Lakshmi Nakshathra: ‘എനിക്ക് ഒരിക്കലും പ്രസവിക്കാൻ പറ്റില്ല എന്ന് അയാൾ പറഞ്ഞു, വാർക്കപണിക്കാരിയെന്ന് വിളിച്ചു’; ലക്ഷ്മി നക്ഷത്ര

Lakshmi Nakshathra: തനിക്ക് ഒരിക്കലും പ്രസവിക്കാൻ പറ്റില്ല എന്ന് അയാൾ പറഞ്ഞതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഒരു വാക്കും കൂടി ഉപയോഗിച്ചു. അത് എന്താണെന്ന് താൻ പറയുന്നില്ലെന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്.

Lakshmi Nakshathra: എനിക്ക് ഒരിക്കലും പ്രസവിക്കാൻ പറ്റില്ല എന്ന് അയാൾ പറഞ്ഞു, വാർക്കപണിക്കാരിയെന്ന് വിളിച്ചു; ലക്ഷ്മി നക്ഷത്ര

Lakshmi Nakshathra

Published: 

04 Aug 2025 14:27 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് അവതാരക ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്രയെ കൂടുതൽ പേർക്കും പ്രിയങ്കരിയായി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. താരത്തിനു സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ ഇതിൽ പങ്കുവച്ച ഒരു വ്ളോഗാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയ നെഗറ്റീവ് കമന്റുകളും, റിയാക്ഷനുകളും തന്നെ എങ്ങനെയാണ് ബാധിക്കുന്നത് എന്നാണ് ലക്ഷ്മി വ്ളോഗിൽ പറയുന്നത്. അത്തരമൊരു സംഭവം ഉണ്ടായതിനെത്തുടർന്ന് ഒരു തവണ താൻ കേസ് കൊടുത്തിരുന്നു എന്നും താരം വെളിപ്പെടുത്തി.

അൻപത് വയസ് കഴിഞ്ഞ ഒരാളിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചാണ് ലക്ഷ്മി വീഡിയോയിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ വന്ന ഒരു മോശം റിയാക്ഷൻ വീഡിയോ തന്നെ വളരെയധികം വേദനിപ്പിച്ച സംഭവമായിരുന്നുവെന്നും താരം പറയുന്നുണ്ട്. ആള് ആരാണെന്നോ, ചാനൽ ഏതാണെന്നോ താൻ പറയുന്നില്ലെന്നും താൻ കാരണം അവർക്ക് പ്രമോഷൻ കിട്ടാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നു. തന്നെ വാർക്കപണിക്കാരി എന്നാണ് അയാൾ വീഡിയോയിൽ വിശേഷിപ്പിച്ചത്. തന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മോശമായി പറഞ്ഞു. തനിക്ക് ഒരിക്കലും പ്രസവിക്കാൻ പറ്റില്ല എന്ന് അയാൾ പറഞ്ഞതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഒരു വാക്കും കൂടി ഉപയോഗിച്ചു. അത് എന്താണെന്ന് താൻ പറയുന്നില്ലെന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്.

Also Read:‘ഇവനെ കരുതി ആ വേദന ഞാൻ മറക്കും’; കുഞ്ഞിന്റെ വിശേഷങ്ങളുമായി ദിയ കൃഷ്ണ

സംഭവത്തിൽ താൻ കേസ് നൽകിയതിനെ തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നാണ് ലക്ഷ്മി പറയുന്നത്. നേരിട്ട് കണ്ടപ്പോൾ വീഡിയോയിൽ കണ്ടതു പോലെയല്ലെന്നും വളരെ വിനയത്തോടെയുള്ള പെരുമാറ്റമായിരുന്നു. തനിക്ക് കുഴപ്പമില്ലെന്നും താൻ ആരോഗ്യവതിയാണെന്ന് അയാളോട് താൻ പറഞ്ഞു. കുറച്ച് പണത്തിനു വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരന്നു അയാൾ പറഞ്ഞത്. ഇതുവരെ താൻ ആർക്കെതിരെയും കേസ് നൽകിയിട്ടില്ലെന്നും പക്ഷെ അയാൾക്കെതിരെ അത് ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് നൽകിയതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു.അന്നു തന്നെ അദ്ദേഹം വേറൊരു വീഡിയോ ഇട്ടു. തന്നെ കുറിച്ച് നല്ലത് പറഞ്ഞും മാപ്പ് പറഞ്ഞുമുള്ളതായിരുന്നു ആ വീഡിയോ എന്നും ലക്ഷ്മി വ്ളോഗിൽ പറഞ്ഞു. പിന്നീട് ആ കേസ് താൻ പിൻവലിച്ചതായും ലക്ഷ്മി കൂട്ടിച്ചേർത്തു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും