖലയിലേക്ക് കടന്നതോടെ എമ്പുരാന് പുത്തന്‍ ഉണര്‍വേകുകയായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയായതിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍. ട്വന്റിഫോറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാല്‍ നേരിട്ട് വിളിച്ചതിനാലാണ് എമ്പുരാന്റെ നിര്‍മാണത്തില്‍ ഭാഗമായതെന്നാണ് അദ്ദേഹം പറയുന്നത്.

അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച സിനിമ പ്രതിസന്ധിയിലാകരുതെന്നാണ് ചിന്തിച്ചത്. മോഹന്‍ലാലുമായി തനിക്കുള്ളത് 40 വര്‍ഷത്തെ അടുത്ത ബന്ധമാണ്. മലയാള ചരിത്രത്തിലെ ആദ്യ ഐമാക്‌സ് ചിത്രമാണ് എമ്പുരാന്‍. നിര്‍മാണത്തില്‍ പങ്കാളിയാകണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഗോകുലം ഗോപാലന്‍ പറയുന്നു.

ലാല്‍ വിഷമിക്കുമ്പോള്‍ സഹായിക്കാതിരിക്കുന്നത് എങ്ങനെയാണ്. ഗോകുലം വരണമെന്ന ആഗ്രഹം മോഹന്‍ലാലിനാണ്. പ്രതിസന്ധി ഘട്ടത്തില്‍ അത് പരിഹരിക്കാന്‍ ആദ്യം വിളിച്ചതും മോഹന്‍ലാല്‍ തന്നെയാണ്. അതിന് ശേഷം ആന്റണി പെരുമ്പാവൂരും വിളിച്ചു. അതിനാലാണ് സിനിമ ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: L2 Empuraan: ‘ഈ മുടിയുടെ രഹസ്യമെന്താണ് സാര്‍, മയിലെണ്ണ’! തെലുഗത്തിക്ക്‌ ലാലേട്ടന്റെ പൊളപ്പന്‍ മറുപടി

ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റേണ്ടി വരികയാണെങ്കില്‍ വലിയ നഷ്ടമുണ്ടാകും. പ്രശ്‌ന പരിഹാരത്തിനായി ലൈക്കയുമായി താന്‍ സംസാരിച്ചിരുന്നു. അവര്‍ക്ക് ഗോകുലത്തിന് പടം തരാന്‍ സന്തോഷമായിരുന്നു. സിനിമയില്‍ ചെലവഴിക്കേണ്ടത് ആത്മവിശ്വാസത്തോടെയാണ്. ചിലപ്പോള്‍ 9 എണ്ണമെല്ലാം പരാജയപ്പെട്ടേക്കാം. ഒന്നാകാം വിജയിക്കുന്നത്. മോഹന്‍ലാലിന് കോട്ടം തട്ടാന്‍ പാടില്ലെന്ന് മാത്രമാണ് താന്‍ ചിന്തിച്ചത്. അതിനാല്‍ വലിയ ബാധ്യത ഏറ്റെടുത്തുവെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.