Lakshmi Nakshathra: ‘ഒറ്റയ്ക്ക് നിന്ന് കപ്പിലേക്ക് വഴിവെട്ടുകയാണ് അനുമോള്‍; അവളെ പറ്റി പറയുമ്പോൾ‌ ഞാൻ ഭയങ്കര പ്രൗഡാണ്’; ലക്ഷ്‍മി നക്ഷത്ര

Lakshmi Nakshathra Opens Up About Anumol: അനു ശരിക്കും നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ബി​ഗ് ബോസിൽ പോകുമ്പോൾ അടിപൊളിയായിട്ട് ​ഗെയിം കളിക്കണമെന്ന് താൻ അനുവിനോട് പറയാറുണ്ടായിരുന്നുവെന്നുമാണ് ലക്ഷമി പറയുന്നത്.

Lakshmi Nakshathra: ഒറ്റയ്ക്ക് നിന്ന് കപ്പിലേക്ക് വഴിവെട്ടുകയാണ് അനുമോള്‍; അവളെ പറ്റി പറയുമ്പോൾ‌ ഞാൻ ഭയങ്കര പ്രൗഡാണ്; ലക്ഷ്‍മി നക്ഷത്ര

Anumol , Lakshmi Nakshtra

Updated On: 

19 Sep 2025 19:43 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ‌ ഏറ്റവും ജനപിന്തുണയുള്ള താരമാണ് അനുമോൾ. തുടക്കത്തിൽ അത്ര ആക്ടീവ് അല്ലാതിരുന്ന അനുമോൾ പിന്നീട് ഏറ്റവും കൂടുതൽ കണ്ടെന്റ് കൊണ്ടുവരുന്നയാളായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയായി അനുമോളുടെ പേരുകൾ ബിബി പ്രേക്ഷകർ പറയുന്നുണ്ട്.

ഇതിനിടെ അവതാരക ലക്ഷ്മി നക്ഷത്ര അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുമോളെക്കുറിച്ച് പറയുമ്പോൾ അഭിമാനം തോന്നുന്നുവെന്നും കപ്പിലേക്ക് ഒറ്റയ്ക്ക് വഴി വെട്ടികൊണ്ടിരിക്കുകയാണ് അനുവെന്നും ലക്ഷ്മി പറയുന്നു. ഓൺലൈൻ‌ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.അനു ശരിക്കും നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ബി​ഗ് ബോസിൽ പോകുമ്പോൾ അടിപൊളിയായിട്ട് ​ഗെയിം കളിക്കണമെന്ന് താൻ അനുവിനോട് പറയാറുണ്ടായിരുന്നുവെന്നുമാണ് ലക്ഷമി പറയുന്നത്.

Also Read:ബിബി ഹോട്ടലിനെ ഇളക്കിമറിച്ച് ജീവനക്കാരുടെ കലാപരിപാടികൾ; സ്റ്റാറായി സാബുമാൻ

ബി​ഗ് ബോസിൽ അനു ബ്രില്യന്റാണ്. അവളെ പറ്റി പറയുമ്പോൾ‌ താൻ ഭയങ്കര പ്രൗഡാണെന്നും അത്ര അടിപൊളിയായാണ് അവൾ ​ഗെയിം കളിക്കുന്നതെന്നും ലക്ഷ്മി പറയുന്നു.അനുമോൾ ഇടയ്ക്കിടെ ഇമോഷണൽ ആകുന്നതിനെക്കുറിച്ചും ലക്ഷ്മി നക്ഷത്ര തുറന്നുപറഞ്ഞു. അനു ഇമോഷണലാണ്. നിങ്ങൾ ഇവിടെ വച്ച് തന്നെ ചീത്ത പറഞ്ഞാലും താനും കരയും. അതൊക്കെ മനുഷ്യന്റെ ഇമോഷനല്ലേ. നല്ലൊരു മനുഷ്യനായൽ സങ്കടം വരുമ്പോൾ കരയുകയും സന്തോഷം വന്നാൽ ചിരിക്കുകയും ചെയ്യുമെന്നാണ് ലക്ഷ്മി പറയുന്നത്. ഇമോഷൻസ് പ്രകടിപ്പിച്ചില്ലെങ്കിൽ അറ്റാക്ക് വരുമെന്നും ലക്ഷ്മി കൂട്ടിചേർത്തു.

ഇനിയും ഒരുപാട് ദിവസങ്ങളുണ്ടല്ലോ എന്നും വരും ദിവസങ്ങളിൽ അനുവിന്റെ കൂടുതൽ സ്ട്രാറ്റജിയും ​ഗെയിമും കാണാമെന്നുമാണ് ലക്ഷ്മി പറയുന്നത്. അതേസമയം ടോപ് ഫൈവിൽ ആരൊക്കെ എത്തുമെന്ന ചോദ്യത്തിനും താരം മറുപടി നൽകി. അനീഷ്, അനു, അക്ബർ, ജിസേൽ, ജിഷിൻ എന്നിവർ ടോപ്പ് ഫൈവിൽ എത്തുമെന്നാണ് ലക്ഷ്മി പറയുന്നത്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും