Prithviraj Dulquer Salmaan: ആഡംബര കാറുകൾ നികുതിവെട്ടിച്ച് എത്തിച്ചു; പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

Operation Numkoor: ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്.

Prithviraj Dulquer Salmaan: ആഡംബര കാറുകൾ നികുതിവെട്ടിച്ച് എത്തിച്ചു; പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

Prithviraj and Dulquer Salmaan

Updated On: 

23 Sep 2025 11:44 AM

കൊച്ചി: ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് രാജ്യവ്യാപകമായി കസ്റ്റംസിന്റെ പരിശോധന. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡിന്റെ ​ഭാ​ഗമായി കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്.

ദുല്‍ഖറിന്‍റെ കൊച്ചി പനമ്പിള്ളി ന​ഗറിലെ വീട്ടിലും പൃഥ്വിരാജിന്‍റെ തേവരയിലെയും തിരുവനന്തപുരത്തെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. എന്നാൽ പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ പരിശോധനയിൽ വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി.

Also Read:71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും

കേരളത്തിലെ 5 ജില്ലകളിലെ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. ഇതിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ കാർ ഷോറൂമുകളിലും വ്യവസായികളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

എട്ട് തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത് എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ഇന്ത്യയിൽ ഇതുവരെ 15 കാറുകളാണ് നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതിൽ 20 എണ്ണം കേരളത്തിലാണ്. ഭൂട്ടാൻ പട്ടാളം ഉപയോ​ഗിച്ചിരുന്ന വാഹനങ്ങൾ കുറഞ്ഞ വിലയിൽ ലേലം ചെയ്ത് നൽകാറുണ്ട്. ഈ വാഹനങ്ങൾ നികുതി അടയ്ക്കാതെ ഹിമാചല്‍പ്രദേശില്‍ എത്തിച്ച് രജിസ്റ്റർ ചെയ്തതിനു ശേഷം സിനിമാ താരങ്ങൾക്കടക്കം വന്‍ വിലയില്‍ മറച്ചുവിൽക്കുന്നുവെന്നാണ് വിവരം. ഇത് എത്തിക്കാനായി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

Related Stories
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും