Actor Arya: നികുതി വെട്ടിപ്പ്; നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്
Income Tax Department Raid at Actor Arya's Hotels: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യം, നികുതി വെട്ടിപ്പ് എന്നിവയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്യയുടെ അണ്ണാനഗറിലെ ഭക്ഷണശാലയിൽ നിന്നായിരുന്നു നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.
ചെന്നൈ: തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. നടന്റെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും സംഘം പരിശോധന നടത്തി വരികയാണ്. ‘സീ ഷെൽ’ എന്ന പേരില്‍ ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ ആര്യയ്ക്ക് ഹോട്ടലുകൾ ഉണ്ട്. ഇവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പ് ചൂണ്ടിക്കാണിച്ചാണ് റെയ്‌ഡെന്നും കൂടുതൽ വിവരങ്ങൾ റെയ്ഡിന് ശേഷം പുറത്തുവിടുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ആര്യയ്ക്ക് ഹോട്ടലുകൾ ഉണ്ട്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യം, നികുതി വെട്ടിപ്പ് എന്നിവയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്യയുടെ അണ്ണാനഗറിലെ ഭക്ഷണശാലയിൽ നിന്നായിരുന്നു നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചെന്നൈയിൽ ഐടി റെയ്ഡ് നടക്കുന്ന റസ്റ്റോറന്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ റസ്റ്റോറന്റിന്റെ ഉടമ മറ്റൊരാളാണെന്നും ആര്യ പറഞ്ഞു. കേരള സ്വദേശിയായ കുഞ്ഞി മൂസയാണ് നിലവിൽ ‘സീ ഷെൽ’ റെസ്റ്റോറൻറിന്റെ ഉടമയെന്ന് താരം അറിയിച്ചു. കുഞ്ഞി മൂസയുടെ ചെന്നൈ താരാമണിയിലെ വസതിയിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നുണ്ട്.
ALSO READ: ‘പ്രീ ഡിഗ്രിയുടെ സമയത്താണ് പെണ്‍കുട്ടികള്‍ നമ്മളില്‍ കൗതുകമുള്ളവരാണെന്ന് ആദ്യമായി അനുഭവിച്ചത്’
അതേസമയം, ‘മിസ്റ്റർ എക്സ്’, ‘അനന്തൻ കാട്’ തുടങ്ങിയ ചിത്രങ്ങളാണ് ആര്യയുടേതായി അണിയറയിൽ പുരോഗമിക്കുന്നത്. മിസ്റ്റർ എക്‌സിൽ മലയാളത്തിൽ നിന്നും മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എമ്പുരാന് ശേഷം മുരളി ഗോപി രചന നിർവ്വഹിക്കുന്ന ചിത്രമാണ് ‘അനന്തൻ കാട്’. സന്താനം നായകനായ ‘ഡിഡി നെക്സ്റ്റ് ലെവൽ’ എന്ന ചിത്രമാണ് ആര്യ അവസാനമായി നിർമിച്ചത്.