Lakshmi Menon: ‘സിനിമയിലെ അവസരങ്ങൾ കുറഞ്ഞു, ഇനിയെങ്കിലും ഒന്ന് നന്നാകാൻ അമ്മ പറഞ്ഞു’; ലക്ഷ്മി മേനോന് കാല്‍ ഇടറിയത് എവിടെ?
Actress Lakshmi Menon Controversy: ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും ഒരിക്കൽ ലക്ഷ്മി മേനോൻ പറഞ്ഞു. ഇതിനു ശേഷം പഠനത്തിൽ ശ്രദ്ധ നൽകിയ നടിയെ തേടി അവസരങ്ങൾ വരാതായി.

Lakshmi Menon
കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോൻ പ്രതിയാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കേസിൽ മൂന്നാം പ്രതിയാണ് നടി. സംഭവത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നണ്ട്. നടിയും സുഹൃത്തുക്കളും ചേർന്ന് കാർ തടഞ്ഞ് ബഹളം വെക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിൽ നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരു വാഹനത്തിൽ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ലക്ഷ്മി മേനോനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്നാൽ ഇവർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ലക്മി മേനോൻ പിന്നീട് തമിഴ് സിനിമാ മേഖലയിൽ ഏറെ ജനപ്രീതിയുള്ള നടിയായി മാറുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളായി നടി അഭിനയ രംഗത്ത് സജീവമല്ല. നീണ്ട ഇടവേളയ്ക്ക് ശേഷം 2023ൽ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി 2’ എന്ന സിനിമയിലാണ് നടി ഒടുവിൽ അഭിനയിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന സിനിമയിൽ ചെറിയ വേഷമാണ് താരം അഭിനയിച്ചത്. പിന്നീട് ഐഡിയൽ കപ്പിൾ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തു. എന്നാൽ ഈ സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
എന്നാൽ തമിഴ സിനിമയിൽ നടി വളരുന്ന കാഴ്ചയാണ് കണ്ടത്. കുംകി, സുന്ദരപാണ്ഡ്യൻ എന്നീ തമിഴ് സിനിമകൾ വൻ ഹിറ്റായി. ഇതോടെ തിരക്കുള്ള നടിയായി മാറിയതോടെ മലയാളത്തിൽ നിന്നും അവസരം ലഭിച്ചു തുടങ്ങി. അങ്ങനെയാണ് ദിലീപ് ചിത്രം അവതാരം എന്ന സിനിമയിൽ ലക്ഷ്മി മേനോൻ നായികയായി എത്തിയത്.
എന്നാൽ ഒരു ഘട്ടത്തിൽ നടി സിനിമയിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും ഒരിക്കൽ ലക്ഷ്മി മേനോൻ പറഞ്ഞു. ഇതിനു ശേഷം പഠനത്തിൽ ശ്രദ്ധ നൽകിയ നടിയെ തേടി അവസരങ്ങൾ വരാതായി. ഇതിനിടെയിൽ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒന്ന് നന്നാകൂ എന്നാണ് അമ്മ ഇപ്പോൾ തന്നോട് പറയാറെന്നാണ് ഒരിക്കൽ ലക്ഷ്മി മേനോൻ പറഞ്ഞത്.