L2 Empuraan Controversy: തിയറ്ററുകൾ കടന്ന് ‘എമ്പുരാൻ’ പാർലമെന്റിലേക്ക്; വിഷയം രാജ്യ സഭയിൽ ചർച്ച ചെയ്യാൻ സിപിഎം

L2 Empuraan Controversy: വിവാദങ്ങൾക്കിടയിൽ ചിത്രത്തിന് പിന്തുണയുമായി മറ്റ് രാഷ്ട്രീയ പാർട്ടികളും പ്രമുഖരും രം​ഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ തുടങ്ങിയവർ തിയറ്ററുകളിലെത്തി ചിത്രം കാണുകയും എമ്പുരാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

L2 Empuraan Controversy: തിയറ്ററുകൾ കടന്ന് എമ്പുരാൻ പാർലമെന്റിലേക്ക്; വിഷയം രാജ്യ സഭയിൽ ചർച്ച ചെയ്യാൻ സിപിഎം
Published: 

01 Apr 2025 11:40 AM

എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘ പരിവാറിന്റെ വിമർശനങ്ങൾ തുടരുന്നതിനിടെ വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ സിപിഎം. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി കത്ത് നൽകി. സംഘപരിവാർ ആവിഷ്കാര സ്വാതന്ത്രത്തിനെതിരെ കടന്ന് കയറ്റം നടത്തുകയാണെന്ന് രാജ്യസഭാ അധ്യക്ഷന് നൽകിയ കത്തിൽ റഹീം പറയുന്നു.

സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് സംഘപരിവാർ നടത്തുന്നത്. എന്നാൽ വിവാദങ്ങൾക്കിടയിൽ ചിത്രത്തിന് പിന്തുണയുമായി മറ്റ് രാഷ്ട്രീയ പാർട്ടികളും പ്രമുഖരും രം​ഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ തുടങ്ങിയവർ തിയറ്ററുകളിലെത്തി ചിത്രം കാണുകയും എമ്പുരാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചിത്രം പാർലമെന്റിലും ചർച്ചയാക്കാൻ തീരുമാനിച്ചത്.

തിയറ്ററുകളിലെത്തി നാല് ദിവസം പിന്നിടുമ്പോൾ റെക്കോർഡ് കളക്ഷനുകൾ നേടി എമ്പുരാൻ കുതിക്കുകയാണ്. ആ​ഗോള തലത്തിൽ ചിത്രം 200 കോടി ക്ലബിൽ ഇടംപിടിച്ചതായി നിർ‌മാതാക്കൾ അറിയിച്ചു. റിലീസ് ചെയ്ത് വെറും 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടിയെന്ന റെക്കോർ‌ഡും എമ്പുരാന് സ്വന്തം. അതേസമയം, വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ മൂന്ന് മിനിറ്റ് നീക്കം ചെയ്തിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പ് ഉടൻ തിയറ്ററുകളിലെത്തും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്